Home
Recharge plans

ജിയോ VS ബിഎസ്എൻഎൽ: ഏതാണ്ട് ​ഒരേ വിലയുള്ള പ്ലാനുകൾ, പക്ഷേ ബെസ്റ്റ് ഏതെന്ന് നിങ്ങൾ പറയൂ

വിപണിയിൽ രണ്ട് ബ്രാൻഡുകൾ തമ്മിലുള്ള മത്സരം ശക്തമാകുമ്പോൾ അ‌തിന്റെ നേട്ടം ലഭിക്കുക ഉപയോക്താവിനാണ് എന്ന് പറയാറുണ്ട്. ടെലിക്കോം മേഖലയിലേക്ക് വന്നാൽ അ‌വിടെ പ്രധാനമായും മത്സരം നടക്കുന്നത് ജിയോയും എയർടെലും തമ്മിലാണ്. വിഐയും ബിഎസ്എൻഎല്ലും രംഗത്ത് ഉണ്ടെങ്കിലും അ‌വ നടത്തുന്നത് മത്സരമല്ല, മറിച്ച് നിലനിൽപ്പിനായുള്ള ജീവന്മരണ പോരാട്ടമാണ്. ഈ നാല് ടെലിക്കോം കമ്പനികളും മികച്ച പ്രീപെയ്ഡ് പ്ലാനുകൾ തങ്ങളുടെ വരിക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്. വരിക്കാരുടെ കാര്യമെടുത്താൽ മുൻപിൽ ജിയോയും പിന്നിൽ ബിഎൻഎൽ എല്ലുമാണ്. എന്നാൽ പ്രീപെയ്ഡ് പ്ലാനുകളുടെ കാര്യമെടുത്താൽ സാധാരണക്കാരോടൊപ്പം നിന്ന് റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുള്ളത് ബിഎസ്എൻഎൽ ആണ്.

ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുള്ളത് ബിഎസ്എൻഎൽ ആണ്. ആ ബിഎസ്എൻഎല്ലിന്റെ പ്ലാനുകൾ പലപ്പോഴും താരതമ്യം ചെയ്യപ്പെടാറുള്ളത് ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയുടെ പ്ലാനുകളുമായാണ്. അ‌തിന് കാരണം സ്വകാര്യ കമ്പനികളിൽ അ‌ൽപ്പം ഭേദപ്പെട്ട നിരക്കിൽ ആനുകൂല്യങ്ങൾ സഹിതം പ്ലാനുകൾ വാഗ്ദാനം ​ചെയ്യുന്നത് ജിയോ ആണ് എന്നൊരു വിശ്വാസം നിലനിൽക്കുന്നതിനാലാണ്.

ജിയോ VS ബിഎസ്എൻഎൽ: ബെസ്റ്റ് ഏതെന്ന് നിങ്ങൾ പറയൂ

തങ്ങളുടെ വരിക്കാരുടെ താൽപര്യങ്ങൾ മനസിലാക്കിയാണ് ജിയോ, ബിഎസ്എൻഎൽ എന്നിവ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുള്ളത്. അ‌തിനാൽത്തന്നെ അ‌വ തമ്മിൽ താരതമ്യം ചെയ്യുന്നതിൽ കാര്യമില്ല. എങ്കിലും ആളുകൾക്ക് കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ നൽകുന്നത് ആര് എന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. ഈ സാഹചര്യത്തിൽ ജിയോയും ബിഎസ്എൻഎല്ലും ഏതാണ്ട് ഒരേ വിലയിൽ ലഭ്യമാക്കിയിട്ടുള്ള രണ്ട് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ആരാണ് മികച്ചത് എന്ന് ഇത് വിലയിരുത്തി ഓരോരുത്തർക്കും തീരുമാനിക്കാം.

349 രൂപ വിലയിൽ ജിയോയും 347 രൂപ വിലയിൽ ബിഎസ്എൻഎല്ലും പ്രീപെയ്ഡ് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ ജിയോയുടെ പ്ലാനിനെക്കാൾ രണ്ട് രൂപ വിലക്കുറവിലാണ് ബിഎസ്എൻഎൽ പ്ലാൻ എത്തുന്നത്. എന്നാൽ മികച്ച ആനുകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതിൽ ഇതിൽ ഏത് പ്ലാനാണ് മികച്ചത് എന്ന് ഇവിടെ പരിചയപ്പെടാം.

ജിയോ VS ബിഎസ്എൻഎൽ: ബെസ്റ്റ് ഏതെന്ന് നിങ്ങൾ പറയൂ

ജിയോ 349 രൂപ പ്ലാൻ: ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാക്കുന്ന ഏറ്റവും മികച്ച ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസമാണ് വാലിഡിറ്റി. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്സസും ഇതിലുണ്ട്. ഏപ്രിൽ 15ന് മുൻപ് റീച്ചാർജ് ചെയ്താൽ 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും.

347 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ: ജിയോയുടെ 349 രൂപയുടെ പ്ലാനിൽ കണ്ടതുപോലെ തന്നെ പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ വാലിഡിറ്റിയുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. അ‌തായത് 54 ദിവസത്തെ വാലിഡിറ്റിയിലാണ് ബിഎസ്എൻഎൽ ഈ സേവനങ്ങൾ ലഭ്യമാക്കുന്നത്.

ജിയോയുടെ 349 രൂപയുടെ പ്ലാനിനെ അ‌പേക്ഷിച്ച് നോക്കിയാൽ ബിഎസ്എൻഎൽ പ്ലാനിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഇല്ല. പക്ഷേ മനസിലാക്കേണ്ട മ​റ്റൊരു കാര്യം എന്തെന്നാൽ നിലവിൽ ബിഎസ്എൻഎൽ 5ജി സേവനങ്ങൾ ആരംഭിച്ചിട്ടില്ല, പക്ഷേ മൂന്ന് മാസത്തിനകം ബിഎസ്എൻഎൽ 5ജി ആരംഭിക്കും എന്നാണ് അ‌ധികൃതർ വിശദീകരിച്ചിട്ടുള്ളത്.

ജിയോ VS ബിഎസ്എൻഎൽ: ബെസ്റ്റ് ഏതെന്ന് നിങ്ങൾ പറയൂ

ഈ രണ്ട് പ്ലാനുകളിൽ ജിയോയുടെ നേട്ടമായി ഉയർത്തിക്കാട്ടാവുന്നത് അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നു എന്നതാണ്. എന്നാൽ അ‌ൺലിമിറ്റഡ് 5ജി മാറ്റി നിർത്തിയാൽ ജിയോ 349 രൂപയ്ക്ക് 28 ദിവസം നൽകുന്ന ആനുകൂല്യങ്ങൾ വെറും രണ്ട് രൂപ കൂടുതൽ നൽകിയാൽ ബിഎസ്എൻഎൽ വാലിഡിറ്റി അ‌ടക്കം ഇരട്ടി ആനുകൂല്യങ്ങൾ നൽകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. അ‌തിനാൽ സാധാരണക്കാർക്ക് ബിഎസ്എൻഎൽ പ്ലാനാണ് മികച്ച ഓപ്ഷൻ.

More from GizBot

Best Mobiles in India

English summary
Jio has made the plans available at a price of Rs 349 and BSNL at a price of Rs 347. The data, calling and SMS benefits in these plans of Jio and BSNL are similar. But there is a difference in validity. Jio plan offers 28 days and BSNL plan offers 54 days of validity. In addition, Jio is also offering unlimited 5G and JioHotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X