മതിവരുവോളം സംസാരിച്ച് അങ്ങനെയിരിക്കാം, ചീപ് റേറ്റിൽ! BSNL, ജിയോ വരിക്കാരുടെ ഇഷ്ട കോളിങ് പ്ലാൻ
ഇതുവരെ മറ്റൊരു ടെലിക്കോം കമ്പനിയും നേടിയിട്ടില്ലാത്തത്ര വരിക്കാരുമായി മുന്നോട്ട് കുതിക്കുകയാണ് റിലയൻസ് ജിയോ. അടുത്തിടെ വന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ജിയോയ്ക്ക് 498 ദശലക്ഷം വരിക്കാരാണ് സ്വന്തമായുള്ളത്. അതായത് വെറും 2 ദശലക്ഷം വരിക്കാരെ കൂടി സ്വന്തമാക്കിക്കഴിഞ്ഞാൽ 500 ദശലക്ഷം വരിക്കാരുള്ള ഏക ടെലിക്കോം കമ്പനി എന്ന റെക്കോഡ് നേട്ടം ജിയോയുടെ പേരിൽ കുറിക്കപ്പെടും. അധികം വൈകാതെ അത് സാധ്യതമാകും എന്നാണ് നിലവിലെ സാഹചര്യത്തിൽ നിന്ന് മനസിലാക്കാനാകുന്നത്. ജിയോയുടെ പ്രതിമാസ വളർച്ച വളരെ വേഗത്തിൽ കുതിക്കുന്നുണ്ട് എന്ന് ട്രായിയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന പ്രതിമാസ റിപ്പോർട്ട് ഉൾപ്പെടെ സൂചന നൽകിയിരുന്നു.
വരിക്കാരുടെ എണ്ണം ഇങ്ങനെ ജിയോയിൽ കുതിച്ചുയരാൻ കാരണം മികച്ച സേവനങ്ങൾ ന്യായമായ വിലയിൽ ലഭ്യമാകുന്നു എന്നതുതന്നെയാണ്. വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ ഉപയോക്താക്കളിലേക്ക് എത്തിച്ചേരാൻ ആവശ്യമായ സജ്ജീകരണങ്ങളും ശേഷിയും ജിയോയ്ക്ക് ഉണ്ട്. കൂടാതെ തങ്ങളുടെ നയങ്ങൾക്കുള്ളിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ അത്യാവശ്യം സാധാരണക്കാർക്ക് പ്രാപ്യമായ പ്ലാനുകൾ ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്.

ജിയോയുടെ മുഖ്യ എതിരാളിയുടെ പ്ലാനുകളിലെ ആനുകൂല്യങ്ങൾ അതിനെക്കാൾ അൽപ്പം കുറഞ്ഞ വിലയിൽ ജിയോ നൽകുന്നുണ്ട് എന്ന് ശ്രദ്ധിച്ചാൽ കാണാനാകും. എല്ലാ വിഭാഗം ആളുകളെയും പരിഗണിക്കുന്നു എന്നത് ജിയോയുടെ വളർച്ചയിൽ ഒരു മുഖ്യ ഘടകമാണ്. ഇപ്പോൾ 5ജി അടക്കമുള്ള അൺലിമിറ്റഡ് ഡാറ്റ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകൾ നൽകുന്നുണ്ട് എങ്കിലും ഡാറ്റ ഉപയോഗിക്കാത്ത വരിക്കാർക്കായി മികച്ച പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.
ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരം ഇന്ത്യയിലെ എല്ലാ സ്വകാര്യ ടെലിക്കോം കമ്പനികളും വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചിട്ടുണ്ട്. ബിഎസ്എൻഎൽ ട്രായി ഉത്തരവ് വരുന്നതിനും വളരെ നാളുകൾക്ക് മുൻപ് മുതൽ വോയ്സ് ഒൺലി പ്ലാനുകൾ നൽകിവരുന്നുണ്ട്. എല്ലാ കമ്പനികൾക്കുമായി ഒരു ഒറ്റ ഉത്തരവാണ് ട്രായി ഇറക്കിയത് എങ്കിലും കമ്പനികൾ അവരുടെ വരുമാന താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് അത് നടപ്പാക്കിയത്.

അതിന്റെ ഫലമായി മൂന്ന് കമ്പനികളുടെയും വോയ്സ് ഒൺലി പ്ലാനുകൾ മൂന്ന് വ്യത്യസ്ത നിരക്കുകളിലാണ് ലഭ്യമായത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വോയ്സ്- എസ്എംഎസ് ഒൺലി പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയത് ജിയോയാണ് എന്നകാര്യം ശ്രദ്ധേയമാണ്. ജിയോയുടെ വോയ്സ് ഒൺലി പ്ലാൻ 448 രൂപ വിലയിൽ അവതരിപ്പിക്കപ്പെട്ടപ്പോൾ, എയർടെൽ 469 രൂപ വിലയിലും വിഐ 470 രൂപ വിലയിലുമാണ് വോയ്സ് ഒൺലി പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്.
ഇന്ത്യയിലെ ടെലിക്കോം കമ്പനികൾ നൽകുന്ന വോയ്സ് ഒൺലി പ്ലാനുകളിൽ ഏറ്റവും മികച്ച പ്ലാനുകൾ ബിഎസ്എൻഎല്ലിന്റെയും ജിയോയുടെയുമാണ്. 448 രൂപയുടെ ജിയോയുടെ വോയ്സ് ഒൺലി പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1000 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയാണ് ലഭ്യമാകുക.
അതേസമയം മറ്റ് സ്വകാര്യ കമ്പനികളെ അപേക്ഷിച്ച് ജിയോയാണ് മെച്ചമെങ്കിലും വോയ്സ് ഒൺലി പ്ലാനുകളിലെ ഏറ്റവും മികച്ച പ്ലാൻ വാഗ്ദാനം ചെയ്യുന്നത് പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ തന്നയാണ്. 439 രൂപ വിലയിൽ ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാൻ എത്തുന്നു. ഇതിൽ അൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവ 90 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്നു.

അതായത് ബിഎസ്എൻഎൽ വോയ്സ് ഒൺലി പ്ലാൻ ജിയോയുടെ സമാന പ്ലാനിനെക്കാൾ വിലക്കുറവിൽ എത്തുകയും കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. ജിയോ 485 രൂപ പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 33 പൈസ വരും. അതേസമയം 439 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിന്റെ പ്രതിദിന ചെലവ് വെറും 4.87 രൂപ മാത്രമാണ്.


Click it and Unblock the Notifications








