Home
Recharge plans

വൈ​ഫൈ പ്രിയരേ ഇവിടെ കമോൺ! ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ, എയർടെൽ, BSNL ​വൈ​ഫൈ പ്ലാനുകൾ

ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളാണ് (ISP) റിലയൻസ് ജിയോ, ഭാരതി എയർടെൽ, ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) എന്നിവ. മികച്ച വേഗതയിലും മാന്യമായ വിലയിലും ഇന്റർനെറ്റ് ലഭ്യമാക്കുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ഈ കമ്പനികളുടെ പക്കലുണ്ട്. ഇതിൽ 500 രൂപയിൽ താഴെ വിലയിൽ പോലും നിരവധി പ്ലാനുകൾ ലഭ്യമാണ്. എന്നാൽ നിരക്ക് കുറയും തോറും വേഗതയിൽ ചെറിയ കുറവ് വരും എന്നുമാത്രം. ഇപ്പോൾ വീടുകളിൽ പോലും ഇന്റർനെറ്റ് കണക്ഷൻ അ‌നിവാര്യമാണ്. അ‌തിനാൽ ചെറിയ വിലയിൽ ലഭ്യമാകുന്ന ബ്രോഡ്ബാൻഡ് പ്ലാനുകൾ പരിചയപ്പെടാം.

റിലയൻസ് ജിയോയുടെ നിലവിലെ ഏറ്റവും വിലകുറഞ്ഞ വൈ-ഫൈ പ്ലാൻ: ജിയോയുടെ ഏറ്റവും വിലകുറഞ്ഞ വൈ-ഫൈ പ്ലാൻ പ്രതിമാസം 399 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്ലാൻ 30 Mbps വരെ വേഗത (ഡൗൺലോഡ്, അപ്‌ലോഡ്) വാഗ്ദാനം ചെയ്യുന്നു. ജിയോ ​ഫൈബറിന്റെ ഈ പ്ലാനിനൊപ്പം ബണ്ടിൽ ചെയ്തിരിക്കുന്നത് 3.3TB ഡാറ്റ ആണ്. നികുതിയും മറ്റും അ‌ധികമായി നൽകേണ്ടിവരും എന്നതിനാൽ ബിൽ തുക അ‌ൽപ്പം കൂടും എന്നത് ശ്രദ്ധിക്കുക.

വൈ​ഫൈ പ്രിയരേ ഇവിടെ കമോൺ! ജിയോ, എയർടെൽ, BSNL വൈ​ഫൈ പ്ലാനുകൾ

എയർടെലിന്റെ ​ഏറ്റവും ചെലവ് കുറഞ്ഞ ​വൈ​ഫൈ പ്ലാൻ: എയർടെല്ലിന്റെ ഏറ്റവും വിലകുറഞ്ഞ വൈ ഫൈ പ്ലാൻ 499 രൂപയ്ക്ക് ലഭ്യമാണ്. ഈ പ്ലാൻ ഉപയോക്താക്കൾക്ക് 40 Mbps വരെ വേഗത വാഗ്ദാനം ചെയ്യുന്നു. എയർടെലിന്റെ 499 രൂപയുടെ ​ഫൈബർ പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 3.3TB ഡാറ്റയാണ് ലഭ്യമാകുക.

അ‌തേസമയം എയർടെലിന്റെ 499 രൂപയുടെ എയർ​ഫൈബർ പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 1ടിബി ഡാറ്റയാണ് ലഭിക്കുക. എന്നാൽ എയർടെലിന്റെ എയർ​ഫൈബർ സേവനം അ‌ത്ര വ്യാപകമായി എല്ലായിടത്തും ലഭ്യമല്ല. അ‌തേസമയം ​ഫൈബർ കണക്ഷൻ സുലഭമാണ്. മറ്റ് അ‌ധിക ആനുകൂല്യങ്ങളൊന്നും ഈ തുകയുടെ എയർടെൽ ​വൈ​ഫൈ പ്ലാൻ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നില്ല.

വൈ​ഫൈ പ്രിയരേ ഇവിടെ കമോൺ! ജിയോ, എയർടെൽ, BSNL വൈ​ഫൈ പ്ലാനുകൾ

ബിഎസ്എൻഎല്ലിന്റെ ഏറ്റവും വിലകുറഞ്ഞ വൈ-ഫൈ പ്ലാൻ: പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ ബ്രോഡ്ബാൻഡ് പ്ലാൻ 249 രൂപ വിലയിലാണ് എത്തുന്നത്. ഈ പ്ലാൻ 25 Mbps വേഗതയും 10GB ഡാറ്റയും മാത്രമാണ് നൽകുന്നത്. ഇത് ഗ്രാമീണ ഉപഭോക്താക്കൾക്ക് മാത്രമാണ് ലഭ്യമാകുക എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

നഗര പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് ലഭ്യമാകുന്ന ബിഎസ്എൻഎല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്ലാൻ 399 രൂപ വിലയിലാണ് എത്തുന്നത്. 399 രൂപയുടെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് പ്ലാനിൽ 30 എം‌ബി‌പി‌എസ് വേഗതയും 1400 ജിബി പ്രതിമാസ ഡാറ്റയും ലഭിക്കും. എഫ്‌യു‌പി (ഫെയർ യൂസേജ് പോളിസി) ഡാറ്റ ഉപയോഗിച്ചതിന് ശേഷം വേഗത 4 എം‌ബി‌പി‌എസായി കുറയും. ഈ പ്ലാനിൽ ബിഎസ്എൻഎൽ ഒരു ലാൻഡ്‌ലൈൻ കണക്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്.

മറ്റ് കമ്പനികളെ അ‌പേക്ഷിച്ച് കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന നിരവധി ബ്രോഡ്ബാൻഡ് പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. ഇനി പ്രീമിയം പ്ലാനുകളോടാണ് താൽപര്യമെങ്കിൽ അ‌തിന് അ‌നുയോജ്യമായ പ്ലാനും ഉണ്ട്. ബിഎസ്എൻഎല്ലിന്റെ ഏറ്റവും പ്രീമിയം ബ്രോഡ്ബാൻഡ് പ്ലാൻ എത്തുന്നത് 1799 രൂപ വിലയിൽ ആണ്. ബിഎസ്എൻഎൽ ഫൈബർ അൾട്രാ OTT ന്യൂ എന്നാണ് ഈ പ്ലാനിന്റെ പേര്.

വൈ​ഫൈ പ്രിയരേ ഇവിടെ കമോൺ! ജിയോ, എയർടെൽ, BSNL വൈ​ഫൈ പ്ലാനുകൾ

1799 രൂപയുടെ ഈ ബ്രോഡ്ബാൻഡ് പ്ലാൻ 300 Mbps വേഗതയും 6500GB ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. 20-ലധികം ഉപകരണങ്ങൾ വൈ-ഫൈയുമായി ബന്ധിപ്പിച്ചിരിക്കുന്നതും തുടർച്ചയായി ഉയർന്ന അളവിൽ ഡാറ്റ ഉപയോഗിക്കുന്നതുമായ ഓഫീസുകൾക്കോ ​​വലിയ വീടുകൾക്കോ വരെ ഈ പ്ലാൻ അനുയോജ്യമാണ്. കൂടാതെ നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ഇതിൽ ​ഉൾപ്പെടുന്നു.

More from GizBot

Best Mobiles in India

English summary
Jio, BSNL and Airtel have all made broadband plans available at low prices. Jio's cheapest Wi-Fi plan is available for Rs 399 per month. Airtel's cheapest Wi-Fi plan is available for Rs 499. This plan offers users speeds of up to 40 Mbps. BSNL's cheapest broadband plan comes at a price of Rs 249.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X