Home
Recharge plans

അ‌ന്വേഷിപ്പിൻ, പക്ഷേ കണ്ടെത്തില്ല! ജിയോയുടെയും വിഐയുടെയും ഈ പ്ലാൻ പോലൊരു പ്ലാൻ BSNL-ന് ഇല്ല!

ഇന്ത്യൻ ടെലിക്കോം രംഗത്ത് വരിക്കാർക്ക് ഒപ്പം നിന്ന് റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ ഇതിന് അ‌പവാദമായ ചില കാര്യങ്ങളും ഉണ്ട്. ഉദാഹരണത്തിന് ആമസോൺ ​പ്രൈം, നെറ്റ്ഫ്ലിക്സ് പോലുള്ള ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന പ്ലാനുകൾ സ്വകാര്യ ടെലിക്കോം കമ്പനികൾക്ക് എല്ലാം ഉണ്ട്. എന്നാൽ ഇത്തരമൊരു പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ കാണാനാകില്ല. വരിക്കാരോട് ഉത്തരവാദിത്തമുള്ള ഒരു കമ്പനിയെങ്കിൽ അ‌വർക്ക് ആവശ്യമായ സേവനങ്ങൾ എല്ലാം ലഭ്യമാക്കാൻ കഴിയണം. പക്ഷേ ഇക്കാര്യത്തിൽ ബിഎസ്എൻഎൽ ഒരു പരാജയമാണ്.

എന്നാൽ പൊതുവിൽ സാധാരണ വരിക്കാർക്ക് അ‌നുയോജ്യമായ കൂടുതൽ പ്ലാനുകൾ കാണാനാകുക ബിഎസ്എൻഎല്ലിലാണ്. സാധാരണ വരിക്കാർക്ക് ഒടിടി സബ്സ്ക്രിപ്ഷനെക്കാൾ പ്രധാനം കുറഞ്ഞ വിലയിൽ അ‌ൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുക എന്നതാണ്. ഇക്കാര്യത്തിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎൽ ആണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.

ജിയോയുടെയും വിഐയുടെയും ഈ പ്ലാൻ പോലൊരു പ്ലാൻ BSNL-ന് ഇല്ല!

ഇന്ത്യൻ ടെലിക്കോം രംഗത്തെ രണ്ട് പ്രധാന കമ്പനികളായ റിലയൻസ് ജിയോയും വൊഡാഫോൺ ഐഡിയയും 189 രൂപ വിലയിൽ ഒരു റീച്ചാർജ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. ഇതേ വിലയിൽ ഒരു പ്ലാൻ ബിഎസ്എൻഎല്ലിന്റെ പക്കലില്ല. എന്നാൽ ഇതേ ആനുകൂല്യങ്ങളോട് ചേർന്ന് നിൽക്കുന്ന ഒരു പ്ലാൻ ബിഎസ്എൻഎല്ലിൽ ഉണ്ടോ എന്ന് പരിശോധിക്കാം.

189 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 2ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാനിന്റെ ആക്ടീവ് സർവീസ് വാലിഡിറ്റി 28 ദിവസമാണ്. ഈ പ്ലാനിൽ രണ്ട് ആഡ്-ഓൺ ആനുകൂല്യങ്ങളുണ്ട് - ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവയാണ് അ‌വ.

ജിയോയുടെയും വിഐയുടെയും ഈ പ്ലാൻ പോലൊരു പ്ലാൻ BSNL-ന് ഇല്ല!

189 രൂപയുടെ വോഡഫോൺ ഐഡിയ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ആകെ 1ജിബി ഡാറ്റ, 300 എസ്എംഎസ് എന്നിവയാണ് ഈ വിഐ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ, 26 ദിവസത്തെ സർവീസ് വാലിഡിറ്റി ഈ വിഐ 189 രൂപ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ആഡ്-ഓൺ ആനുകൂല്യങ്ങളൊന്നും ഈ വിഐ പ്ലാനിൽ ഇല്ല.

ഇവിടെ ഒരേ വിലയിൽ എത്തുന്ന ഈ രണ്ട് സ്വകാര്യ കമ്പനികളുടെ പ്ലാനുകളിൽ ജിയോ പ്ലാനാണ് കൂടുതൽ മെച്ചം. കാരണം ഇവിടെ വാലിഡിറ്റിയും കൂടുതൽ ഡാറ്റയും ലഭ്യമാകുന്നത് ജിയോ പ്ലാനിലാണ്. ഇതിനോട് കിടപിടിക്കുന്ന ഒരു റീച്ചാർജ് പ്ലാൻ - 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് സഹിതം 189 രൂപയിൽ താഴെ വിലയിൽ എത്തുന്ന ഒരു പ്ലാൻ - ബിഎസ്എൻഎൽ പ്ലാനുകളുടെ നിരയിൽ അ‌ന്വേഷിച്ചാൽ കണ്ടെത്തുക പ്രയാസമാണ്.

അ‌തിനർഥം ഈ ജിയോ പ്ലാനിന് മുന്നിൽ ബിഎസ്എൻഎൽ പരാജയപ്പെട്ടു എന്നല്ല, ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ജിയോ പ്ലാനിനെക്കാൾ മികച്ച ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാൻ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാനുകളുടെ ലിസ്റ്റിൽ കാണാം. എന്നാൽ 28 ദിവസ വാലിഡിറ്റിയിലല്ല അ‌വ എത്തുന്നത് എന്ന് മാത്രം.

ജിയോയുടെയും വിഐയുടെയും ഈ പ്ലാൻ പോലൊരു പ്ലാൻ BSNL-ന് ഇല്ല!

147 രൂപ, 153 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ, വിഐ എന്നിവയുടെ 189 രൂപയുടെ പ്ലാനുകളെക്കാൾ മികച്ചതാണ്. എന്നാൽ ഈ രണ്ട് ബിഎസ്എൻഎൽ പ്ലാനുകളും 24 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത് എന്നുമാത്രം. 147 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ ആകെ 5GB ഡാറ്റ, 24 ദിവസം വാലിഡിറ്റി എന്നിവ വാഗ്ദാനം ചെയ്യുന്നു, ഇതിൽ എസ്എംഎസ് ഇല്ല.

153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ 24 ദിവസ വാലിഡിറ്റിയിൽ 1ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെ വാഗ്ദാനം ചെയ്യുന്നു. ദിവസം 100 എസ്എംഎസും ഈ പ്ലാനിലുണ്ട്. 189 രൂപയുടെ ജിയോ പ്ലാനിനെക്കാൾ വാലിഡിറ്റി നാല് ദിവസം കുറവാണ് എന്നുമാത്രം. എന്നാൽ ആനുകൂല്യങ്ങളുടെ കാര്യമെടുത്താൽ ഈ ജിയോ പ്ലാനിനെക്കാൾ ലാഭം 153 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ തന്നെയാണ്.

More from GizBot

Best Mobiles in India

English summary
Jio and Vi have recharge plans priced at Rs 189. The best plan out of these is Jio. It offers two days more validity than the Vi plan at the same price. Meanwhile, BSNL's plan is not available at Rs 189. But BSNL has a better plan than these private plans at a lower price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X