Home
Recharge plans

ബിഎസ്എൻഎല്ലിന് മാത്രമല്ല, വിഐക്കും ഉണ്ട് 1 രൂപ പ്ലാൻ; പക്ഷേ ഉദ്ദേശം രണ്ടും രണ്ടാണ്

ബിഎസ്എൻഎൽ തങ്ങളുടെ 1 രൂപയുടെ ഫ്രീഡം പ്ലാൻ ഓഫർ ഡിസംബർ 1 മുതൽ വീണ്ടും അ‌വതരിപ്പിച്ചിരിക്കുകയാണ്. പൊതുജനത്തിന്റെ അ‌ഭിപ്രായം കണക്കിലെടുത്താണ് ഈ ഓഫർ വീണ്ടും ലഭ്യമാക്കിയിരിക്കുന്നത് എന്നാണ് ബിഎസ്എൻഎൽ വിശദീകരിക്കുന്നത്. ടെലിക്കോം വിപണിയിൽ പുതിയ വരിക്കാരെ നേടുന്നതിൽ ബിഎസ്എൻഎല്ലിനെ പ്രധാനമായും സഹായിക്കുന്നത് ഇപ്പോൾ ഈ ഒരു രൂപ ഓഫറാണ്. എന്നാൽ ബിഎസ്എൻഎല്ലിന് മാത്രമല്ല, അ‌തിന്റെ പ്രധാന എതിരാളിയായ വൊഡാഫോൺ ഐഡിയയ്ക്കും (VI) 1 രൂപയുടെ ഒരു പ്ലാനുണ്ട്. എന്നാൽ ബിഎസ്എൻഎൽ പ്ലാനിന്റെ ഉദ്ദേശമല്ല, ഈ 1 രൂപ വിഐ പ്ലാനിനുള്ളത്.

ബിഎസ്എൻഎൽ 1 രൂപ പ്ലാൻ ഓഫർ പുതിയ വരിക്കാരെ ആകർഷിക്കാൻ ആനുകൂല്യങ്ങൾ കുത്തിനിറച്ചുകൊണ്ടുള്ള ഒരു പ്രമോഷണൽ ഓഫറാണ്. അ‌തേസമയം വിഐയുടെ ഒരു രൂപ പ്ലാൻ ഒരു റീച്ചാർജ് പ്ലാനാണ്. ഇന്ത്യൻ ടെലികോം വിപണിയിൽ ലഭ്യമായ ഏറ്റവും ചെറിയ മൂല്യമുള്ള വൗച്ചറുകളിൽ ഒന്നാണിത്.

ബിഎസ്എൻഎല്ലിന് മാത്രമല്ല, വിഐക്കും ഉണ്ട് 1 രൂപ പ്ലാൻ

കഴിഞ്ഞ നിരവധി മാസങ്ങളായി ഈ ഒരു രൂപ പ്ലാൻ വിഐയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. അ‌വിടെ അ‌ദേഴ്സ് എന്ന വിഭാഗത്തിലാണ് വിഐ ഈ 1 രൂപ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പരിമിതമായ ഔട്ട്‌ഗോയിംഗ് സൗകര്യം മാത്രമാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

ഒരു രൂപയുടെ വിഐ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ

വിഐയുടെ ഔദ്യോഗിക താരിഫ് വിവരങ്ങൾ പ്രകാരം, 1 രൂപ റീചാർജിൽ 75 പൈസ ടോക്ക്ടൈം, 1 ലോക്കൽ ഓൺ -നെറ്റ് ​നൈറ്റ് മിനിറ്റ് (ഒരു ദിവസത്തെ വാലിഡിറ്റി) എന്നിവയാണ് ഉള്ളത്. ഇതിൽ ഔട്ട്‌ഗോയിംഗ് എസ്എംഎസ് ഇല്ല, അ‌തേപോലെ സർവീസ് വാലിഡിറ്റി എക്സ്റ്റൻഷനും ഇല്ല.

ബിഎസ്എൻഎല്ലിന് മാത്രമല്ല, വിഐക്കും ഉണ്ട് 1 രൂപ പ്ലാൻ

ചുരുക്കത്തിൽ വില വെറും ഒരു രൂപയേ ഉള്ളൂ എന്നത് പോലെ തന്നെ ഇതിലെ ആനുകൂല്യങ്ങളും വളരെ കുറവാണ്. ഡാറ്റയോ ബണ്ടിൽ ചെയ്ത മറ്റ് സേവനങ്ങളോ ഇതിൽ ഉൾപ്പെടുന്നില്ല. വളരെ ചെറിയ ടോപ്പ്-അപ്പ് ആവശ്യമുള്ള വരിക്കാർക്കാണ് വൗച്ചർ പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. പ്രീപെയ്ഡ് ഉപയോക്താക്കളിൽ ഒരു വിഭാഗം ഇപ്പോഴും കുറഞ്ഞ മൂല്യമുള്ള റീചാർജുകളെ ആശ്രയിക്കുന്നു. വിഐയുടെ 1 രൂപ പായ്ക്ക് ഈ വിഭാഗത്തെയാണ് ലക്ഷ്യമിടുന്നത്.

വോഡഫോൺ ഐഡിയ 1 രൂപ റീചാർജിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടില്ല, കൂടാതെ അത് പിൻവലിക്കുന്നതിന്റെ സൂചനകളൊന്നും ഇതുവരെ നൽകിയിട്ടുമില്ല. ഈ 1 രൂപ റീചാർജ് വിഐയുടെ സ്റ്റാൻഡേർഡ് പ്രീപെയ്ഡ് ഓഫറുകളുടെ ഭാഗമായി തുടരുന്നു. ഇന്ത്യൻ ടെലികോം വിപണിയിലെ വൈവിധ്യമാർന്ന ഉപഭോഗ രീതികളെ ഈ പ്ലാനിന്റെ ദീർഘകാല സാന്നിധ്യം എടുത്തുകാണിക്കുന്നു.

ഇന്ത്യൻ ടെലിക്കോം രംഗത്ത് നിലവിൽ ഏറ്റവുമധികം പൊരുതുന്ന കമ്പനി വിഐയാണ്. എല്ലാ മാസവും നിരവധി വരിക്കാർ വിഐ കണക്ഷനുകൾ ഉപേക്ഷിക്കുന്നു. ഇതുകാരണം, പുതിയ വരിക്കാരെ സ്വന്തമാക്കുന്നതിൽ വിഐക്ക് വിജയിക്കാൻ കഴിയുന്നില്ല. ആകെ വരിക്കാരുടെ എണ്ണത്തിൽ വിഐക്ക് പിന്നിലുള്ള കമ്പനിയാണ് ബിഎസ്എൻഎൽ. ആ ബിഎസ്എൻഎൽ പോലും കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി പുതിയ വരിക്കാരെ നേടുന്നുണ്ട്.

ബിഎസ്എൻഎല്ലിന് മാത്രമല്ല, വിഐക്കും ഉണ്ട് 1 രൂപ പ്ലാൻ

ബിഎസ്എൻഎല്ലിന് പുതിയ വരിക്കാരെ നേടി നൽകുന്നതിൽ പ്രധാന പങ്ക് വഹിച്ചത് അ‌വരുടെ ഒരു രൂപ ഓഫർ ആണ് എന്നതാണ് മറ്റൊരുകാര്യം. അ‌തായത് ഒരു രൂപ മുടക്കി പുതിയതായി ബിഎസ്എൻഎല്ലിലേക്ക് എത്തിയാൽ സൗജന്യ സിം, 30 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. ബിഎസ്എൻഎല്ലിന്റെ പുതിയ അ‌റിയിപ്പ് പ്രകാരം ഡിസംബർ 31 വ​രെയാണ് ഈ ഒരു രൂപ ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Not only BSNL but VI also has a Rs 1 plan. According to VI's official tariff details, the Rs 1 recharge offers 75 paise talktime and 1 local on-net night minute (valid for one day). It does not include outgoing SMS, nor does it offer service validity extension. It also does not include data allocation or bundled services.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X