ഇതിൽ നിങ്ങൾ ഏത് എടുക്കും! ഒരേ വിലയിൽ എത്തുന്ന വിഐ, ബിഎസ്എൻഎൽ റീച്ചാർജ് പ്ലാനുകൾ
ഇന്ത്യയിലെ രണ്ട് പ്രധാന ടെലിക്കോം കമ്പനിളായ വൊഡാഫോൺ ഐഡിയ, ബിഎസ്എൻഎൽ എന്നിവ ഒരേ വിലയിൽ ലഭ്യമാക്കിയിരിക്കുന്ന റീച്ചാർജ് പ്ലാനുകളിലൊന്നാണ് 2399 രൂപ പ്രീപെയ്ഡ് പ്ലാൻ. ടെലിക്കോം രംഗത്ത് വിഐയുടെ ഏറ്റവും പ്രധാന എതിരാളി ബിഎസ്എൻഎൽ ആണെന്നു പറയാം. വരിക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് വിഐ, ഏറ്റവുമൊടുവിലുള്ള നാലാം സ്ഥാനത്ത് ബിഎസ്എൻഎല്ലും. ഇരുകമ്പനികളും വരിക്കാരെ നിലനിർത്താൻ പോരാടുന്നു. അതിൽ റീച്ചാർജ് പ്ലാനുകൾ മുഖ്യ പങ്ക് വഹിക്കുകയും ചെയ്യുന്നു. വിഐയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കുറച്ചേറെ നാളുകളായി വൻ തോതിൽ വരിക്കാർ കൊഴിഞ്ഞുപോകുന്നു.
ബിഎസ്എൻഎല്ലിനെ സംബന്ധിച്ചിടത്തോളം മികച്ച പ്രീപെയ്ഡ് പ്ലാനുകളാണ് അവരുടെ ശക്തി, എന്നാൽ നെറ്റ്വർക്ക് ശേഷി ഇപ്പോഴും പലയിടങ്ങളിലും ഒരു വലിയ പ്രശ്നമായി അവശേഷിക്കുന്നു. അടുത്തിടെ ബിഎസ്എൻഎൽ ഒരുലക്ഷം 4ജി ടവറുകൾ പൂർത്തിയാക്കിയിരുന്നു. ഇതിന്റെ ബലത്തിൽ ബിഎസ്എൻഎൽ ഇപ്പോൾ പരോക്ഷമായി റീച്ചാർജ് നിരക്കുകളിൽ ചെറിയ വർധനവ് വരുത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

വരിക്കാരെ സംബന്ധിച്ചിടത്തോളം മികച്ച നിലവാരം പ്രധാനമാണ്. അതിനായി പണം മുടക്കാൻ തയാറുള്ളവർക്ക് ബിഎസ്എൻഎല്ലിനെക്കാൾ പലപ്പോഴും സ്വകാര്യ കമ്പനികളാണ് പ്രിയം. മറുവശത്ത് നിരക്ക് ഒരു പ്രധാന വിഷയമായി കാണുന്നവർക്ക് ബിഎസ്എൻഎല്ലിന് ഒപ്പം കൂടാം. ഇപ്പോഴും ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ പ്ലാനുകളാണ്.
അതിന്റെ ഉദാഹരണം കൂടിയാണ് ഒരേ വിലയിൽ എത്തുന്ന വിഐയുടെയും ബിഎസ്എൻഎല്ലിന്റെയും 2399 രൂപ പ്രീപെയ്ഡ് പ്ലാനുകൾ. ഒരേ വിലയിൽ എത്തുന്ന ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ പരിശോധിച്ചാൽ അവ തമ്മിൽ എത്രത്തോളം വ്യത്യാസമുണ്ട് എന്നും ബിഎസ്എൻഎൽ പ്ലാനുകൾ എത്ര ലാഭകരമാണ് എന്നും ആർക്കും വ്യക്തമാകും.

ഒടിടി സബ്സ്ക്രിപ്ഷനുകളുടെ സാന്നിധ്യമാണ് 2399 രൂപയുടെ വിഐ പ്ലാനിന്റെ പ്രധാന ആകർഷണം. ഇതിൽ ViMTV സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. അതിൽ സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഫാൻകോഡ് തുടങ്ങിയ 19 ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്നു. അതിനാൽ ഇത് ഒരു എന്റർടെയ്ൻമെന്റ് പ്ലാൻ കൂടിയാണ്.
2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ
ബിഎസ്എൻഎൽ നിലവിൽ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു 365 ദിവസ വാലിഡിറ്റി പ്ലാനാണ് ഇത്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. മറ്റ് അധിക ആനുകൂല്യങ്ങളൊന്നും ഈ പ്ലാനിൽ ലഭ്യമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച വാർഷിക പ്ലാൻ എന്ന് വേണമെങ്കിൽ ഇതിനെ വിശേഷിപ്പിക്കാം.

ഇവിടെ ഒരേ വിലയിൽ എത്തുന്ന ഈ രണ്ട് പ്ലാനുകളും വിലയിരുത്തുമ്പോൾ കുറഞ്ഞ വിലയിൽ മികച്ച ടെലിക്കോം ആനുകൂല്യങ്ങൾ വേണ്ടവർക്ക് അനുയോജ്യം ബിഎസ്എൻഎൽ പ്ലാനാണ്. 6.57 രൂപയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്. അതേസമയം ഇതേ വിലയിൽ എത്തുന്ന വിഐ പ്ലാനിന്റെ പ്രതിദിന ചെലവ് 13.32 രൂപയാണ്. എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങൾ ഈ വിഐ പ്ലാനിന്റെ പ്രത്യേകതയായി എടുത്തുകാട്ടാമെങ്കിലും വാലിഡിറ്റിയിലൂടെ ബിഎസ്എൻഎൽ മുന്നിട്ട് നിൽക്കുന്നു.


Click it and Unblock the Notifications








