മറ്റുള്ളവർക്കായി റീച്ചാർജ് ചെയ്യുന്നവർക്ക് വിലയിൽ ഡിസ്കൗണ്ട് നൽകി BSNL; ഓഫർ 199 രൂപ മുതലുള്ള പ്ലാനുകളിൽ
ഈ ദീപാവലിക്കാലത്ത് ഏറ്റവുമധികം ഓഫറുകൾ നൽകിയ ടെലിക്കോം കമ്പനി ഏതെന്ന് ചോദിച്ചാൽ നിസംശയം പറയാം അത് പൊതുമേഖലാ ഉടമസ്ഥതയിലുള്ള ഏക ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണ് എന്ന്. 1 രൂപയുടെ ബൊണാൻസ ഓഫർ, 1812 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ, 485 രൂപ, 19999 രൂപ പ്ലാനുകളിൽ 2.5 ശതമാനം ഡിസ്കൗണ്ട് എന്നീ ഓഫറുകൾ, റീച്ചാർജ് പ്ലാനുകൾക്കൊപ്പം 10 ഗ്രാം സിൽവർ കൊയിൻ സ്വന്തമാക്കാനുള്ള അവസരം എന്നിവയെല്ലാം ഈ ദീപാവലിക്കാലത്ത് ബിഎസ്എൻഎൽ പ്രഖ്യാപിച്ച ഓഫറുകളാണ്. ഈ നിരയിലെത്തിയ പുതിയ ഒരു ഓഫർ കൂടി ഇവിടെ ഞങ്ങൾ പരിചയപ്പെടുത്തുന്നു.
മറ്റുള്ളവർക്കായി റീച്ചാർജ് ചെയ്താൽ ഡിസ്കൗണ്ട്
ബിഎസ്എൻഎൽ ഇപ്പോൾ ദീപാവലി ഓഫറിന്റെ ഭാഗമായി 199 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്ലാനുകളിലും ഡിസ്കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ സ്വന്തം നമ്പറിൽ റീച്ചാർജ് ചെയ്യുമ്പോൾ അല്ല, മറിച്ച് മറ്റുള്ളവരുടെ ബിഎസ്എൻഎൽ മൊബൈൽ നമ്പർ നമ്മുടെ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോൾ ആണ് ഡിസ്കൗണ്ട് ലഭ്യമാകുക.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി റീച്ചാർജ് ചെയ്യുമ്പോഴാണ് 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകളിൽ ഡിസ്കൗണ്ട് ലഭ്യമാകുക. ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പിൽ നമ്പൾ സ്വന്തം നമ്പർ നൽകി രജിസ്റ്റർ ചെയ്തിട്ടുണ്ടാകും. നമ്മുടെ ഈ നമ്പറിൽ 199 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഈ ഡിസ്കൗണ്ട് ലഭ്യമാകില്ല.
നമ്മുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ, പരിചയക്കാർ, പരിചയമില്ലാത്തവർ തുടങ്ങി ആരുടെ നമ്പറായാലും ശരി, നമ്മുടെ ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് വഴി മറ്റു ബിഎസ്എൻഎൽ നമ്പർ റീച്ചാർജ് ചെയ്താൽ 2.5 ശതമാനം ഡിസ്കൗണ്ട് കഴിഞ്ഞിട്ടുള്ള തുക നൽകിയാൽ മതി. അതായത് ഒരു സുഹൃത്തിനായി നമ്മൾ 1499 രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്ത് നൽകിയാൽ 1461 രൂപ 53 പൈസ നൽകിയാൽ മതി. 37.47 രൂപ ഡിസ്കൗണ്ട് കിട്ടും.

പ്രിയപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിൽ ടെലിക്കോം സേവനങ്ങൾ ലഭ്യമാക്കാം എന്നതിന് പുറമേ, മറ്റുള്ളവർക്കായി റീച്ചാർജ് ചെയ്ത് നൽകുന്നതിനെ വേണമെങ്കിൽ ഒരു വരുമാന മാർഗമായിപ്പോലും മാറ്റാനുള്ള അവസരവും ഈ ഓഫറിൽ ഒളിഞ്ഞ് കിടപ്പുണ്ട്. 2025 നവംബർ 18 വരെയാണ് ഈ ഡിസ്കൗണ്ട് ഓഫർ ലഭ്യമാകുക. 199 രൂപയ്ക്ക് മുകളിലുള്ള എല്ലാ ബിഎസ്എൻഎൽ റീച്ചാർജുകൾക്കൊപ്പവും ഡിസ്കൗണ്ട് ലഭ്യമാണ്.
പ്രമുഖ ബിഎസ്എൻഎൽ പ്ലാനുകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകൾ
മറ്റു നമ്പറുകളിൽ റീച്ചാർജ് ചെയ്യുമ്പോൾ 2.5 ശതമാനം ഡിസ്കൗണ്ട് ലഭ്യമാകുന്ന ചില ബിഎസ്എൻഎൽ പ്ലാനുകളും അവയുടെ ഡിസ്കൗണ്ട് വിലയും കൂടി പരിചയപ്പെടാം. ഡിസ്കൗണ്ട് ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ പ്ലാൻ 199 രൂപയുടേത് ആണ്. 199 രൂപയുടെ പ്ലാനിന് 194.03 രൂപ നൽകിയാൽ മതി. ഇവിടെ ലാഭം 4.97 രൂപയാണ്.
പ്ലാൻ വില ഉയരുന്നതിന് അനുസരിച്ച് ലാഭത്തിന്റെ നിലയും ഉയരും. ഉദാഹരണത്തിന് ഏറ്റവും വില കൂടിയ ബിഎസ്എൻഎൽ പ്ലാൻ 2399 രൂപയുടെ പ്ലാനാണ്. ഇതിന് 2.5 ശതമാനം ഡിസ്കൗണ്ടിന് ശേഷം 2339.03 രൂപ മാത്രം നൽകിയാൽ മതി. ഇവിടെ റീച്ചാർജ് ചെയ്തു നൽകുന്നയാളിന് 59.97 രൂപ ലാഭം ഉണ്ടാകുന്നുണ്ട്.

മറ്റുള്ളവരെ സഹായിക്കാനും അതുവഴി ലാഭം നേടാനും ഈ ബിഎസ്എൻഎൽ ഓഫർ ഒരേപോലെ പ്രവർത്തിക്കുന്നു. കൂടുതൽ വരിക്കാരെ സ്വന്തമാക്കാനുള്ള ഓഫറാണ് 1 രൂപയുടെ ബൊണാൻസ ഓഫറെങ്കിൽ ഈ 2.5 ശതമാനം ഡിസ്കൗണ്ട് ഓഫർ ലക്ഷ്യം വയ്ക്കുന്നത് നിലവിലുള്ള വരിക്കാരെ റീച്ചാർജിനായി പ്രേരിപ്പിക്കുക എന്നതാണ്.
| പ്ലാൻ വില | ഡിസ്കൗണ്ട് വില | ലാഭം |
| 199 രൂപ | 194.03 രൂപ | 4.97 രൂപ |
| 220 രൂപ | 214.50 രൂപ | 5.50 രൂപ |
| 225 രൂപ | 219.38 രൂപ | 5.62 രൂപ |
| 228 രൂപ | 222.30 രൂപ | 5.70 രൂപ |
| 229 രൂപ | 223.28 രൂപ | 5.72 രൂപ |
| 239 രൂപ | 233.03 രൂപ | 5.97 രൂപ |
| 247 രൂപ | 240.82 രൂപ | 6.18 രൂപ |
| 299 രൂപ | 291.52 രൂപ | 7.48 രൂപ |
| 319 രൂപ | 311.02 രൂപ | 7.98 രൂപ |
| 347 രൂപ | 338.32 രൂപ | 8.68 രൂപ |
| 411 രൂപ | 400.73 രൂപ | 10.27 രൂപ |
| 439 രൂപ | 428.02 രൂപ | 10.98 രൂപ |
| 500 രൂപ | 487.50 രൂപ | 12.50 രൂപ |
| 599 രൂപ | 584.02 രൂപ | 14.98 രൂപ |
| 897 രൂപ | 874.58 രൂപ | 22.42 രൂപ |
| 997 രൂപ | 972.08 രൂപ | 24.92 രൂപ |
| 1000 രൂപ | 975 രൂപ | 25 രൂപ |
| 1499 രൂപ | 1461.53 രൂപ | 37.47 രൂപ |
| 1999 രൂപ | 1949.03 രൂപ | 49.97 രൂപ |
| 2399 രൂപ | 2339.03 രൂപ | 59.97 രൂപ |


Click it and Unblock the Notifications








