നാടിൻ നന്മകനേ പൊന്മകനേ മുത്തായവനേ...! ഈ 30 ദിവസ പ്ലാൻ കണ്ടാൽ ആരും BSNL-നെ വാഴ്ത്തിപ്പോകും
ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ വേറിട്ട നിലപാടുകൾകൊണ്ടും, ജനപ്രിയ നിലപാടുകൾ കൊണ്ടും മുന്നോട്ട് പോകുന്ന സ്ഥാപനമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ. മറ്റ് ടെലിക്കോം കമ്പനികളുടെ അത്ര സേവന മികവ് ബിഎസ്എൻഎല്ലിന് ഇല്ല എന്നത് ഒരു പോരായ്മയാണ്, അത് പരിഹരിക്കാൻ ബിഎസ്എൻഎൽ നടപടികൾ സ്വീകരിച്ച് വരികയുമാണ്, ഈ പോരായ്മകൾ ഒക്കെ നിലനിൽക്കെത്തന്നെ ഒരു വിഭാഗം ജനങ്ങളുടെ പ്രിയപ്പെട്ട ടെലിക്കോം കമ്പനിയാകാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടുണ്ട്, അതിന്റെ പ്രധാനപ്പെട്ട രണ്ട് കാരണങ്ങളിൽ ഒന്ന് ഇത് ഒരു പൊതുമേഖലാ ടെലിക്കോം കമ്പനിയാണ് എന്നതുതന്നെ, രണ്ടാമത്തേത് അതിന്റെ അമിത വില ഇല്ലാത്ത റീച്ചാർജ് പ്ലാനുകളും.
പൊതുമേഖലാ സ്ഥാപനമായതിനാൽ തന്നെയാണ് ബിഎസ്എൻഎല്ലിന് അമിത നിരക്ക് ഈടാക്കാതെ മുന്നോട്ടു പോകാം എന്ന ശക്തമായ നിലപാട് എടുക്കാൻ കഴിഞ്ഞിട്ടുള്ളത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ നിരവധി പേർ ബിഎസ്എൻഎല്ലിനെ സ്നേഹിക്കുകയും ഒപ്പം കൂട്ടുകയും ചെയ്തിട്ടുണ്ട്. ബിഎസ്എൻഎൽ വരിക്കാരിൽ കൂടുതൽ പേരും സാധാരണക്കാരാണ് എന്നാണ് മുൻപ് പല ടെലിക്കോം വിദഗ്ധരും നിരീക്ഷിച്ചിട്ടുള്ളത്.

ഈ നിരീക്ഷണം മറ്റൊരു വിധത്തിൽ വായിച്ചെടുക്കാം, കുറഞ്ഞ പ്ലാനുകളിലൂടെ ബിഎസ്എൻഎൽ ഈ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ ടെലിക്കോം സേവനങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു എന്നതാണ് അത്. റീച്ചാർജ് പ്ലാനുകളുടെ കാര്യത്തിൽ ബിഎസ്എൻഎല്ലിന്റെ ഏഴയലത്ത് എത്താൻ സ്വകാര്യ കമ്പനികളുടെ പ്ലാനുകൾക്ക് കഴിഞ്ഞിട്ടില്ല. എന്നാലിത് അംഗീകരിക്കാൻ ബഹുഭൂരിപക്ഷം പേരും തയാറായേക്കില്ല എന്നത് വേറെ കാര്യം.
സ്വകാര്യ കമ്പനികളെ സമ്പന്ധിച്ചിടത്തോളം ലാഭമാണ് ആദ്യ ലക്ഷ്യം. എന്നാൽ ബിഎസ്എൻഎല്ലിന്റെ പ്രാഥമിക ലക്ഷ്യം ലാഭം നേടുക എന്നതല്ല എന്ന് കമ്പനി ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണ്. എങ്കിലും ഒരു സ്ഥാപനം എന്ന നിലയിൽ പ്രവർത്തിച്ചുപോകാൻ ആവശ്യമായ വരുമാനം നേടുന്നതിന് ബിഎസ്എൻഎൽ പരിശ്രമിക്കുന്നുണ്ട്, അത് നിലനിൽപ്പിന്റെ വിഷയം. എങ്കിലും ലാഭത്തിനായി അമിത നിരക്കോ മറ്റ് സൂത്രപ്പണികളോ ബിഎസ്എൻഎൽ തെരഞ്ഞെടുക്കാറില്ല.

സ്വകാര്യ ടെലിക്കോം കമ്പനികളുടെ റീച്ചാർജ് പ്ലാനുകൾ നോക്കുക, മികച്ച ആനുകൂല്യങ്ങൾ അടങ്ങുന്ന പ്രധാന പ്ലാനുകൾ പലതും 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നു, 30 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകൾ വളരെ കുറവാണ്. ട്രായിയുടെ ഉത്തരവ് നടപ്പിലാക്കേണ്ടതിനാൽ മാത്രം അവതരിപ്പിക്കുകയും നിലനിർത്തിപ്പോരുകയും ചെയ്യുന്നവയാണ് ഈ പ്ലാനുകളെന്ന് അവ കണ്ടാൽ തോന്നിപ്പോകും.
എന്നാൽ സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകളിലേക്ക് നോക്കൂ, അവിടെ 30 ദിവസ വാലിഡിറ്റിയിലും ഒരു മാസ വാലിഡിറ്റിയിലും ഒരുപാട് പ്ലാനുകൾ കാണാം. അതും മികച്ച ആനുകൂല്യങ്ങൾ ന്യായമായ വിലയിൽ ലഭ്യമാകുന്ന പ്ലാനുകൾ. അവ ഉപയോക്താക്കളുടെ ആവശ്യത്തിന് അനുയോജ്യമായ വിധത്തിൽ വ്യത്യസ്ത ആനുകൂല്യങ്ങളാൽ വേറിട്ട് നിൽക്കുന്നു.
147 രൂപ, 199 രൂപ, 247 രൂപ, 299 രൂപ എന്നീ ബിഎസ്എൻഎൽ പ്ലാനുകളെല്ലാം 30 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാനുകളാണ്. ഇത് കൂടാതെ 228 രൂപ, 229 രൂപ, 239 രൂപ, എന്നിങ്ങനെ ഒരു മാസ വാലിഡിറ്റിയിൽ എത്തുന്ന പ്ലാനുകൾ വേറെയും. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 147 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.

ബിഎസ്എൻഎൽ 147 രൂപ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങൾ: ഇന്ത്യയിൽ 30 ദിവസ വാലിഡിറ്റി ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങളോടെ വാഗ്ദാനം ചെയ്യുന്ന പ്ലാൻ എന്ന് ഈ ബിഎസ്എൻഎൽ പ്ലാനിനെ വിശേഷിപ്പിക്കാം. മറ്റ് ടെലിക്കോം കമ്പനികളുടെ 28 ദിവസ പ്ലാനുകൾ പോലും 200 രൂപയ്ക്കടുത്ത് വിലയിലാണ് എത്തുന്നത്. ഉയർന്ന വിലയിൽ എത്തുന്ന സ്വകാര്യ കമ്പനികളുടെ ആ പ്ലാനുകളിലെക്കാൾ മൂല്യം ഇതിലുണ്ട്.
147 രൂപ പ്രീപെയ്ഡ് പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 10GB ബൾക്ക് ഡാറ്റ എന്നിവ വാഗ്ദാനം ചെയ്യുന്നു. സൗജന്യ എസ്എംഎസ് ഈ പ്ലാനിൽ ലഭ്യമല്ല. ഒരു മാസത്തേക്ക് ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ സാധാരണക്കാരനായ ഒരാൾക്ക് ഈ പ്ലാൻ ധാരാളമാണ്. പ്രതിദിനം 4.9 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.


Click it and Unblock the Notifications








