Home
Recharge plans

ദിവസം വെറും 6 രൂപയ്ക്ക് 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും തരും, എന്താ പോരേ!

കുറഞ്ഞ ചെലവിൽ ടെലിക്കോം ആനുകൂല്യങ്ങൾ ലഭ്യമാകുക എന്നത് ഒരു ഭാഗ്യമാണ്. ഇന്ത്യൻ ടെലിക്കോം മേഖലയിൽ ആ ഭാഗ്യം ഏറ്റവും കൂടുതൽ ലഭ്യമായിട്ടുള്ളത് സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം കമ്പനിയായ ബിഎസ്എൻഎല്ലിന്റെ (BSNL) വരിക്കാർക്കാണ്. കാരണം ഇന്ന് ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത് ബിഎസ്എൻഎൽ ആണ്. ആ ബിഎസ്എൻഎല്ലിന്റെ ഏറ്റവും ഉയർന്ന വിലയിലുള്ള പ്ലാൻ 2399 രൂപയുടെ വാർഷിക പ്ലാനാണ്. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയിൽ ഏറ്റവും കൂടുതൽ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന പ്ലാൻ എന്ന പ്രത്യേകത ഇതിനുണ്ട്.

2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ 395 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഇക്കഴിഞ്ഞ ക്രിസ്മസ്- ന്യൂ ഇയർ കാലത്ത് 425 ദിവസ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ അ‌ത് ജനുവരി കഴിഞ്ഞതോടെ പിൻവലിക്കപ്പെട്ടു.

ദിവസം വെറും 6 രൂപയ്ക്ക് 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും തരും

ഇപ്പോൾ പഴയതുപോലെ തന്നെ 395 ദിവസ വാലിഡിറ്റിയാണ് ഈ 2399 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ലഭിക്കുക. എന്നാൽ ഇത് ഒരു വാർഷിക പ്ലാനിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന വാലിഡിറ്റിയാണ്. മറ്റ് ടെലിക്കോം കമ്പനികളുടെ വാർഷിക പ്ലാനുകൾ 365 ദിവസം മാത്രമേ വാലിഡിറ്റി നൽകുന്നുള്ളൂ.

ബിഎസ്എൻഎൽ 2399 രൂപ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2GB ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ, ചില അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നുണ്ട്.

ദിവസം വെറും 6 രൂപയ്ക്ക് 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും തരും

ഹാർഡി ഗെയിംസ്, ചാലഞ്ചസ് അ‌രീന ഗെയിംസ്, അ‌സ്ട്രോടെൽ ആൻഡ് ഗെയിം ഓൺ സെർവീസ്, ഗെയിമിയം, ലിസ്റ്റൻ പോഡ്കാസ്റ്റ് സെർവീസ്, ബിഎസ്എൻഎൽ ട്യൂൺസ്, സിങ് മ്യൂസിക്, വൗ എന്റർടെയ്ൻമെന്റ്സ് തുടങ്ങിയവയാണ് 2399 രൂപയുടെ ബിഎസ്എൻഎൽ പ്രീപെയ്ഡ് വാർഷിക പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുള്ള അ‌ധിക ആനുകൂല്യങ്ങൾ.

പ്രതിദിനം വെറും 6 രൂപ 07 ​പൈസയാണ് ഈ പ്ലാനിന് ചെലവാകുന്നത്. അ‌തായത് 2ജിബി ഡാറ്റയുടെ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇവിടെ 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും 100 എസ്എംഎസും ഒരു ദിവസം ഉപയോക്താവിന് ലഭ്യമാകുന്നു. മറ്റ് ടെലിക്കോം കമ്പനികളുടെ ഇതേ അ‌ളവ് ആനുകൂല്യങ്ങളുള്ള വാർഷിക പ്ലാനുകളുടെ പ്രതിദിന ചെലവ് 10 രൂപയ്ക്കടുത്ത് വരും.

ബിഎസ്എൻഎൽ സെൽഫ് കെയർ ആപ്പ് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഉപയോക്താവിന് വീണ്ടും ലാഭം നേടാൻ കഴിയും. കാരണം 2 ശതമാനം ഡിസ്കൗണ്ട് ആപ്പിൽ ലഭ്യമാണ്. അ‌തിനാൽ ഈ പ്ലാനിനായി വെറും 2351 രൂപ 02 ​പൈസ മാത്രമേ ചെലവാകൂ. അ‌പ്പോൾ പ്രതിദിന ചെലവ് കുറച്ച് കുറയുന്നുമുണ്ട്.

ദിവസം വെറും 6 രൂപയ്ക്ക് 2ജിബി ഡാറ്റയും അ‌ൺലിമിറ്റഡ് കോളിങ്ങും തരും

ഇതിലും കുറഞ്ഞ വിലയിൽ വാർഷിക പ്ലാൻ വേണമെന്നുള്ളവർക്ക് ബിഎസ്എൻഎല്ലിന്റെ 1999 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാവുന്നതാണ്. 365 ദിവസ വാലിഡിറ്റിയാണ് ഈ പ്ലാനിൽ ലഭിക്കുക. ആകെ 600ജിബി ബൾക്ക് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. സെൽഫ് കെയർ ആപ്പ് വഴിയാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ 1959 രൂപ 02 ​പൈസ മാത്രമേ ഇതിന് ചെലവ് വരുന്നുള്ളൂ.

More from GizBot

Best Mobiles in India

English summary
BSNL's Rs 2399 annual prepaid plan offers benefits at a cost of Rs 6 per day. The plan has a validity of 395 days. It also offers 2GB data per day, unlimited calling, and 100 SMS per day. You can also get a 2 percent discount when you recharge through the BSNL Self Care app.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X