Home
Recharge plans

ഇന്റർനെറ്റിന് വേഗത പോര എന്ന് ഇനി പറയേണ്ട, 100 Mbps വേഗതയുള്ള BSNL ​ഫൈബർ പ്ലാനുകൾ

ഇന്ത്യയിലെ പ്രധാന ടെലിക്കോം കമ്പനികളിലൊന്നായ ബിഎസ്എൻഎൽ (BSNL) ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലും സജീവമാണ്. ബിഎസ്എൻഎൽ എന്ന് കേട്ടാൽ ഇഴച്ചിൽ എന്നാണ് പലർക്കും ആദ്യം ഓർമ്മവരിക. ഒരുകാലത്ത് ബിഎസ്എൻഎൽ സേവനങ്ങളിൽ നേരിട്ടിരുന്ന പോരായ്മകളാണ് അ‌തിന് കാരണം. എന്നാൽ പ്രശ്നങ്ങൾ പ്രധാനമായും കണ്ടുവന്നിരുന്നത് മൊ​ബൈൽ സേവനങ്ങളുടെ കാര്യത്തിലായിരുന്നു. അ‌തിന് കാരണം ബിഎസ്എൻഎൽ സമയബന്ധിതമായി 4ജി വ്യാപനം നടത്താൻ തയാറായില്ല എന്നതാണ്. പക്ഷേ ആ പോരായ്മ ഇപ്പോൾ ബിഎസ്എൻഎൽ പരിഹരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതിനകം 94500 4ജി ടവറുകൾ ബിഎസ്എൻഎൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞു എന്നാണ് റിപ്പോർട്ട്.

ഒരുലക്ഷം 4ജി ടവറുകൾ എന്ന നേട്ടം അ‌ധികം ​വൈകാതെ ബിഎസ്എൻഎൽ സ്വന്തമാക്കും. അ‌വിടം കൊണ്ടും തീരില്ല. കൂടുതൽ 4ജി ടവറുകൾ സ്ഥാപിക്കാൻ ബിഎസ്എൻഎൽ നീക്കങ്ങൾ നടത്തുന്നുണ്ട്. ഇതിനിടയിൽ സെപ്റ്റംബറിൽ ആരംഭിക്കാൻ പാകത്തിൽ 5ജി സേവനങ്ങൾക്കായുള്ള തയാറെടുപ്പുകളും ബിഎസ്എൻഎൽ നടത്തുന്നുണ്ട്. ഇപ്പോൾ 4ജി എത്തിയതോടെ നിരവധിയിടങ്ങളിൽ ബിഎസ്എൻഎൽ സേവങ്ങൾ മെച്ചപ്പെട്ടു.

ഇത്ര മതിയോ, അ‌തോ ഇനിയും വേണോ! 100Mbps വേഗതയുള്ള BSNL ​ഫൈബർ പ്ലാനുകൾ

​ഹൈദരാബാദിൽ 5ജി FWA സേവനങ്ങൾ ആരംഭിക്കുന്ന നിലയിലേക്ക് ബിഎസ്എൻഎൽ വളർന്നു. എന്നാൽ ദീർഘകാലമായി കേട്ടുവരുന്ന വേഗതക്കുറവ് എന്ന ചീത്തപ്പേര് ഇനിയും ബിഎസ്എൻഎല്ലിനെ വിട്ടുപോയിട്ടില്ല. അ‌തിന് കാരണം ആളുകളുടെ മനസിൽ അ‌ത്ര ആഴത്തിൽ ആ മോശം ഇമേജ് പതിഞ്ഞിരിക്കുന്നു എന്നതാണ്. ഈ തെറ്റിദ്ധാരണ അ‌ധികം ​വൈകാതെ 5ജി സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ മാറിക്കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

മൊ​ബൈൽ ടെലിക്കോം രംഗത്തെ ഈ ചീത്തപ്പേര് ബിഎസ്എൻഎല്ലിന്റെ ബ്രോഡ്ബാൻഡ് സേവനങ്ങൾക്ക് ചെറിയ തിരിച്ചടിയാണ്. രാജ്യത്തെ മറ്റേതൊരു ഇന്റർനെറ്റ് സേവന ദാതാവും (ISP) വാഗ്ദാനം ചെയ്യുന്ന അ‌തേ വേഗതയിലുള്ള സേവനങ്ങൾ യഥാർഥത്തിൽ ഭാരത് ​ഫൈബർ കണക്ഷനുകളിലൂടെ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇന്റർനെറ്റ് വേഗതയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ മാന്യമായ നിരക്കിൽ മികച്ച ഇന്റർനെറ്റ് സേവനങ്ങൾ ബിഎസ്എൻഎല്ലിൽ ലഭ്യമാണ്.

ഇത്ര മതിയോ, അ‌തോ ഇനിയും വേണോ! 100Mbps വേഗതയുള്ള BSNL ​ഫൈബർ പ്ലാനുകൾ

ഉപയോക്താക്കൾക്കായി 25Mbps മുതൽ 300Mbps വരെ വേഗതയുള്ള ​ഫൈബർ ഇന്റർനെറ്റ് പ്ലാനുകൾ ബിഎസ്എൻഎൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചിടത്തോളം മികച്ച വേഗത ആസ്വദിക്കാൻ 100Mbps വേഗതയുള്ള ബിഎസ്എൻഎൽ ​ഫൈബർ പ്ലാനുകൾ തന്നെ ധാരാളമാണ്. 100Mbps വേഗതയുള്ള രണ്ട് പ്ലാനുകളാണ് ബിഎസ്എൻഎല്ലിനുള്ളത്, അ‌വ പരിചയപ്പെടാം.

599 രൂപയുടെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാനുകൾ: യഥാർഥത്തിൽ 599 രൂപയുടെ രണ്ട് ​ഫൈബർ പ്ലാനുകൾ ബിഎസ്എൻഎല്ലിന് ഉണ്ട്. ഒരേ വിലയിലാണ് എത്തുന്നത് എങ്കിലും ഇവയിലെ ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്. ബിഎസ്എൻഎല്ലിന്റെ ഓരോ പ്ലാനിനും ഓരോ പേരുണ്ട്. ഈ രണ്ട് 599 രൂപ പ്ലാനുകളിൽ ഒന്നിന്റെ പേര് ​ഫൈബർ ബേസിക് പ്ലസ് എന്നാണ്, രണ്ടാമത്തേത് ​ഫൈബർ ബേസിക് ഒടിടിയും.

ബിഎസ്എൻഎല്ലിന്റെ രണ്ട് 599 രൂപ പ്ലാനുകളിൽ ഫൈബർ ബേസിക് പ്ലസ് പ്ലാൻ ആണ് യഥാർഥത്തിൽ 100 Mbps വേഗതയിൽ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നത്. ​ആകെ 4000GB ഡാറ്റയും ഒരു മാസത്തേക്ക് ഇതിൽ ലഭിക്കും. കൂടാതെ അ‌ൺലിമിറ്റഡ് കോളിങ് സൗകര്യവുമുണ്ട്. ഈ പ്ലാൻ 6 മാസത്തേക്ക് 3594 രൂപ വിലയിലും 12 മാസത്തേക്ക് 7188 രൂപ വിലയിലും സ്വന്തമാക്കാനാകും.

ഇത്ര മതിയോ, അ‌തോ ഇനിയും വേണോ! 100Mbps വേഗതയുള്ള BSNL ​ഫൈബർ പ്ലാനുകൾ

100Mbps വേഗതയിൽ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ ബിഎസ്എൻഎൽ ​ഫൈബർ പ്ലാൻ 699 രൂപ വിലയിൽ എത്തുന്നു. ​ഫൈബർ ബേസിക് പ്ലസ് ഒടടി എന്നാണ് ഈ പ്ലാനിന്റെ പേര്. ഇത് 100Mbps വേഗതയിൽ മാസം 4000ജിബി ​ഹൈസ്പീഡ് ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ് സൗകര്യം എന്നിവയ്ക്ക് പുറമേ പായ്ക്ക് 1 അ‌ല്ലെങ്കിൽ പായ്ക്ക് 2 (ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം) ഒടിടി സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു.

പായ്ക്ക് 1ൽ ജിയോഹോട്ട്സ്റ്റാർ, ഹങ്കാമ, ലയൻസ്ഗേറ്റ്, ഷെമാരൂമീ, എപ്പിക്ഓ​ൺ എന്നിവ ഉൾപ്പെടുന്നു. പായ്ക്ക് 2ൽ സോണിലിവ് പ്രീമിയം സബ്സ്ക്രിപ്ഷനാണ് ഉള്ളത്. 699 രൂപ പ്ലാൻ 6 മാസത്തേക്ക് 4194 രൂപയ്ക്കും 12 മാസത്തേക്ക് 8388 രൂപയ്ക്കും ലഭ്യമാണ്. ചുരുക്കിപ്പറഞ്ഞാൽ 100Mbps വേഗതയുള്ള ബിഎസ്എൻഎൽ ​ഫൈബർ പ്ലാനുകളുടെ വ്യത്യാസം 599 രൂപയുടെ പ്ലാനിൽ ഒടിടി സബ്സ്ക്രിപ്ഷനില്ല, 699 രൂപയുടെ പ്ലാനിൽ ഒടിടി സബ്സ്ക്രിപ്ഷൻ ഉണ്ട്. മറ്റ് ആനുകൂല്യങ്ങൾ ഇരുപ്ലാനുകളിലും സമാനമാണ്.

More from GizBot

Best Mobiles in India

English summary
BSNL has two plans with 100Mbps speed, which are available at prices of Rs 599 and Rs 699. The difference between these 100Mbps BSNL Fiber plans is that the Rs 599 Fiber Basic Plus plan does not have OTT subscription, while the Rs 699 Fiber Basic Plus Otadi plan does. Other benefits are the same in both the plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X