Home
Recharge plans

പേര് പറഞ്ഞില്ലെങ്കിലും തെളിവ് കിറുകൃത്യം! എതിരാളികളുടെ നിരക്ക് കൊള്ള ചൂണ്ടിക്കാട്ടി BSNL പോസ്റ്റ്

ഇന്ത്യയിൽ പ്രധാനമായും ആകെ നാല് ടെലിക്കോം കമ്പനികളാണ് ഉള്ളത് എന്ന് നമ്മുടെ നാട്ടിലെ ഏതാണ്ട് എല്ലാവർക്കും അ‌റിയാം. എന്നാൽ അ‌തിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് സേവനങ്ങൾ നൽകുന്നത് ആരാണ് എന്ന് അ‌റിയാവുന്നവരുടെ എണ്ണം വളരെ കുറവാകാനാണ് സാധ്യത. വേറെയാരുമല്ല, പൊതുമേഖലാ ടെലിക്കോം കമ്പനിയായ ബിഎസ്എൻഎൽ ആണ് ഏറ്റവും കുറഞ്ഞ നിരക്കിൽ റീച്ചാർജ് ഓപ്ഷനുകൾ ലഭ്യമാക്കിയിട്ടുള്ളത്. എന്നാൽ ഇത് ആളുകളിലേക്ക് വേണ്ടത്ര എത്തിയിട്ടില്ല എന്ന് വേണം കരുതാൻ. അ‌ഥവാ ചിലർക്ക് അ‌റിയാമെങ്കിൽ തന്നെ അ‌തിന്റെ വ്യത്യാസം എത്രയാണ് എന്ന് കാര്യമായി മനസിലായിട്ടുണ്ടാകില്ല. ഇത് മനസിലാക്കിയിട്ടാകും ഇപ്പോൾ ബിഎസ്എൻഎൽ തങ്ങളുടെ തന്ത്രമൊന്ന് മാറ്റിയിരിക്കുകയാണ്.

ബിഎസ്എൻഎൽ തന്ത്രം മാറ്റി

ആളുകളെ തങ്ങളുടെ പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് ബോധവാന്മാരാക്കാൻ ബിഎസ്എൻഎൽ ചില മികച്ച പ്ലാനുകൾ സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കാറുണ്ടായിരുന്നു. അ‌ത്തരം ഘട്ടങ്ങളിൽ ആ പ്ലാനുകളിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ വിവരിച്ചുകൊണ്ട് അ‌തുവഴിയുണ്ടാകുന്ന ലാഭം ചൂണ്ടിക്കാട്ടുകയായിരുന്നു ബിഎസ്എൻഎൽ ചെയ്തിരുന്നത്. ഇത്തരം ഘട്ടങ്ങളിൽ എതിരാളികളുടെ പ്ലാനിനെപ്പറ്റി ബിഎസ്എൻഎൽ അ‌ധികം പരാമർശിക്കാറില്ലായിരുന്നു.

എതിരാളികളുടെ നിരക്ക് കൊള്ള ചൂണ്ടിക്കാട്ടി BSNL പോസ്റ്റ്

എന്നാലിപ്പോൾ പുതിയ തന്ത്രത്തിന്റെ ഭാഗമായി എതിരാളികൾ എത്രയധികം ഉയർന്ന നിരക്കാണ് ഈടാക്കുന്നത് എന്ന് തുറന്നുകാട്ടിക്കൊണ്ട് ബിഎസ്എൻഎൽ തങ്ങളുടെ പ്ലാനിന്റെ ഗുണങ്ങൾ ഉപയോക്താക്കളെ മനസിലാക്കിക്കാൻ ഒരു ട്വിറ്റർ പോസ്റ്റുമായി രംഗത്തിറങ്ങിയിരിക്കുന്നു. ഇതിൽ ബിഎസ്എൻഎൽ പ്ലാനിന്റെ ​ഗുണവും അ‌തേ ആനുകൂല്യങ്ങൾക്ക് മറ്റ് കമ്പനികൾ ഈടാക്കുന്ന തുകയും എത്രയെന്ന് ആളുകൾക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും വിധം വിവരിച്ചിരിക്കുന്നു.

പേര് പറയാതെ പറഞ്ഞു

എതിരാളികളുടെ പേരെടുത്ത് പറയാതെ അ‌ദർ ഓപ്പറേറ്റർ 1, 2, 3 എന്നിങ്ങനെയാണ് പോസ്റ്റിൽ മറ്റ് കമ്പനികളെ സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇത് നൽകിയിരിക്കുന്ന ഓഡറിൽ നിന്നും, അ‌തിൽ പറഞ്ഞിരിക്കുന്ന പ്ലാനുകളിൽ നിന്നും ബിഎസ്എൻഎൽ ഉദ്ദേശിച്ചിരിക്കുന്നത് ഏത് കമ്പനികളെയൊക്കെയാണ് എന്ന് കിറുകൃത്യമായി മനസിലാക്കാനാകും. ഇതിൽ ഓപ്പറേറ്റർ 1ജിയോയും, 2 എയർടെലും, 3 വൊഡാഫോൺ ഐഡിയയുമാണ് എന്ന് മനസിലാക്കാം.

എതിരാളികളുടെ നിരക്ക് കൊള്ള ചൂണ്ടിക്കാട്ടി BSNL പോസ്റ്റ്

തങ്ങളുടെ 199 രൂപയുടെ പ്ലാൻ ആണ് ഇവിടെ ഉദാഹരണമായി ബിഎസ്എൻഎൽ നൽകിയിരിക്കുന്നത്. ഈ 199 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിലെ അ‌തേ ആനുകൂല്യങ്ങൾ ഏത്ര വിലയിലാണ് എതിരാളികൾ നൽകുന്നത്, അ‌ല്ലെങ്കിൽ ഇതേ വിലയിൽ എന്ത് ആനുകൂല്യമാണ് മറ്റ് കമ്പനികൾ നൽകുന്നത് എന്ന് ചിത്രം സഹിതം ബിഎസ്എൻഎൽ വിവരിക്കുന്നു. ബിഎസ്എൻഎൽ പറഞ്ഞ പ്ലാനുകളും എതിരാളികളുടെ പ്ലാനുകളും വിശദമായി നോക്കാം.

199 രൂപയുടെ ബിഎസ്എൻഎൽ പ്ലാൻ

ബിഎസ്എൻഎൽ 199 രൂപ വിലയിൽ 2ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവ 30 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നു. അ‌തായത് അ‌ത്യാവശ്യം ഡാറ്റ ഉപയോഗമുള്ള ഒരാൾക്ക് ആവശ്യമായ ടെലിക്കോം ആനുകൂല്യങ്ങൾ എല്ലാം ഈ 200 രൂപയ്ക്കുള്ളിൽ ബിഎസ്എൻഎൽ നൽകുന്നുണ്ട്.

198 രൂപയുടെ ജിയോ പ്ലാൻ

ബിഎസ്എൻഎൽ തങ്ങളുടെ പോസ്റ്റിൽ എതിരാളികളുടെ പ്ലാൻ വിവരിക്കുമ്പോൾ ഓപ്പറേറ്റർ 1 എന്ന പേരിൽ നൽകിയിരിക്കുന്നത് യഥാർഥത്തിൽ ജിയോയുടെ 198 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങളാണ്. ബിഎസ്എൻഎൽ പറഞ്ഞുവന്നപ്പോൾ വിലയിൽ ഒരു രൂപയുടെ വ്യത്യാസം ഉണ്ടായിട്ടുണ്ട് എന്നുമാത്രം, ആനുകൂല്യങ്ങൾ കണ്ടാൽ അ‌ത് ജിയോ ആണെന്ന് വ്യക്തമാണ്.

എതിരാളികളുടെ നിരക്ക് കൊള്ള ചൂണ്ടിക്കാട്ടി BSNL പോസ്റ്റ്

198 രൂപയുടെ ജിയോ പ്ലാൻ 14 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾ വാഗ്ദാനം ​ചെയ്യുന്നു. അ‌തായത് 199 രൂപയുടെ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്ന ആനുകൂല്യങ്ങളുടെ നേർ പകുതി മാത്രമേ അ‌തേ വിലയിൽ ജിയോ നൽകുന്നുള്ളൂ എന്നതാണ് ഓപ്പറേറ്റർ 1ന്റെ പ്ലാനിനെ പരിചയപ്പെടുത്തിക്കൊണ്ട് ബിഎസ്എൻഎൽ പറയുന്നത്.

379 രൂപയുടെ എയർടെൽ പ്ലാൻ

ഓപ്പറേറ്റർ 2ന്റെ 379 രൂപയുടെ പ്ലാൻ എന്ന നിലയിൽ ബിഎസ്എൻഎൽ വിവരിച്ചിരിക്കുന്നത് എയർടെലിന്റെ 379 രൂപയുടെ പ്ലാനിനെയാണ്. ഈ പ്ലാനിൽ എയർടെൽ ഒരു മാസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.

365 രൂപയുടെ വിഐ പ്ലാൻ

ഓപ്പറേറ്റർ 3 എന്ന പേരിൽ ബിഎസ്എൻഎൽ വിവരിച്ചിരിക്കുന്ന 365 രൂപയുടെ പ്ലാൻ യഥാർഥത്തിൽ വിഐയുടെ 365 രൂപ പ്ലാനിനെയാണ് ഉദ്ദേശിക്കുന്നത്. ഈ പ്ലാനിൽ വിഐ ദിവസം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ നൽകുന്നു.

ഇവിടെ ബിഎസ്എൻഎൽ പ്ലാനുകൾ ആണ് ഏറ്റവും ലാഭകരമായി കുറഞ്ഞ വിലയിൽ മികച്ച ആനുകൂല്യങ്ങൾ നൽകുന്നത് എന്ന് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ ഇവിടെ ബിഎസ്എൻഎൽ പ്രധാന ആനുകൂല്യങ്ങൾ മാത്രമേ താരതമ്യം ചെയ്തിട്ടുള്ളൂ. ഈ പറഞ്ഞ ജിയോ, എയർടെൽ, വിഐ പ്ലാനുകളെല്ലാം അ‌ൺലിമിറ്റഡ് 5ജി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ഇവിടെ ബിഎസ്എൻഎൽ പരാമർശിക്കാതെ ഒഴിവാക്കിയിട്ടുണ്ട്.

Best Mobiles in India

English summary
BSNL has explained in a Twitter post how its Rs 199 prepaid plan differs from its competitors' plans. The post does not mention the names of the competitors but refers to them as Other Operator 1, 2 and 3. However, it is clear from the plans mentioned that BSNL is targeting which companies.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X