Home
Recharge plans

ക്രിക്കറ്റ് മാമാങ്കം ഇന്ന് തുടങ്ങും: ഐസിസി ചാമ്പ്യൻസ് ട്രോഫി എങ്ങനെ ലൈവായി കാണാം ഇതാ

എട്ട് വർഷത്തെ ഇടവേളക്ക് ശേഷം ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ നിർത്താൻ പോകുന്ന ഈ വർഷത്തെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ന് തുടക്കമാകും. കറാച്ചി നാഷണൽ സ്‌റ്റേഡിയത്തിൽ ഉച്ചക്ക് 2.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനും ന്യൂസ്‌ലാൻഡും കൊമ്പുകോർക്കും. മാർച്ച് ഒമ്പതിന് നടക്കുന്ന ഫൈനൽ മത്സരത്തോടെ 2025ലെ ഐസിസി ചാമ്പൻസ് ട്രോഫിക്ക് തിരശ്ശീല വീഴും. രാഷ്ട്രീയപരമായ കാരണങ്ങളാൽ ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ ഇന്ത്യയുടെ മത്സരങ്ങൾ ഹൈബ്രിഡ് മോഡലിൽ ദുബൈ അന്തരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് നടക്കുക.
ടൂർണമെന്റിന്റെ ഒമ്പതാം പതിപ്പിൽ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ന്യൂസിലാൻഡ് എന്നീ ടീമുകൾ ഗ്രൂപ്പ് എയിലാണ് അണിനിരക്കുന്നത്.

ഗ്രൂപ്പ് ബിയിൽ ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് ടീമുകൾ ഉൾപ്പെടും. ഫെബ്രുവരി 20ന് ബംഗ്ലാദേശുമായും 23ന് ബന്ധവൈരികളായ പാക്കിസ്ഥാനുമായാണ് ഇന്ത്യയുടെ മത്സരങ്ങൾ. പാക്കിസ്ഥാനുമായുള്ള മത്സരത്തിന് മുമ്പ് തന്നെ ടിക്കറ്റ് വിൽപ്പന റെക്കോർഡ് വേഗത്തിൽ വിറ്റുപോയത് വൻ വാർത്തയായിരുന്നു. ദുബൈയിലാണ് ഇന്ത്യയുടെ മത്സരം എന്നതിനാൽ നിരവധി ഇന്ത്യ ആരാധകർ സ്‌റ്റേഡിയത്തിലേക്ക് ഇരച്ചെത്തുമെന്ന കാര്യം ഉറപ്പാണ്.

ഐസിസി ചാമ്പ്യൻസ് ട്രോഫി എങ്ങനെ ലൈവായി കാണാം

2002ലും 2023ലും ചാമ്പ്യൻസ് കിരീടം നേടിയ ഇന്ത്യ മൂന്നാം കിരീടം ലക്ഷ്യമാക്കിയാണ് ടൂർണമെൻറിന് എത്തുന്നത്. ചാമ്പ്യന്മാരാാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കുന്നതും ടീം ഇന്ത്യക്കാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ എത്തുന്നത്. ആവേശകരമായ മത്സരങ്ങൾ എങ്ങനെ ലൈവായി കാണുമെന്ന് ക്രിക്കറ്റ് ആരാധകർക്ക് സംശയമുണ്ടാകും. എന്നാൽ അതിനെല്ലാം നിരവധി വഴികളുണ്ട്.

സ്റ്റാർ സ്‌പോർട്‌സ് നെറ്റ്വർക്കിലും സ്‌പോർട്‌സ് 18 ചാനലുകളിലും 2025ലെ ചാമ്പ്യൻസ് ട്രോഫിയിലെ എല്ലാ മത്സരങ്ങളും ലൈവായി കാണാൻ കഴിയും. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ വിവിധ ഭാഷകളിൽ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണം നടക്കുമെന്നും സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്ക് ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്.

സ്റ്റാർ സ്‌പോർട്‌സ് 2, സ്‌പോർട്‌സ് 18 1, സ്‌പോർട്‌സ് 18 1 HD, സ്‌പോർട്‌സ് 18 2, സ്‌പോർട്‌സ് 18 2 HD എന്നീ ചാനലുകളിലാണ് ലൈവ് ടെലികാസ്റ്റിങ് ഉണ്ടാവുക. കൂടാതെ ജിയോഹോട്ട്സ്റ്റാർ ആപ്ലിക്കേഷനിൽ ഉപയോക്താക്കൾക്ക് എല്ലാ മത്സരങ്ങളും സൗജന്യമായി കാണാൻ കഴിയും.

ഇംഗ്ലീഷ്, ഹിന്ദി, മറാത്തി, ഹരിയാൻവി, ബംഗാളി, ഭോജ്പുരി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഒമ്പത് വ്യത്യസ്ത ഭാഷകളിലും ദൃക്‌സാക്ഷി വിവരണമുണ്ടാവും. 480p റെസല്യൂഷനിലാണ് സൗജന്യമായി മത്സരങ്ങൾ കാണാൻ കഴിയുക. ഉയർന്ന ക്വാളിറ്റിയിൽ മത്സരം കാണണമെങ്കിൽ ജിയോഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടി വരും എന്ന് മാത്രം.

മൊബൈൽ, സൂപ്പർ, പ്രീമിയം പ്ലാനുകളാണ് ഇപ്പോൾ ജിയോ ഹോട്ട്‌സ്റ്റാറിൽ നിലവിലുള്ളത്. മൊബൈൽ ഫോണിനായി മാത്രം പുറത്തിറക്കിയ പ്ലാനിൽ എച്ച്ഡി സ്ട്രീമിങ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 149 രൂപക്ക് മൂന്ന് മാസത്തേക്കും 499 രൂപക്ക് ഒരു വർഷത്തേക്കും സബ്‌സ്‌ക്രിപ്ഷൻ എടുക്കാം. ഒറ്റ ഡിവൈസിൽ മാത്രമാണ് ഈ പ്ലാൻ പ്രവർത്തിക്കുക. കൂടാതെ പരസ്യവും ഉണ്ടാവും.

299 രൂപ മുതലാണ് സൂപ്പർ പ്ലാൻ ആരംഭിക്കുന്നത്. 299 രൂപക്ക് മൂന്ന് മാസത്തേക്കും 899 രൂപക്ക് ഒരു വർഷത്തേക്കും ഈ പ്ലാൻ സ്വന്തമാക്കാൻ കഴിയും. പ്രീമിയം പ്ലാനുകളും 299 രൂപ മുതൽ ആരംഭിക്കുന്നുണ്ട്. 299 രൂപക്ക് ഒരു മാസത്തേക്കും 499 രൂപക്ക് മൂന്ന് മാസത്തേക്കും 1499 രൂപക്ക് ഒരു വർഷത്തേക്കും സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും.

More from GizBot

Best Mobiles in India

English summary
The ICC Champions Trophy match will start today. All matches of Champions Trophy 2025 can be watched live on Jio Hotstar, Star Sports Network and Sports 18 channels. Star Sports Network has already confirmed that the matches will be telecasted live in different languages ​​like English, Hindi, Tamil, Telugu and Kannada.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X