ജിയോ സിം ഉണ്ടോ? തൽക്കാലം 28 ദിവസത്തേക്കുള്ള റീച്ചാർജ് ചെയ്യാം, ബാക്കി വേറെ ഐഡിയ ഉണ്ട്!
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. എങ്കിലും അടുത്ത റീച്ചാർജിനായി തയാറെടുക്കുന്ന വരിക്കാർ തൽക്കാലത്തേക്ക് 28 ദിവസ വാലിഡിറ്റിയിലുള്ള ഏതെങ്കിലും പ്ലാൻ തെരഞ്ഞെടുക്കുന്നതാകും നല്ലത്. തുടർന്ന് അടുത്ത റീച്ചാർജിന്റെ സമയത്ത് വേറെ മികച്ച പ്ലാൻ ലഭ്യമാകും. കാരണം ഇപ്പോൾ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാൻ ഉപയോഗിച്ചാൽ അതിന്റെ കാലാവധി കഴിയാറാകുമ്പോഴേക്കും ജിയോയുടെ പുതിയ വാർഷിക പ്ലാൻ ഓഫർ സഹിതം എത്തിയേക്കും. ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രതിമാസ പ്ലാനുകളെക്കാൾ ലാഭം വാർഷിക പ്ലാൻ ആണ്.
മികച്ച വാർഷിക പ്ലാൻ പുതുവർഷത്തോട് അനുബന്ധിച്ച് എല്ലാക്കൊല്ലവും ജിയോ അവതരിപ്പിക്കാറുണ്ട്. ഇത്തവണത്തെ പുതുവർഷ പ്ലാൻ ചിലപ്പോൾ 2026 രൂപ വിലയിൽ എത്തിയേക്കാം. കാരണം പലപ്പോഴും ജിയോ വരാൻ പോകുന്ന വർഷത്തെ സൂചിപ്പിക്കുന്ന വിലയിലാണ് പുതുവർഷ പ്ലാനുകൾ അവതരിപ്പിക്കാറുള്ളത്. ഇത് വാർഷിക പ്ലാൻ തന്നെ ആയിരിക്കണമെന്നില്ല.

ജിയോ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിലവിലുള്ള 2025 രൂപയുടെ പ്ലാൻ കഴിഞ്ഞ വർഷം പുതുവർഷ ഓഫറായി അവതരിപ്പിച്ച പ്ലാനാണ്. പിന്നീട് അത് ചില മാറ്റങ്ങളോടെ സ്ഥിരം റീച്ചാർജ് പ്ലാനാക്കി മാറ്റുകയായിരുന്നു. ഇപ്പോൾ പ്രതിമാസ പ്ലാനുകൾക്ക് പകരം മറ്റേതെങ്കിലും പ്ലാനുകൾ തെരഞ്ഞെടുത്താൽ പുതുവർഷ ഓഫർ എത്തുന്ന സമയത്ത് ചിലപ്പോൾ പുതിയ പ്ലാൻ പരീക്ഷിക്കാൻ താൽപര്യം തോന്നിയേക്കില്ല.
ജിയോയുടെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിലൊന്ന് 189 രൂപ വിലയിൽ ലഭ്യമാകുന്നുണ്ട്. പുതിയ റീച്ചാർജിന് തയാറെടുക്കുന്ന ഡാറ്റ ഉപയോഗം അധികമില്ലാത്ത ജിയോ വരിക്കാർക്ക് ഈ പ്ലാൻ പരിഗണിക്കാവുന്നതാണ്. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ആകെ 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

എന്നാൽ ഡാറ്റ ഉപയോഗം ധാരാളമായുള്ള ജിയോ വരിക്കാർക്ക് ഏറ്റവും മികച്ച 28 ദിവസ റീച്ചാർജ് ഓപ്ഷൻ 349 രൂപയുടെ പ്ലാനാണ്. കാരണം അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമാകും.
നിരവധി അധിക ആനുകൂല്യങ്ങളും 349 രൂപയുടെ പ്ലാനിലുണ്ട്. പ്രത്യേകിച്ച് അൺലിമിറ്റഡ് 5ജി ഡാറ്റ പ്രതിമാസ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഏറ്റവും മികച്ച ജിയോ റീച്ചാർജ് ഓപ്ഷനാണ് ഇത്. നിലവിൽ ദീപാവലി ഓഫറും ഈ പ്ലാനിൽ ലഭ്യമാകുന്നുണ്ട്. അതിനാൽ പ്രത്യേക ആനുകൂല്യമെന്ന നിലയിൽ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ ടിവി/ മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്.
കൂടാതെ പുതിയ ജിയോഹോം കണക്ഷനുകൾക്ക് 2 മാസ ഫ്രീ ട്രയൽ ഓഫർ ഈ പ്ലാൻ ഉപയോഗിക്കുന്നവർക്ക് ലഭ്യമാണ്. അതിനും പുറമേ 50ജിബി ജിയോ ക്ലൗഡ് ഫ്രീ സ്റ്റോറേജ്, ജിയോ ഫിനാൻസ് ജിയോഗോൾഡിൽ 1 ശതമാനം എക്സ്ട്രാ എന്നിവയും 349 രൂപയുടെ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

28 ദിവസ വാലിഡിറ്റിയിൽ ജിയോ റീച്ചാർജ് തേടുന്നവർക്ക് ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഓപ്ഷനും ഏറ്റവും മികച്ച ഓപ്ഷനും ഇവ രണ്ടുമാണ്. ഇത് കൂടാതെ വേറെയും നിരവധി ജിയോ പ്ലാനുകൾ 28 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്. അതിൽ 299 രൂപ പ്ലാൻ, 449 രൂപ പ്ലാൻ, 399 രൂപ പ്ലാൻ എന്നിങ്ങനെ പല പ്ലാനുകൾ ഉൾപ്പെടുന്നു.


Click it and Unblock the Notifications








