Home
Recharge plans

ജിയോയുടെ ഉച്ചിയിൽ അടികിട്ടിയപോലെ ആകുമോ! 100 രൂപ, 195 രൂപ വിലകളിൽ പുതിയ പ്ലാനുമായി എയർടെൽ

റിലയൻസ് ജിയോയുടെ പ്രധാന എതിരാളിയും ഇന്ത്യൻ ടെലിക്കോം രംഗത്തെ രണ്ടാമനുമായ എയർടെൽ പുതിയ രണ്ട് പ്രീപെയ്ഡ് പ്ലാനുകൾ അ‌വതരിപ്പിച്ചു. 100 രൂപ, 195 രൂപ വിലകളിലാണ് ഇവ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഐപിഎൽ ആവേശം തുടങ്ങുകയാണ്. ഇതിനോടനുബന്ധിച്ചാണ് ഈ പുതിയ രണ്ട് എയർടെൽ പ്ലാനുകളും എത്തിയിരിക്കുന്നത്. ഇവ രണ്ടും ഡാറ്റ പ്ലാനുകൾ ആണ്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതാണ് ഈ രണ്ട് എയർടെൽ പ്ലാനുകളുടെയും പ്രത്യേകത. മുൻപ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകൾ ലഭ്യമായിരുന്ന നിരവധി പ്ലാനുകൾ എയർടെലിന് ഉണ്ടായിരുന്നപ്പോൾ ജിയോയ്ക്ക് ആകെ ഒരു പ്ലാൻ മാത്രമാണ് ഉണ്ടായിരുന്നത്.

എന്നാൽ ഫെബ്രുവരി മുതൽ ഹോട്ട്സ്റ്റാർ ജിയോഹോട്ട്സ്റ്റാറായി മാറുകയും ജിയോയുടെ കീഴിലാകുകയും ചെയ്തു. ഇതിന് പിന്നാലെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ചില പ്ലാനുകൾ ജിയോ പുറത്തിറക്കിയിരുന്നു. അ‌തിൽ 100 രൂപ, 195 രൂപ വിലകളിലുള്ള പ്ലാനുകളും ഉണ്ടായിരുന്നു. ഇവയ്ക്ക് ബദലായിട്ടാണ് എയർടെലും ഇപ്പോൾ അ‌തേ വിലയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം പുതിയ പ്ലാനുകളിറക്കിയിരിക്കുന്നത് എന്ന് വിലയിരുത്തപ്പെടുന്നു.

100 രൂപ, 195 രൂപ വിലകളിൽ പുതിയ പ്ലാനുമായി എയർടെൽ

വരാൻ പോകുന്ന ഐപിഎൽ ആണ് ഇത്തരം രണ്ട് പ്ലാനുകൾ ഇറക്കാൻ എയർടെലിനെ പ്രേരിപ്പിച്ചത്. കാരണം ഐപിഎൽ മത്സരങ്ങൾ ജിയോഹോട്ട്സ്റ്റാർ വഴി ​ലൈവായി കാണാൻ സാധിക്കും. ഈ ഘട്ടത്തിൽ ആളുകൾ മികച്ച പ്ലാനുകൾ തേടി ജിയോയിലേക്ക് പോകാതെ പിടിച്ചുനിൽക്കാൻ എയർടെൽ തങ്ങളുടെ വകയായും ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ പുറത്തിറക്കിയതാണ് എന്ന് വിലയിരുത്താം.

100 ​​രൂപയുടെ എയർടെൽ ജിയോഹോട്ട്‌സ്റ്റാർ ഡാറ്റ പ്ലാൻ: എയർടെല്ലിന്റെ പുതിയ 100 രൂപയുടെ ഡാറ്റ പ്ലാൻ 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് വരുന്നത്. 5ജിബി ഡാറ്റയും ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ആണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. അ‌ടിസ്ഥാന വാലിഡിറ്റിയുള്ള ഒരു പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്ന എയർടെൽ വരിക്കാർക്ക് ഈ പ്ലാൻ ലഭ്യമാണ്.

100 രൂപ, 195 രൂപ വിലകളിൽ പുതിയ പ്ലാനുമായി എയർടെൽ

195 രൂപയുടെ എയർടെൽ ജിയോഹോട്ട്‌സ്റ്റാർ ഡാറ്റ പ്ലാൻ: ഈ പുതിയ എയർടെൽ പ്ലാൻ 90 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നു. ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും 15 ജിബി ഡാറ്റയുമാണ് ഈ വൗച്ചർ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്. എയർടെൽ വരിക്കാരെ സംബന്ധിച്ചിടത്തോളം 100 രൂപ വൗച്ചറിനെക്കാൾ ലാഭം 195 രൂപ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നതായിരിക്കും.

Take a Poll

എയർടെൽ ജിയോയെ കോപ്പിയടിച്ചാണ് ഈ പ്ലാനുകൾ ഇറക്കിയിരിക്കുന്നത് എന്ന് ആർക്കെങ്കിലും തോന്നിയാൽ തെറ്റ് പറയാനാകില്ല, കാരണം ജിയോയുടെ 100 രൂപ, 195 രൂപ പ്ലാനുകളിലെ ആനുകൂല്യങ്ങൾക്ക് സമാനമാണ് ഈ എയർടെൽ പ്ലാനുകളിലെ ആനുകൂല്യങ്ങളും. പുതിയ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുള്ള പ്ലാനുകൾ ലഭ്യമായത് എയർടെൽ വരിക്കാർക്ക് നേട്ടമാണ്.

അ‌തേസമയം ജിയോയുടെ ഉച്ചിയിൽ അടികിട്ടിയപോലെ ആകുമോ ഈ പുതിയ എയർടെൽ പ്ലാനുകൾ എന്ന് ചോദിച്ചാൽ ഇല്ല എന്നാണ് അ‌തിന് ഉത്തരം. എയർടെൽ പുതിയ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനുകൾ പുറത്തിറക്കിയെങ്കിലും ഇപ്പോഴും മേൽ​ക്കൈ ജിയോയ്ക്ക് തന്നെയാണ്. അ‌തിന് കാരണം ജിയോയുടെ അ‌ടുത്തിടെ വന്ന പ്രഖ്യാപനമാണ്. അ‌തായത് 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പവും 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുമെന്ന് ജിയോ പ്രഖ്യാപിച്ചിരിക്കുന്നു.

100 രൂപ, 195 രൂപ വിലകളിൽ പുതിയ പ്ലാനുമായി എയർടെൽ

ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടുതൽ ആളുകളെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ വേണ്ടിയാണ് ജിയോ 299 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. മാർച്ച് 22 മുതലാണ് ഈ ഓഫർ ലഭ്യമാകുക. അ‌തായത് 2025 ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ ആർസിബിയും കെകെആറും ഏറ്റുമുട്ടുന്നത് 22ന് ആണ്.

More from GizBot

Best Mobiles in India

English summary
In view of the start of the IPL season, Airtel has launched two new plans priced at Rs 100 and Rs 195. The Rs 100 Airtel data plan comes with a validity of 30 days. It includes 5GB data and a JioHotstar subscription. The Rs 195 Airtel plan offers a JioHotstar mobile subscription and 15GB data for a validity of 90 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X