Home
Recharge plans

ഐപിഎൽ കലാശക്കളി കാണണ്ടേ; ജിയോ വരിക്കാർ ഓടിവായോ... ഇതാ അ‌തിനുള്ള പ്ലാനുകൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ​ഫൈനൽ വിചാരിച്ചതിലും അ‌ൽപ്പം ​വൈകി, എങ്കിലും ആവേശത്തിന് ഒട്ടും കുറവ് ഉണ്ടായിട്ടില്ല. നാളെ ​വൈകുന്നേരം 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ ​ഫൈനൽ (IPL 2025 Final) മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളുരുവും പഞ്ചാബ് കിംഗ്‌സും ഏറ്റുമുട്ടുകയാണ്. ആവേശകരമായ ഈ പോരാട്ടം കാണാൻ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ടെലിക്കോം ഉപയോക്താക്കൾക്ക് ഏറെ സഹായകരമാകും. ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഐപിഎൽ സീസൺ കണക്കിലെടുത്ത് തങ്ങളുടെ വരിക്കാർക്കായി പ്രത്യേക പ്ലാനുകൾ പുറത്തിറക്കുകയും ഓഫറുകൾ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഐപിഎൽ ​ഫൈനലിന് ശേഷം നിലവിലുള്ള ചില ഓഫറുകൾ ജിയോ പിൻവലിക്കാൻ സാധ്യതയുണ്ട്. എന്നാൽ അ‌തിന് മുൻപ് ഈ ഓഫർ അ‌ടങ്ങുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ അ‌വയിലെ ആനുകൂല്യം വരുംദിവസങ്ങളിലും ആസ്വദിക്കാനാകും, ഒപ്പം നാളെ ഐപിഎൽ ​ഫൈനലും എവിടെയിരുന്നും സ്മാർട്ട്ഫോണിൽ തത്സമയം കാണാൻ സാധിക്കും.

ഐപിഎൽ കലാശക്കളി കാണണ്ടേ; ജിയോ വരിക്കാർ ഓടിവായോ... ഇതാ പ്ലാനുകൾ

ഐപിഎൽ കണക്കിലെടുത്ത് ജിയോ 100 രൂപയുടെ ഒരു പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചത് ഏറെ ശ്രദ്ധനേടി, കാരണം ഇത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ കുറഞ്ഞ വിലയിൽ വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ 299 രൂപയ്ക്ക് മുകളിലുള്ള തുകയുടെ എല്ലാ റീച്ചാർജ് പ്ലാനുകൾക്ക് ഒപ്പവും ജിയോ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് ഐപിഎല്ലിന് ശേഷം പിൻവലിക്കാൻ സാധ്യത ഏറെയാണ്.

ജിയോ വരിക്കാർക്ക് ഐപിഎൽ ​ഫൈനൽ ആസ്വദിക്കാൻ അ‌നുയോജ്യമായ ചില പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. 100 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഇത് ഒരു ഡാറ്റ പായ്ക്ക് ആണ്. ഉപയോക്താക്കൾക്ക് 90 ദിവസ വാലിഡിറ്റിയിൽ 5 ജിബി ഹൈ-സ്പീഡ് ഡാറ്റ ഇതിൽ ലഭിക്കും. ഒപ്പം ജിയോഹോസ്റ്റർ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷനും കിട്ടും. മറ്റാനുകൂല്യങ്ങൾ ഇതിൽ ഇല്ല.

ഐപിഎൽ കലാശക്കളി കാണണ്ടേ; ജിയോ വരിക്കാർ ഓടിവായോ... ഇതാ പ്ലാനുകൾ

ജിയോ 195 രൂപ പ്രീപെയ്ഡ് പ്ലാൻ: ഇതും ഒരു ഡാറ്റ പ്ലാൻ ആണ്. 90 ദിവസ വാലിഡിറ്റിയിൽ 15ജിബി ​ഹൈസ്പീഡ് ഡാറ്റയാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഒപ്പം 90 ദിവസത്തേക്ക് ജിയോഹോസ്റ്റർ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ നൽകുന്നുണ്ട്.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഏറെ നാളായുള്ള പ്ലാൻ ആണിത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഇതിൽ സ്ഥിരമായി ലഭ്യമാകാറുണ്ട്. അ‌തായത് ഐപിഎൽ സീസണ് മുൻപും ഇതിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉണ്ടായിരുന്നു.

ഇനി ഐപിഎൽ കഴിഞ്ഞാലും 949 രൂപയുടെ പ്ലാനിൽ ജിയോ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ തുടരും. ജിയോടിവി, ജിയോ ക്ലൗഡ് തുടങ്ങിയ ജിയോ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസും ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ​മൈ ജിയോ ആപ്പിൽ ഈ മൂന്ന് പ്ലാനുകളാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ പ്ലാനുകളായി ജിയോ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഐപിഎൽ കലാശക്കളി കാണണ്ടേ; ജിയോ വരിക്കാർ ഓടിവായോ... ഇതാ പ്ലാനുകൾ

എന്നാൽ ജിയോ ഐപിഎൽ ഓഫർ നിലനിൽക്കുന്നതിനാൽ 100 രൂപ, 195 രൂപ, 949 രൂപ എന്നീ പ്ലാനുകൾക്ക് പുറമേ 299 രൂപയ്ക്ക് മുകളിൽ വിലയുള്ള എല്ലാ ജിയോ പ്രീപെയ്ഡ് പ്ലാനുകളിലും ഇപ്പോൾ ജിയോഹോട്ട്സ്റ്റാർ 90 ദിവസത്തേക്ക് ലഭ്യമാണ്. ഇത് പക്ഷേ ജൂ​ൺ 3ന് ശേഷം ലഭ്യമാകുമോ എന്ന് ഉറപ്പില്ല.

Best Mobiles in India

English summary
The IPL 2025 final will be held tomorrow. The most important plans that will allow Jio subscribers to watch the IPL final for free through JioHotstar are the Jio plans available at prices of Rs 100, Rs 195, and Rs 949. In addition, Jio prepaid plans priced above Rs 299 are also currently offering JioHotstar subscription.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X