IPL ആരാധകരേ ശാന്തരാകൂ! ജിയോ, എയർടെൽ, VI ഐപിഎൽ സ്പെഷൽ പ്ലാനുകൾ
ഇന്ത്യയിൽ ഇപ്പോൾ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL 2025) ആവേശം ആരംഭിച്ചിരിക്കുകയാണ്. ഐപിഎല്ലിന് മുൻപ് തന്നെ ടെലിക്കോം കമ്പനികൾ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം പുതിയ പ്ലാനുകൾ രംഗത്തിറക്കിയിരുന്നു. ഇത് കൂടാതെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനുകളുമായി ലഭ്യമായിരുന്ന മുൻ പ്ലാനുകൾ വേറെയും ഉണ്ട്. പുതിയ പ്ലാനുകളിൽ ചിലത് ഡാറ്റ പ്ലാനുകളാണ്, ഇവ നിശ്ചിത ജിബി ഡാറ്റയ്ക്ക് ഒപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. 5ജി ഫോൺ ഉള്ളവർക്ക് ഈ ഡാറ്റയുടെ ആവശ്യം വരുന്നില്ല. കാരണം ജിയോയും എയർടെലും അൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ആവശ്യമെങ്കിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നേടാൻ ഈ പ്ലാനുകൾ ഉപയോഗപ്പെടുത്താം.
ജിയോയുടെ ക്രിക്കറ്റ് പ്ലാനുകൾ- ജിയോയുടെ പ്രീപെയ്ഡ് വരിക്കാർക്ക് ഇപ്പോൾ 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകൾക്ക് ഒപ്പവും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകും. 90 ദിവസത്തേക്ക് ആണ് ഈ സബ്സ്ക്രിപ്ഷൻ ലഭ്യമാകുക. 2025 മാർച്ച് 17 നും മാർച്ച് 31 നും ഇടയിൽ റീച്ചാർജ് ചെയ്യുന്നവർക്കാണ് ഈ ഓഫർ ആനുകൂല്യം ലഭിക്കുക.

ജിയോ ബ്രോഡ്ബാൻഡ് വരിക്കാർക്കും ഐപിഎൽ ആസ്വദിക്കാൻ അവസരമുണ്ട്. ഗാർഹിക ഉപയോക്താക്കൾക്ക് ജിയോ 50 ദിവസത്തെ സൗജന്യ ജിയോഫൈബർ/ എയർഫൈബർ ട്രയൽ കണക്ഷൻ ഓഫർ വാഗ്ദാനം ചെയ്യുന്നു. ഇത് 800-ലധികം ടിവി ചാനലുകൾ, 11-ലധികം OTT ആപ്പുകൾ, അൺലിമിറ്റഡ് വൈ-ഫൈ തുടങ്ങി നിരവധി ഹോം എന്റർടെയ്ൻമെന്റിനൊപ്പം അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്നു.
ഇത് കൂടാതെ ജിയോ പ്രത്യേകം ക്രിക്കറ്റ് ഡാറ്റ പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്. ജിയോ ഡാറ്റ പായ്ക്ക് 1: 100 രൂപയുടെ ഈ ജിയോ ക്രിക്കറ്റ് ഡാറ്റ പാക്കിൽ 90 ദിവസ വാലിഡിറ്റിയിൽ 5ജിബി ഡാറ്റയും ജിയോഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും (മൊബൈൽ/ടിവി) ലഭിക്കുന്നു. ജിയോ ഡാറ്റ പായ്ക്ക് 2: 195 രൂപയുടെ ഈ ക്രിക്കറ്റ് ഡാറ്റ പാക്കിൽ 90 ദിവസത്തെ വാലിഡിറ്റിയിൽ 15 ജിബി ഡാറ്റയും ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും അടങ്ങുന്നു.
പ്രീപെയ്ഡ് ഉപയോക്താക്കൾക്ക് മാത്രമല്ല, പോസ്റ്റ്പെയ്ഡ് മൊബൈൽ വരിക്കാർക്കായും ജിയോ ക്രിക്കറ്റ് ഓഫറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 349 രൂപയും അതിന് മുകളിലുമുള്ള പ്ലാനുകളിലെ ജിയോ പോസ്റ്റ്‌പെയ്ഡ് ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ ടിവി സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. എന്നാൽ ജിയോഹോട്ട്സ്റ്റാർ ആനുകൂല്യം ലഭിക്കുന്നതിന് ബിൽ തീയതിയിലോ അതിനു മുമ്പോ അവരുടെ ബിൽ/ ക്ലിയർ കുടിശ്ശികകൾ അടയ്ക്കണം.
എയർടെൽ ക്രിക്കറ്റ് പായ്ക്കുകൾ: എയർടെൽ രണ്ട് പുതിയ ക്രിക്കറ്റ് ഡാറ്റ പായ്ക്കുകളും IPL 2025-ന് വേണ്ടി ഒരു പ്രത്യേക ക്രിക്കറ്റ് പ്ലാനും പുറത്തിറക്കി. എയർടെല്ലിന്റെ 195 രൂപ ഡാറ്റ പായ്ക്കിൽ 90 ദിവസത്തേക്ക് 15 ജിബി ഡാറ്റയും മൂന്ന് മാസത്തെ വാലിഡിറ്റിയുള്ള ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. നിശ്ചിത ഡാറ്റ ക്വാട്ട പൂർത്തിയായതിന് ശേഷം, തുടർന്ന് എംബിക്ക് 50 പൈസ നിരക്കിൽ ഡാറ്റ ഈടാക്കും.
എയർടെല്ലിന്റെ 100 രൂപ ഡാറ്റ പായ്ക്കിൽ 30 ദിവസത്തെ വാലിഡിറ്റിയുള്ള 5 ജിബി ഡാറ്റയും 30 ദിവസത്തെ വാലിഡിറ്റിയുള്ള ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ആണ് ലഭിക്കുക. ഈ ഡാറ്റ പ്ലാനുകൾ കൂടാതെ വാലിഡിറ്റി സഹിതം ഒരു പുതിയ പ്ലാനും എയർടെൽ അവതരിപ്പിച്ചിട്ടുണ്ട്, 301 രൂപയാണ് ഈ പ്ലാനിന്റെ വില.
301 രൂപയുടെ എയർടെൽ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ്, പ്രതിദിനം 100 എസ്എംഎസ്, 1 ജിബി പ്രതിദിന ഡാറ്റ എന്നിവ 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്നു. മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, മൂന്ന് മാസത്തേക്ക് അപ്പോളോ 24/7 സർക്കിൾ സബ്‌സ്‌ക്രിപ്‌ഷൻ, സൗജന്യ ഹലോ ട്യൂൺസ് എന്നിവ ഇതിലെ അധിക ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു.
ഇത് കൂടാതെ മറ്റ് ചില എയർടെൽ പ്ലാനുകളും ക്രിക്കറ്റ് പ്രേമികൾക്ക് ലഭ്യമാണ്. അവ- എയർടെൽ 398 രൂപ പ്ലാൻ: ഇതിൽ 28 ദിവസത്തേക്ക് 2GB പ്രതിദിന ഡാറ്റയും OTT മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. എയർടെൽ 549 രൂപ പ്ലാൻ: 28 ദിവസത്തേക്ക് ദിവസം 3GB ഡാറ്റ, മൂന്ന് മാസത്തേക്ക് OTT മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ.
എയർടെൽ 1,029 രൂപ പ്ലാൻ: 84 ദിവസത്തേക്ക് ദിവസം 2GB ഡാറ്റ, മൂന്ന് മാസത്തേക്ക് OTT മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ. എയർടെൽ 3,999 രൂപ പ്ലാൻ: 365 ദിവസത്തേക്ക് 2.5GB പ്രതിദിന ഡാറ്റ, ഒരു വർഷത്തേക്ക് OTT മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ. എയർടെൽ വരിക്കാർക്കുള്ള മറ്റൊരു നേട്ടം എന്തെന്നാൽ തടസ്സമില്ലാത്ത നെറ്റ്‌വർക്ക് എക്സ്പീരിയൻസ് നൽകുന്നതിനായി ഇന്ത്യയിലെ എല്ലാ ഐപിഎൽ സ്റ്റേഡിയങ്ങളിലുമുള്ള തങ്ങളുടെ നെറ്റ്‌വർക്കുകൾ എയർടെൽ വർദ്ധിപ്പിച്ചിട്ടുണ്ട് എന്നതാണ്.

വോഡഫോൺ ഐഡിയ (Vi) ക്രിക്കറ്റ് ഡാറ്റ പായ്ക്കുകൾ: പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി വിഐ 101 രൂപ മുതൽ ആരംഭിക്കുന്ന ക്രിക്കറ്റ് ഡാറ്റ പായ്ക്കുകൾ പുറത്തിറക്കിയിട്ടുണ്ട്. മാർച്ച് 22 ന് വിഐ മൂന്ന് പുതിയ റീചാർജ് പ്ലാനുകൾ പ്രഖ്യാപിച്ചു - ഒന്ന് ആക്ടീവ് ബേസ് പ്ലാൻ ആവശ്യമുള്ള ഒരു ഡാറ്റ പായ്ക്കാണ്, മറ്റ് രണ്ടെണ്ണത്തിൽ വോയ്‌സ്, എസ്എംഎസ് ആനുകൂല്യങ്ങൾക്കൊപ്പം വാലിഡിറ്റിയും ഉൾപ്പെടുന്നു.വിഐയുടെ പുതിയ ഡാറ്റ പായ്ക്ക്: 101 രൂപ വിലയിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ഡാറ്റ പാക്കിൽ 30 ദിവസ വാലിഡിറ്റിയുള്ള 5 ജിബി ഡാറ്റയും മൂന്ന് മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഉൾപ്പെടുന്നു. ഇത് ഉപയോഗിച്ച് വിഐ വരിക്കാർക്ക് ഐപിഎൽ ഉൾപ്പെടെയുള്ള ക്രിക്കറ്റ് മത്സരങ്ങൾ കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ സാധിക്കും.
239 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഈ പുതിയ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോൾ, പ്രതിദിനം 100 എസ്എംഎസ്, ആകെ 2 ജിബി ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. കൂടാതെ ഒരു മാസത്തേക്ക് ജിയോ ഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
399 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാൻ: ഈ വിഐ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, പ്രതിദിനം 2GB ഡാറ്റ എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ പ്രധാന ആനുകൂല്യങ്ങളായി ലഭിക്കുന്നു. കൂടാതെ വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങളും ഒരു മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.
ജിയോഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ മറ്റ് ചില വിഐ പ്ലാനുകളും ഉണ്ട്. അവ- വിഐ 151 രൂപ ഡാറ്റ പായ്ക്ക്: 30 ദിവസത്തേക്ക് 4GB ഡാറ്റ, മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഇതിലടങ്ങുന്നു.
വിഐ 169 രൂപ ഡാറ്റ പായ്ക്ക്: 30 ദിവസത്തേക്ക് 8GB ഡാറ്റ, മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ എന്നിവ ഇതിൽ ലഭിക്കും.

ജിയോഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനോടുകൂടിയ ആക്ടീവ് ബേസ് പ്ലാനുകളും വിഐക്ക് ഉണ്ട്. ഇവ 469 രൂപ, 994 രൂപ, 3,699 രൂപ വിലകളിൽ ലഭ്യമാണ്. 469 രൂപ പ്ലാൻ അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, വി സൂപ്പർ ഹീറോ ആനുകൂല്യങ്ങൾ, 28 ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്നു. ഇതിൽ മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും.
വിഐയുടെ 994 രൂപ പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, വി സൂപ്പർ ഹീറോ ആനുകൂല്യങ്ങൾ, 84 ദിവസത്തെ വാലിഡിറ്റി എന്നിവ നൽകുന്നു. മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും അധിക ആനുകൂല്യമായി ഈ പ്ലാനിൽ ഉൾപ്പെടുന്നു.
3,699 രൂപയുടെ വിഐ പ്ലാൻ അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, വിഐ ഹീറോ അൺലിമിറ്റഡ് ആനുകൂല്യങ്ങൾ എന്നിവ 365 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നു. ഇതിൽ ഒരു വർഷത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഈ പ്ലാനിന്റെ മറ്റൊരു നേട്ടം.


Click it and Unblock the Notifications








