ക്രിക്കറ്റ് പ്രേമികളേ ഇതിലേ: വരുന്ന ഐപിഎൽ എങ്ങനെ കാണാം
കളിയാസ്വാദകർക്ക് ഒട്ടും കുറവില്ലാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ മുക്കിലും മൂലയിലും കളിയാസ്വാദകർ ഏറെയാണ്. ക്രിക്കറ്റ്, ഫുട്‌ബോൾ, ഹോക്കി, കബഡി, ടെന്നീസ് എന്തിനേറെ അമേരിക്കയിൽ നടക്കുന്ന ബാസ്‌കറ്റ് ബോൾ ടൂർണമെൻറായ എൻബിഎക്ക് വരെ ഇന്ത്യയിൽ ആരാധകർ ഏറെയാണ്. എന്നാലും ഒരു പൊടിക്ക് ക്രിക്കറ്റിനോട് ഇഷ്ടക്കൂടുതലും ഇന്ത്യക്കാർക്കുണ്ട്. അതിന് ഉദാഹരണമാണ് വളർന്നുപന്തലിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ). ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗങ്ങളും മറ്റു രാജ്യങ്ങളുടെ ടീം അംഗങ്ങളും ഒറ്റ ടീമാകുന്ന സുവർണ മുഹൂർത്തമാണ്. ആസ്‌ട്രേലിയൻ ടീം അംഗവും ഇന്ത്യൻ ടീം അംഗവും ഒരു ടീമിനായി ഒറ്റക്കെട്ടായി മത്സരിക്കുന്ന മനോഹര കാഴ്ചകളാണ് ഐപിഎല്ലിൽ അരങ്ങേറുക.
ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കളിയാസ്വാദർ വീക്ഷിക്കുന്ന ഐപിഎല്ലിന്റെ 18ാമത്തെ പതിപ്പാണ് ഈ വർഷം നടക്കാൻ പോകുന്നത്. 65 ദിവസങ്ങളിലായി 74 മത്സരങ്ങൾ 13 വേദികളിൽ പരന്ന് കിടക്കുന്ന ക്രിക്കറ്റ് മാമാങ്കം തുടങ്ങുന്നത് മാർച്ച് 22നാണ്. ക്രിക്കറ്റ് പോരാട്ടങ്ങളുടെ കാഹളം മാർച്ച് 22ന് ഊതുമെന്ന് സാരം.

ആവേശകരമായ മത്സരങ്ങൾ എങ്ങനെ ലൈവ് ആയി കാണാൻ കഴിയും. നമുക്ക് നോക്കാം. സ്റ്റാർ സ്‌പോർട്‌സ് നെറ്റ്വർക്കാണ് ഐപിഎൽ 2025 മത്സരങ്ങൾ ഇന്ത്യയിൽ തത്സമയം സംപ്രേഷണം ചെയ്യാമെന്ന് ഏറ്റിരിക്കുന്നത്. അതിനാൽ സ്റ്റാർ സ്‌പോർട്‌സിൽ തത്സമയം മത്സരിക്കാൻ സാധിക്കും. ജിയോഹോട്ട്സ്റ്റാർ വഴിയും ഇന്ത്യയിൽ ഐപിഎൽ 2025 മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും.
മാർച്ച് 22ന് ചരിത്ര പ്രസിദ്ധമായ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗുളുരുവും തമ്മിൽ ഏറ്റുമുട്ടും. മത്സരത്തിന്റെ പൂർണ്ണമായ ഷെഡ്യൂളുകൾ ഇന്ത്യൻ കിക്കറ്റ് കൺഡ്രോൾ ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 25 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തന്നെ നടക്കുന്ന ആവേശകരമായ ഫൈനൃലാടെ ഇീ വർഷത്തെ ക്രിക്കറ്റ് ഉത്സവത്തിന് പരിസമാപ്തിയാകും.

2022 മുതൽ ഐപിഎല്ലിൽ പത്ത് ടീമുകൾ അണിനിരക്കുന്നതിനാൽ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം. ഈ വർഷവും ഇതേ ഫോർമാറ്റ് തന്നെ പിന്തുടരും. ഗ്രൂപ്പ് എയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിംഗ്സ്, പഞ്ചാബ് കിംഗ്സ് എന്നീ ടീമുകളും ഗൂപ്പ് ബിയിൽ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നീ ടീമുകളും ഉൾപ്പെടും.
ജിയോസിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്സ്റ്റാർ (JioHotstar) എന്ന പേരിൽ പുതിയ ഒടിടി പ്ലാറ്റ്ഫോമിലേക്ക് മാറിയതോടെ ഇതിന്റെ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർ ഐപിഎൽ തത്സമയം കാണാമെന്ന ആശ്വാസത്തിലാണ്. നിലവിൽ ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സബ്സ്‌ക്രിപ്ഷൻ എടുത്തവർക്ക് പുതിയ ജിയോഹോട്ട്സ്റ്റാറിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ മൈഗ്രേറ്റാവാൻ കഴിയും. ഇതും കളിയാസ്വാദകർക്ക് ആശ്വാസമായി
അതുപോലെ തന്നെ ജിയോ സിനിമയിലെ പ്രീമിയം സബ്സ്‌ക്രിപ്ഷൻ എടുത്തവർക്ക് അവരുടെ പ്ലാനിന്റെ അവശേഷിക്കുന്ന കാലയളവിലേക്ക് സ്വമേധയാ ജിയോഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് അപ്ഗ്രേഡ് ചെയ്യാനും കഴിയും. നിലവിലെ സബ്‌സ്‌ക്രിപ്ഷൻ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ ജിയോഹോട്ട്സ്റ്റാർ പ്ലാനുകളിലേക്ക് മാറേണ്ടി വരും എന്ന് മാത്രം. ഇനി സബ്‌സ്‌ക്രിപ്ഷൻ എടുക്കാത്തവർക്ക് മിതമായ നിരക്കിൽ ജിയോ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ നൽകുന്നുണ്ട്.
മൊബൈൽ ഫോണിനായി മാത്രം പുറത്തിറക്കിയ പ്ലാനിൽ 149 രൂപക്ക് മൂന്ന് മാസത്തേക്കും 499 രൂപക്ക് ഒരു വർഷത്തേക്കും സബ്‌സ്‌ക്രിപ്ഷൻ എടുക്കാം. 299 രൂപയുടെ സൂപ്പർ പ്ലാൻ മൂന്ന് മാസത്തേക്കും 899 രൂപക്ക് ഒരു വർഷത്തേക്കും ലഭിക്കും. അതുപോലെ ടിവി, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഈ പ്ലാൻ വർക്ക് ചെയ്യും. 299 രൂപക്ക് ഒരു മാസത്തേക്കും 499 രൂപക്ക് മൂന്ന് മാസത്തേക്കും 1499 രൂപക്ക് ഒരു വർഷത്തേക്കും പ്രീമിയം പ്ലാനും ലഭിക്കും.


Click it and Unblock the Notifications