അംബാനിയുടെ പുതിയ ഐഡിയ! 299 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ് പ്ലാനുകളിൽ JioHotstar സൗജന്യം
ഐപിൽ തുടങ്ങാനിരിക്കെ ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകുന്ന പ്രഖ്യാപനവുമായി അംബാനിയുടെ റിലയൻസ് ജിയോ രംഗത്ത്. ഐപിഎൽ സൗജന്യമായി കാണാൻ അവസരം ഒരുക്കിക്കൊണ്ട് 299 രൂപയ്ക്ക് മുകളിൽ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നു. ടെലിക്കോം ടോക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വരിക്കാരെ തങ്ങളുടെ പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാനുള്ള ഐഡിയയുടെ ഭാഗമായാണ് കമ്പനി ഇത്തരമൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിലാണ് ജിയോയുടെ ജിയോസിനിമയും ഡിസ്‌നി+ ഹോട്ട്സ്റ്റാറും ലയിച്ചത്. തുടർന്ന് ജിയോഹോട്ട്സ്റ്റാർ എന്ന പേരിൽ ഈ പ്ലാറ്റ്ഫോം പ്രവർത്തനം തുടരുന്നു.
നിരവധി കണ്ടന്റുകൾ കാണാൺ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹായിക്കുമെങ്കിലും അതിൽ ഏറ്റവും ശ്രദ്ധേയം ക്രിക്കറ്റ് മത്സരങ്ങൾ കാണാം എന്നതാണ്. ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്‌ഷൻ വെവ്വേറെ വാങ്ങാമെങ്കിലും, പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ വേണമെങ്കിൽ ഉപയോക്താക്കൾ പ്രീമിയം വില നൽകേണ്ടിവരും. എന്നാൽ ജിയോ സിം ഉള്ളവർക്ക് ജിയോഹോട്ട്സ്റ്റാർ സൗജന്യമായി കാണാൻ അവസരം ഒരുങ്ങിയിരിക്കുന്നു.

ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ: ഇപ്പോൾ 299 രൂപയോ അതിൽ കൂടുതലോ വിലയുള്ള ജിയോ പ്രീപെയ്ഡ് പ്ലാനുകൾക്കൊപ്പം ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകും. ഇത് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ കണ്ടന്റുകൾ കാണാനും 4K-യിൽ ക്രിക്കറ്റ് സ്ട്രീം ചെയ്യാനും കഴിയും.
2025 മാർച്ച് 17 മുതൽ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭിക്കും. ഇതിനകം ആക്ടീവ് പ്രീപെയ്ഡ് പായ്ക്ക് ഉള്ള ജിയോ വരിക്കാർക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കുന്നതിനായി 100 രൂപയുടെ ആഡ്-ഓൺ പായ്ക്ക് അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ച് റീച്ചാർജ് ചെയ്താൽ ഇതിനകം റീച്ചാർജ് ചെയ്തവർക്കും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാകും.

ഈ ഓഫർ 2025 മാർച്ച് 31 വരെ നിലനിൽക്കുമെന്നും നിലവിലുള്ള ഉപയോക്താക്കൾക്കും പഴയ ഉപയോക്താക്കൾക്കും ഈ ഓഫർ ബാധകമാണ് എന്നും ജിയോ പറയുന്നു. മുൻപ് ജിയോയുടെ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ മാത്രമാണ് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിച്ചിരുന്നത്. പിന്നീട് ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നശേഷം 195 രൂപയുടെ ഒരു പ്ലാൻ കൂടി അവതരിപ്പിക്കപ്പെട്ടു.
195 രൂപയുടെ പ്ലാനിന് പിന്നാലെ അവതരിപ്പിക്കപ്പെട്ട പ്ലാനാണ് 100 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ. ഇത് യഥാർഥത്തിൽ ഒരു ഡാറ്റ പ്ലാൻ ആണ്. 90 ദിവസ വാലിഡിറ്റിയിൽ ആകെ 5ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. ഇതിനൊപ്പം അധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ ഓഫറിന് കീഴിൽ ഉപയോക്താക്കൾക്കുള്ള ജിയോഹോട്ട്സ്റ്റാർ പായ്ക്ക് 2025 മാർച്ച് 22 മുതൽ ആണ് ആക്ടീവ് ആകുക. അതായത് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുന്നതിനോട് അനുബന്ധിച്ച്. 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ന്റെ ആദ്യ മത്സരമായി ആർസിബി (റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ) യും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആർ) തമ്മിൽ ഏറ്റുമുട്ടുന്നത് ഇതേ ദിവസമാണ്.

ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടുതൽ ആളുകളെ തങ്ങളുടെ ഒടിടി പ്ലാറ്റ്ഫോമിലേക്ക് ആകർഷിക്കാൻ ജിയോ തയാറെടുക്കുന്നതിന്റെ ഭഗമായാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഓഫർ ഉപയോഗിച്ച്, ക്രിക്കറ്റ് സീസണിലുടനീളം മത്സരങ്ങൾ സ്ട്രീം ചെയ്യാനും ആസ്വദിക്കാനും തങ്ങളുടെ വരിക്കാരെ പ്രാപ്തരാക്കുകയും അതിലൂടെ പ്ലാറ്റ്ഫോം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഉയർത്താനും ജിയോ ലക്ഷ്യമിടുന്നു. ജിയോയുടെ മറ്റൊരു നേട്ടം കൂടുതൽ ഡാറ്റ ചെലവഴിക്കാൻ ഉപയോക്താക്കളെ ഇത് പ്രേരിപ്പിക്കും എന്നതാണ്.


Click it and Unblock the Notifications







