പ്ലാനിൽ മാറ്റം വന്നോ? സംശയം വേണ്ട! ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റയുള്ള 14 പ്രീപെയ്ഡ് പ്ലാനുകൾ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. സാഹചര്യത്തെയും ഉപയോക്താക്കളുടെ ആവശ്യങ്ങളെയും കണക്കിലെടുത്ത് പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഇടയ്ക്കിടയ്ക്ക് ചില മാറ്റങ്ങൾ വരുത്താറുണ്ട്. ചില പ്ലാനുകൾ ഒഴിവാക്കപ്പെടുകയും പകരം മറ്റ് ചില പ്ലാനുകൾ കൂട്ടിച്ചേർക്കപ്പെടുകയും ചെയ്യാറുണ്ട്. അതിനാൽ കഴിഞ്ഞ തവണ ഉപയോഗിച്ച പ്ലാനിൽ അതേ ആനുകൂല്യങ്ങൾ തന്നെയാണ് ഉള്ളത് എന്ന് കരുതാനാകില്ല. ഈ സാഹചര്യത്തിൽ ജിയോയുടെ 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന 14 പ്രീപെയ്ഡ് പ്ലാനുകളിൽ (Jio 2GB per day Plans) ലഭ്യമായിട്ടുള്ള ആനുകൂല്യങ്ങൾ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.
198 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, 14 ദിവസ വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. പ്രതിദിനം 2ജിബി ഡാറ്റ ലഭിക്കുന്നതിനാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ലഭ്യമാകുന്നു.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും മികച്ച അൺലിമിറ്റഡ് 5ജി പ്ലാനുകളിലൊന്നാണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് ആപ്പ് സബ്‌സ്‌ക്രിപ്‌ഷനുകളും ഉണ്ട്.
445 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ഇതിൽ ലഭ്യമാകുന്നു. ഒടിടി സബ്സ്ക്രിപ്ഷനുകളുടെ സാന്നിധ്യമാണ് ഇതിന്റെ നിരക്ക് കൂടാൻ കാരണം. ജിയോടിവി ആപ്പ് വഴി സോണി ലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോടിവിയും ജിയോക്ലൗഡും ഇതിലുണ്ട്.

629 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി എന്നിവ 56 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകും. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്. 719 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് എന്നിവ 70 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കുന്നു.
749 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ+ 20ജിബി എക്സ്ട്രാ ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് എന്നിവ 72 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. 859 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് എന്നീ ആനുകൂല്യങ്ങൾ 84 ദിവസത്തെ വാലിഡിറ്റിയിൽ ഇതിൽ ലഭ്യമാകുന്നു.
899 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, 2ജിബി പ്രതിദിന ഡാറ്റ+ 20ജിബി എക്സ്ട്രാ ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് എന്നിവ 90 ദിവസത്തെ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും. 949 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയെല്ലാം 84 ദിവസത്തെ വാലിഡിറ്റിയിൽ ഇതിലുണ്ട്.

999 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുകൾ എന്നിവ 98 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. 1028 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി, ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനുകൾ എന്നിവ 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. കൂടാതെ 50 രൂപ ക്യാഷ്ബാക്ക്+ സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷനുകളുമുണ്ട്.
1029 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, ദിവസവും 100 എസ്എംഎസും 2ജിബി ഡാറ്റയും അൺലിമിറ്റഡ് 5G ഡാറ്റയും ആമസോൺ പ്രൈംലൈറ്റ് സബ്സ്ക്രിപ്ഷനും ജിയോടിവിയും ജിയോക്ലൗഡും ഇതിൽ 84 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കുന്നു. 1049 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2GB ഡാറ്റ, അൺലിമിറ്റഡ് 5G, സോണിലിവ്, സീ5, ജിയോക്ലൗഡ്, ജിയോടിവി എന്നിവ 84 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു.
1299 രൂപയുടെ ജിയോ പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5 ജി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ജിയോടിവി, ജിയോക്ലൗഡ് എന്നിവയുടെ സബ്സ്ക്രിപ്ഷനുകളും 84 ദിവസത്തെ വാലിഡിറ്റിയിൽ ഇതിൽ ലഭിക്കും.


Click it and Unblock the Notifications








