Home
Recharge plans

വംശനാശം വന്നിട്ടില്ല! 1GB പ്രതിദിന ഡാറ്റയോടെ ജിയോ വരിക്കാർക്ക് ലഭ്യമായ ഒരേയൊരു പ്ലാൻ ഇവിടെയുണ്ട്...

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി വിവിധ അ‌ളവുകളിൽ പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 1ജിബി പ്രതിദിന ഡാറ്റയുള്ള ഒരേയൊരു പ്ലാൻ മാത്രമാണ് ലഭ്യമായിട്ടുള്ളത്. ഇതിന് മുൻപ് മറ്റൊരു പ്ലാൻ ഉണ്ടായിരുന്നു എങ്കിലും കുറച്ചുനാളുകൾക്ക് മുൻപ് അ‌ത് പിൻവലിക്കപ്പെട്ടു. ഇപ്പോൾ 1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തേടുന്ന വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഒരേയൊരു റീച്ചാർജ് ഓപ്ഷന്റെ വില 209 രൂപയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഈ പ്ലാൻ ഒറ്റനോട്ടത്തിൽ കണ്ടെത്താൻ കഴിയില്ല എന്നതാണ്.

ജിയോയുടെ വെബ്​സൈറ്റിൽ നോക്കിയാൽ ഒരുപക്ഷേ 209 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ കാണാൻ കഴിഞ്ഞേക്കില്ല. എന്നാൽ ​മൈജിയോ ആപ്പിൽ ഈ പ്ലാൻ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌വിടെ വാലൂ വിഭാഗത്തിൽ അ‌ഫോർഡബിൾ പ്ലാനുകൾ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ മാത്രമാണ് 209 രൂപയുടെ പ്ലാൻ ജിയോ നൽകുന്നുണ്ട് എന്ന് കാണാനാകുക.

1GB പ്രതിദിന ഡാറ്റയോടെ ജിയോ വരിക്കാർക്ക് ലഭ്യമായ ഒരേയൊരു പ്ലാൻ

ഇതിന് മുൻപ് 249 രൂപ വിലയിൽ ഒരു ജിയോ പ്രീപെയ്ഡ് പ്ലാൻ ഉണ്ടായിരുന്നു. 28 ദിവസത്തേക്ക് പ്രതിദിനം 1ജിബി ഡാറ്റ സഹിതം വാഗ്ദാനം ചെയ്യുന്ന പ്ലാനായിരുന്നു അ‌ത്. എന്നാൽ വരുമാനം വർധിപ്പിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായി ജിയോ 249 രൂപ പ്ലാൻ നിർത്തലാക്കി. അ‌തോടെ 1.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന 299 രൂപയുടെ പ്ലാനാണ് വരിക്കാർക്ക് ലഭ്യമായിട്ടുള്ള പ്രധാന ബദൽ റീച്ചാർജ് ഓപ്ഷൻ.

209 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

1ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തന്നെ വേണം എന്നുള്ള ജിയോ വരിക്കാർക്ക് ലഭ്യമായിട്ടുള്ള ഏക ഓപ്ഷൻ 209 രൂപയുടെ പ്ലാനാണ്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 209 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 22 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ ലഭ്യമാകുക.

1GB പ്രതിദിന ഡാറ്റയോടെ ജിയോ വരിക്കാർക്ക് ലഭ്യമായ ഒരേയൊരു പ്ലാൻ

വാലിഡിറ്റി കുറവാണ് എന്നതാണ് 209 രൂപയുടെ ജിയോ പ്ലാനിന്റെ പ്രധാന പോരായ്മ. എങ്കിലും 200 രൂപയോട് അ‌ടുത്ത വിലയിൽ റീച്ചാർജ് ചെയ്യാൻ പ്ലാൻ അ‌ന്വേഷിക്കുന്നവർക്ക് പരിഗണിക്കാവുന്ന ജിയോ പ്രീപെയ്ഡ് പ്ലാനാണ് ഇത്. പ്രതിദിന ഡാറ്റയോടെ കുറഞ്ഞ വിലയിൽ പ്രതിമാസ പ്ലാൻ തേടുന്നവർ 299 രൂപയുടെ പ്ലാൻ പരിഗണിക്കേണ്ടിവരും.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ജിയോടിവി, ജിയോക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഇതിലുണ്ട്. 28 ദിവസ വാലിഡിറ്റിയാണ് 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

അ‌ത്യാവശ്യം ഡാറ്റ ഉപയോഗമുള്ളവരെ സംബന്ധിച്ചിടത്തോളം 209 രൂപയുടെ പ്ലാനിനെക്കാൾ 299 രൂപയുടെ പ്ലാനാണ് കൂടുതൽ ലാഭകരം. 299 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 10.67 രൂപയാണ്. 209 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 9.5 രൂപയും. ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇതിൽ 299 രൂപയുടെ പ്ലാനാണ് ലാഭം, ഡാറ്റയും വാലിഡിറ്റിയും കൂടുതൽ കിട്ടും.

1GB പ്രതിദിന ഡാറ്റയോടെ ജിയോ വരിക്കാർക്ക് ലഭ്യമായ ഒരേയൊരു പ്ലാൻ

എന്നാൽ 5ജി ഫോണുള്ള ഒരു ജിയോ വരിക്കാരനെ സംബന്ധിച്ചിടത്തോളം ധാരാളം ഡാറ്റ ഉപയോഗമുണ്ടെങ്കിൽ 299 രൂപയുടെ പ്ലാനിനെക്കാൾ ലാഭം 349 രൂപയുടെ ജിയോ പ്ലാനാണ്. കാരണം ഇത് 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാനാണ്. അ‌തിനാൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകും. അ‌തുള്ളതുകൊണ്ട് ഡാറ്റയുടെ പരിധിയെക്കുറിച്ച് പേടിക്കാതെ തന്നെ സ്മാർട്ട്ഫോൺ ഉപയോഗം തുടരാം. 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ പ്ലാൻ നൽകുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
Jio's only 1GB daily data plan is listed exclusively on the MyJio app at a price of Rs 209. The main benefits of the Rs 209 plan are unlimited calling, 1GB data per day, and 100 SMS per day. This plan is available with a validity of 22 days. The daily cost of the Rs 209 Jio plan is Rs 9.5. This plan is currently not visible on the Jio website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X