സന്തോഷിപ്പിക്കാൻ ജിയോ കഴിഞ്ഞേ ആളുള്ളൂ! നെറ്റ്ഫ്ലിക്സും പ്രൈമും സൗജന്യമായി കിട്ടുന്ന ജിയോ പ്ലാനുകൾ
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനി എന്ന നിലയിൽ റിലയൻസ് ജിയോ വളർന്നത് വരിക്കാർക്ക് മികച്ച രീതിയിലുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ടാണ്. 5ജി അടക്കമുള്ള സേവനങ്ങൾ ലഭ്യമായതിനാൽ മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ആസ്വദിക്കാം. മാത്രമല്ല അൺലിമിറ്റഡ് 5ജി ഡാറ്റ ജിയോ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഡാറ്റ, കോളിങ്, എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ വിവിധ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതിൽ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള രണ്ട് പ്ലാനുകളും ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുള്ള ഒരു പ്ലാനും ആണ് ഉൾപ്പെടുന്നത്.
വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിൽ വച്ച് ഏറ്റവുമധികം ആരാകരുള്ള രണ്ട് പ്ലാറ്റ്ഫോമുകളാണ് നെറ്റ്ഫ്ലിക്സും ആമസോൺ പ്രൈം വീഡിയോയും. ഇത് കൂടാതെ ഇപ്പോൾ ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ആരാധകർ ഏറെയുണ്ട്. ഏപ്രിൽ 15 വരെ 299 രൂപയ്ക്ക് മുകളിലുള്ള എല്ലാ പ്രീപെയ്ഡ് പ്ലാനുകളിലും ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനുള്ള ജിയോ പ്ലാനുകൾ ആകെ രണ്ട് എണ്ണമാണ് ഉള്ളത്. അവ 1299 രൂപ, 1799 രൂപ വിലകളിലാണ് എത്തുന്നത്. അതേപോലെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ജിയോ പ്ലാനേ ഉള്ളൂ. അത് 1029 രൂപ വിലയിലാണ് എത്തുന്നത്.
1299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്ലാൻ ആണ് ഇത്. പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാനിൻ്റെ വാലിഡിറ്റി 84 ദിവസമാണ്.

പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും അധിക ആനുകൂല്യമായി 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷനും 1299 രൂപയുടെ പ്ലാനിൽ ജിയോ നൽകുന്നുണ്ട്. ഏപ്രിൽ 15ന് മുൻപ് റീച്ചാർജ് ചെയ്യുന്നവർക്ക് 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും. കൂടാതെ ജിയോടിവി, ജിയോക്ലൗഡ് ആക്സസും ഉണ്ട്. പ്രതിദിനം 15.46 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.
1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോയുടെ നിരക്ക് കൂടിയ പ്ലാനാണ് ഇത്. പ്രതിദിനം 3ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക.
84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും എന്നതാണ് ഈ ജിയോ പ്ലാനിന്റെ മുഖ്യ ആകർഷണം. ഇപ്പോൾ ഏപ്രിൽ 15 വരെ ലഭ്യമായിട്ടുള്ള ജിയോഹോട്ട്സ്റ്റാർ ഓഫറിന് ഈ പ്ലാനും അർഹമാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയാണ് ഇതിലെ അധിക ആനുകൂല്യങ്ങൾ. പ്രതിദിനം 21.41 രൂപയാണ് ഈ പ്ലാനിന്റെ ചെലവ്.

1029 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോയുടെ ഏക പ്രീപെയ്ഡ് പ്ലാൻ ആണിത്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2GB ഡാറ്റ (ആകെ 168GB), ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസമാണ് വാലിഡിറ്റി.
1029 രൂപയുടെ ജിയോ പ്ലാനിൽ 84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ (ഏപ്രിൽ 15ന് ഉള്ളിൽ റീച്ചാർജ് ചെയ്താൽ മാത്രം), ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിലുണ്ട്. പ്രതിദിനം 12 രൂപ 25 പൈസയാണ് ഇതിന്റെ ചെലവ്.


Click it and Unblock the Notifications








