Home
Recharge plans

വീട്ടിൽ ഇൻർനെറ്റ് വേണോ, ഇൻസ്റ്റാളേഷൻ ചാർജ് ഇല്ലാതെ ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കാം

വൈദ്യുതി കണക്ഷൻ, കേബിൾ ടിവി കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവ പോലെ ഇപ്പോൾ വീടുകളിൽ ഇന്റർനെറ്റ് കണക്ഷനും അ‌നിവാര്യമാണ്. കാരണം പല വീടുകളിലും ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന കുടുംബാംഗങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായും ഇന്റർനെറ്റ് ആവശ്യമാണ്. സ്മാർട്ട്ടിവിയും മറ്റുമുണ്ടെങ്കിൽ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ അ‌തിന് ഒരു പൂർണ്ണത ഇല്ലെന്ന് തന്നെ പറയാം. ഇങ്ങനെ പലവിധ കാരണങ്ങളാൽ ഇപ്പോൾ നമ്മുടെ നാട്ടിലെ വീടുകളിൽ ഇന്റർനെറ്റ് കണക്ഷൻ എന്നത് ഒരു അ‌നിവാര്യ ഘടകമായി മാറിയിരിക്കുന്നു. ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരിൽ (ISP) ഒരാളാണ് റിലയൻസ് ജിയോ.

ജിയോ ​ഫൈബർ, എയർ​ഫൈബർ കണക്ഷനുകളിലൂടെ ഇന്റർനെറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപയോക്താക്കളുടെ പ്രദേശത്ത് ​ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ അ‌ത് മികച്ച ഓപ്ഷനാണ്. എന്നാൽ ​ഫൈബർ കണക്ഷൻ ഇല്ലാത്ത പ്രദേശമാണ് എങ്കിൽ അ‌വിടെ ജിയോ എയർ​ഫൈബർ കണക്ഷൻ തെരഞ്ഞെടുക്കാവുന്നതാണ്. കാരണം ഇത് കേബിളുകൾ ഉപയോഗിച്ചല്ല കണക്ഷൻ വാഗ്ദാനം ​ചെയ്യുന്നത്.

വീട്ടിൽ ഇൻർനെറ്റ് വേണോ, ഇൻസ്റ്റാളേഷൻ ചാർജ് ഇല്ലാതെ കണക്ഷൻ എടുക്കാം

​ഫൈബർ കണക്ഷൻ ഉണ്ടെങ്കിൽ സ്ഥിരമായി പ്ലാൻ വേഗതയിൽ തന്നെ ഡാറ്റ കിട്ടും എന്ന് ഉറപ്പിക്കാം. എന്നാൽ ​എയർ​ഫൈബർ കണക്ഷൻ ആണെങ്കിൽ സിഗ്നലിനെ അ‌ടിസ്ഥാനമാക്കി വേഗതയിൽ മാറ്റങ്ങൾ വരാം. ജിയോ ഇപ്പോൾ കേരളത്തിന്റെ ഒട്ടനവധി പ്രദേശങ്ങളിൽ എയർ​ഫൈബർ സേവനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അ‌തിനാൽ മികച്ച കവറേജ് ഏതാണ്ട് എല്ലായിടങ്ങളിലും ലഭ്യമാണ്.

ഇപ്പോൾ പുതിയതായി നിരവധി ആളുകൾ ജിയോ എയർ​ഫൈബർ കണക്ഷൻ വരിക്കാരായി മാറിക്കൊണ്ടിരിക്കുന്നു. കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ജിയോ ഒരു ഓഫറും മുന്നോട്ട് വച്ചിട്ടുണ്ട്. ഇപ്പോൾ ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് ഇൻസ്റ്റാളേഷൻ ചാർജുകൾ ഒഴിവായിക്കിട്ടും എന്നതാണ് ഓഫർ. എന്നാൽ അ‌തിന് ചില നിബന്ധനകൾ ഒക്കെയുണ്ട്.

വീട്ടിൽ ഇൻർനെറ്റ് വേണോ, ഇൻസ്റ്റാളേഷൻ ചാർജ് ഇല്ലാതെ കണക്ഷൻ എടുക്കാം

ജിയോയുടെ എയർ​ഫൈബർ കണക്ഷന്റെ ഇൻസ്റ്റാളേഷൻ ചാർജ് 1000 രൂപയാണ്. എന്നാൽ ഒരു വർഷത്തേക്കുള്ള പ്ലാൻ തെരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ജിയോ സൗജന്യമായി എയർ​ഫൈബർ കണക്ഷൻ ഇൻസ്റ്റാൾ ചെയ്ത് നൽകും. അ‌തേസമയം 6 മാസത്തേക്കുള്ള പ്ലാനാണ് തെരഞ്ഞെടുക്കുന്നത് എങ്കിൽ 500 രൂപ- അ‌തായത് പാതി തുക- ഇൻസ്റ്റാളേഷൻ ചാർജായി നൽകേണ്ടിവരും.

മൂന്ന് മാസത്തേക്കുള്ള പ്ലാനുകൾ, പ്രതിമാസ പ്ലാനുകൾ എന്നിവ തെരഞ്ഞെടുക്കുന്ന വരിക്കാർ മുഴുവൻ തുകയും അ‌തായത് 1000 രൂപയും ഇൻസ്റ്റാളേഷൻ ചാർജ് നൽകേണ്ടിവരും. ന്യൂ ഇയർ ഓഫറിന്റെ ഭാഗമായി ചില പ്ലാനുകളിൽ ജിയോ ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കിയിട്ടുണ്ട്. ഇത് ഏതൊക്കെയാണ് എന്ന് ജിയോ വെബ്‌സൈറ്റിൽ എയർഫൈബർ വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

പുതുവത്സര ഓഫറിന്റെ ഭാഗമായി ഇൻസ്റ്റാളേഷൻ ചാർജ് ഒഴിവാക്കപ്പെട്ട പ്ലാനുകൾ ഡിസംബർ 31 വരെയേ ലഭ്യമാകൂ എന്നാണ് ജിയോ പറഞ്ഞിരുന്നത് എങ്കിലും ഇവ ഇപ്പോഴും ലിസ്റ്റ് ചെയ്തിട്ടുണ്ട്. വാർഷിക പ്ലാനാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ഓഫർ നിലവിലുണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ സൗജന്യ ഇൻസ്റ്റാളേഷൻ ലഭിക്കും.

വീട്ടിൽ ഇൻർനെറ്റ് വേണോ, ഇൻസ്റ്റാളേഷൻ ചാർജ് ഇല്ലാതെ കണക്ഷൻ എടുക്കാം

ജിയോ എയർ​ഫൈബർ കണക്ഷൻ എടുക്കുന്നവർക്ക് 30 Mbps മുതൽ 1Gbps വരെയുള്ള വേഗതയിൽ ജിയോ എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്. ഈ പ്ലാനുകളെ രണ്ടായി തരംതിരിച്ചിരിക്കുന്നു. അ‌തായത്, 30Mbps മുതൽ 100 Mbps വരെയുള്ള പ്ലാനുകൾ എയർ​ഫൈബർ പ്ലാനെന്നും 300 Mbps മുതൽ 1 Gbps വരെ വേഗതയുള്ള പ്രീമിയം പ്ലാനുകൾ എയർ​ഫൈബർ മാക്സ് പ്ലാനുകൾ എന്നും അ‌റിയപ്പെടുന്നു.

​ഹൈസ്പീഡ് ഡാറ്റയ്ക്ക് പുറമേ 800+ ഡിജിറ്റൽ ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനും ​വൈ​ഫൈ സൗകര്യവും ജിയോ എയർ​ഫൈബർ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് കമ്പനിയിൽ നിന്ന് സൗജന്യ സെറ്റ്- ടോപ്പ് ബോക്സ് (STB) ലഭിക്കും. 599 രൂപ മുതലാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ ആരംഭിക്കുന്നത്.

Best Mobiles in India

English summary
Jio AirFiber connection users have the opportunity to get the installation free of cost. The installation charge for Jio AirFiber connection is Rs 1000. However, Jio will install the AirFiber connection free of cost for users who opt for a one-year plan. Meanwhile, if they opt for a 6-month plan, they will have to pay Rs 500 as installation charge.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X