Home
Recharge plans

വില അ‌ൽപ്പം കൂടിയാലെന്താ വമ്പൻ നേട്ടങ്ങളല്ലേ കിട്ടുന്നേ! ജിയോയുടെ ഏറ്റവും മികച്ച എയർ​ഫൈബർ പ്ലാൻ

ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ മൊ​ബൈൽ സേവനങ്ങൾ മാത്രമല്ല, ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് രംഗത്തും വൻ താരമാണ്. ജിയോ ​ഫൈബർ, ജിയോ എയർ​ഫൈബർ സേവനങ്ങളിലൂടെ മികച്ച ഇന്റർനെറ്റ് സൗകര്യം ജിയോ വരിക്കാർക്ക് ഒരുക്കി നൽകുന്നു. ജിയോയുടെ എഫ്‌ഡബ്ല്യുഎ (ഫിക്സഡ് വയർലെസ് ആക്‌സസ്) സേവനമായ ജിയോ എയർ​ഫൈബർ ഇപ്പോൾ രാജ്യവ്യാപകമായി ലഭ്യമായിട്ടുണ്ട്. കേരളത്തിലും നിരവധി പ്രദേശങ്ങളിൽ ജിയോ എയർ​ഫൈബർ സേവനം ലഭ്യമാണ്. ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിലും എത്തിപ്പെടാൻ കഴിയും എന്നതാണ് വയർലെസ് സേവനമായ ജിയോ എയർ​​ഫൈബറിന്റെ പ്രത്യേകത. ​

ഫൈബർ കണക്ഷനെ അ‌പേക്ഷിച്ച് ഒട്ടേറെ നേട്ടങ്ങൾ എയർ​ഫൈബർ കണക്ഷനുണ്ട്. എങ്കിലും ജിയോ എയർ​ഫൈബർ കണക്ഷനിലേക്ക് പുതിയതായി എത്തുന്നവർ തങ്ങളുടെ പ്രദേശത്തെ സിഗ്നൽ ശേഷിയൊക്കെ ഉറപ്പാക്കിയ ശേഷം വേണം പ്ലാനുകൾ തെരഞ്ഞെടുക്കാൻ. പരീക്ഷണാർഥം വേണമെങ്കിൽ കുറച്ചുനാൾ ഉപയോഗിച്ച ശേഷം മാത്രം വാർഷിക പ്ലാനുകൾ തെരഞ്ഞെടുക്കുന്നതാകും ഉചിതം.

വില അ‌ൽപ്പം കൂടിയാലെന്താ വമ്പൻ നേട്ടങ്ങളല്ലേ കിട്ടുന്നേ!

ഹൈസ്പീഡ് ഡാറ്റയ്ക്ക് പുറമേ 800+ ഡിജിറ്റൽ ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനും ​വൈ​ഫൈ സൗകര്യവും ജിയോ എയർ​ഫൈബർ കണക്ഷൻ വാഗ്ദാനം ചെയ്യുന്നു. തുടങ്ങിയിട്ട് അ‌ധികകാലം ആയില്ല എന്നതിനാൽ തന്നെ ജിയോ എയർ​ഫൈബർ കണക്ഷനുകൾ വർധിപ്പിക്കാൻ സൗജന്യ ഇൻസ്റ്റാളേഷൻ പോലെ നിരവധി ഓഫറുകൾ ജിയോ മുന്നോട്ട് വയ്ക്കുന്നുണ്ട്.

മറ്റാരും നൽകാത്ത, സൗജന്യ യൂട്യൂബ് പ്രീമിയം പോലുള്ള ആനുകൂല്യങ്ങളും ജിയോ തങ്ങളുടെ എയർ​ഫൈബർ വരിക്കാർക്കായി ലഭ്യമാക്കിയിട്ടുണ്ട്. ജിയോയുടെ എയർ​ഫൈബർ പ്ലാനുകളിലേക്ക് വന്നാൽ, രണ്ട് വിഭാഗങ്ങളായാണ് അ‌വ തിരിച്ചിരിക്കുന്നത്. സാധാരണ ഇന്റർനെറ്റ് ഉപയോഗം മാത്രമുള്ള വീടുകളിലെയും ഓഫീസുകളിലെയും മറ്റും ഉപയോഗത്തിനായി എയർ ഫൈബർ പ്ലാനുകളും അ‌ൽപ്പം ആഢംബരം സഹിതം ഇന്റർനെറ്റ് വേണ്ടവർക്കായി എയർ ഫൈബർ മാക്സ് പ്ലാനുകളും ലഭ്യമാണ്.

വില അ‌ൽപ്പം കൂടിയാലെന്താ വമ്പൻ നേട്ടങ്ങളല്ലേ കിട്ടുന്നേ!

30 Mbps മുതൽ 1Gbps വരെ വേഗതയാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 30Mbps മുതൽ 100 Mbps വരെയുള്ള പ്ലാനുകളാണ് എയർ​ഫൈബർ പ്ലാനുകൾ. 300 Mbps മുതൽ 1 Gbps വരെ വേഗതയുള്ള പ്രീമിയം പ്ലാനുകൾ എയർ​ഫൈബർ മാക്സ് പ്ലാനുകൾ എന്നും അ‌റിയപ്പെടുന്നു. വേഗതയാണ് പ്രീമിയം പ്ലാനുകളുടെ മുഖമുദ്ര.

ലഭ്യമായ ഏറ്റവും മികച്ച വേഗതയിൽ ഡാറ്റ സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് ജിയോ എയർ​ഫൈബർ മാക്സ് പ്ലാനുകളാണ് അ‌നുയോജ്യം. നിരവധി ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സഹിതമാണ് ഈ മാക്സ് പ്ലാനുകൾ എത്തുന്നത്. ഈ പ്ലാനുകൾ 1499 രൂപ, 2499 രൂപ, 3999 രൂപ വിലകളിലാണ് എത്തുന്നത്. ഇതിൽ ഏറ്റവും പ്രീമിയം പ്ലാൻ 3999 രൂപയുടെ പ്ലാനാണ്, അ‌തിന്റെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.

3999 രൂപയുടെ ജിയോ എയർഫൈബർ മാക്സ് പ്ലാൻ: 1 ജിബിപിഎസ് ഡൗൺലോഡ്, അപ്‌ലോഡ് വേഗതയോടെയാണ് ഈ പ്ലാൻ എത്തുന്നത്. 1000ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. ഇതിന്റെ അന്തിമ വിലയിൽ ടാക്സ് കൂടി ചേർക്കേണ്ടിവരും എന്നത് ശ്രദ്ധിക്കുക. 3999 രൂപ എന്നത് ടാക്സ് കൂട്ടാതെയുള്ള വിലയാണ്.

വില അ‌ൽപ്പം കൂടിയാലെന്താ വമ്പൻ നേട്ടങ്ങളല്ലേ കിട്ടുന്നേ!

ജിയോ 3999 രൂപ എയർ​ഫൈബർ പ്ലാനിൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം ലൈറ്റ്, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്സ്റ്റാർ, ZEE5, സോണിലൈവ്, സൺഎൻഎക്സ്ടി, ഹോയ്ചോയ്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, ഷെമറൂമി, ALTബാലാജി, ഇറോസ് നൗ, ഇടിവി വിൻ, ഫാൻകോഡ് തുടങ്ങിയ ഒടിടി പ്ലാറ്റ്​ഫോമുകളുടെ സബ്സ്ക്രിപ്ഷൻ ഉൾപ്പെടുന്നു.

3, 6, 12 എന്നിങ്ങനെ നിശ്ചിത കാലയളവുകളിലേക്ക് ഈ ജിയോ ഈ പ്ലാൻ തെരഞ്ഞെടുക്കാനാകും. 12 മാസത്തെ പ്ലാൻ തെരഞ്ഞെടുക്കുന്നവർക്ക് ഇൻസ്റ്റാളേഷൻ ചാർജ് നൽകേണ്ടതില്ല. ഏറ്റവും മികച്ച സൗകര്യങ്ങളോടെ ഇന്റർനെറ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് ഈ പ്ലാൻ അ‌നുയോജ്യം. സാധാരണക്കാർക്ക് ഒരുപക്ഷേ ഈ പ്ലാൻ അ‌ത്ര താങ്ങാനായെന്ന് വരില്ല. പക്ഷേ അ‌വർക്ക് 100 Mbps വരെ വേഗതയുള്ള എയർ​ഫൈബർ പ്ലാനുകൾ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio AirFiber Max plans are priced at Rs 1499, Rs 2499 and Rs 3999. The most premium plan is the Rs 3999 plan. The fastest Jio AirFiber Max plan is the Rs 3999 plan. It offers 1 Gbps download and upload speeds. This plan offers 1000GB data and several OTT subscriptions.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X