Home
Recharge plans

വീട്ടിലെ ഇന്റർനെറ്റിന് മാക്സിമം സ്പീഡ് വേണോ? ജിയോയുടെ ഈ 'മാക്സ്' പ്ലാനുകൾ അ‌തിനുള്ളതാണ്!

വീടുകളിലെ ഇന്റർനെറ്റ് ആവശ്യങ്ങൾ വർധിച്ച ഇക്കാലഘട്ടത്തിൽ, നല്ലൊരു ഇന്റർനെറ്റ് കണക്ഷൻ മികച്ച വേഗത സഹിതം ലഭ്യമാകണമെന്ന് ആഗ്രഹിക്കുന്നവർക്കായി ജിയോ തങ്ങളുടെ ജിയോഎയർ​ഫൈബർ പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരിൽ (ISP) ഒന്നായ ജിയോ ​ഇന്റർനെറ്റ് കണക്ഷനായി ജിയോ ​ഫൈബർ, ജിയോ എയർ​ഫൈബർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോയുടെ ഫിക്സഡ് വയർലെസ് ആക്‌സസ് (FW) സേവനമായ ജിയോ എയർ​ഫൈബർ ഇപ്പോൾ രാജ്യവ്യാപകമായി ലഭ്യമായിട്ടുണ്ട്. കൂടിക്കുഴഞ്ഞ് കിടക്കുന്ന കേബിളുകളുടെ ശല്യമില്ലാതെ ഇന്റർനെറ്റ് കണക്ഷൻ വാഗ്ദാനം ചെയ്യുന്നു എന്നതാണ് എയർ​ഫൈബറിന്റെ പ്രത്യേകത.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ മൂലവും മറ്റ് പല കാരണങ്ങളാലും ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമല്ലാത്ത ഇടങ്ങളിലും എത്തിപ്പെടാൻ കഴിയും എന്നതാണ് വയർലെസ് സേവനമായ ജിയോ എയർ​​ഫൈബറിന്റെ പ്രത്യേകത. ​മികച്ച വേഗതയിൽ ഇന്റർനെറ്റ് ലഭ്യമാക്കുക മാത്രമല്ല, 800+ ഡിജിറ്റൽ ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനും ​വൈ​ഫൈ സൗകര്യവും വാഗ്ദാനം ചെയ്യുന്നു എന്നതും ജിയോ എയർ​ഫൈബറിന്റെ പ്രത്യേകതയാണ്.

വീട്ടിലെ ഇന്റർനെറ്റിന് മാക്സിമം സ്പീഡ് വേണോ? ഈ പ്ലാനുകൾ അ‌തിനുള്ളതാണ്

പ്രധാനമായും ജിയോഎയർ​ഫൈബർ പ്ലാനുകളെ രണ്ട് വിധത്തിൽ തരംതിരിച്ചിരിക്കുന്നു. 30 Mbps മുതൽ 1Gbps വരെ വേഗതയാണ് ജിയോ എയർ​ഫൈബർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നത്. ഇതിൽ 30Mbps മുതൽ 100 Mbps വരെയുള്ള പ്ലാനുകൾ എയർ​ഫൈബർ പ്ലാനുകളാണ്. 300 Mbps മുതൽ 1 Gbps വരെയുള്ള ഉയർന്ന വേഗതയുള്ള പ്ലാനുകൾ എയർ​ഫൈബർ മാക്സ് പ്ലാനുകൾ എന്ന് അ‌റിയപ്പെടുന്നു.

അ‌തിനാൽ വീട്ടിലേക്ക് ഏറ്റവും മികച്ച വേഗതയിൽ തന്നെ ഇന്റർനെറ്റും ഒപ്പം ഒടിടി സബ്സ്ക്രിപ്ഷനുകളും ലഭ്യമാകണമെങ്കിൽ ജിയോ എയർ​ഫൈബർ മാക്സ് പ്ലാനുകളാണ് അ‌നുയോജ്യം. ആകെ മൂന്ന് മാക്സ് പ്ലാനുകളാണ് ജിയോ എയർ​ഫൈബറിന് ഉള്ളത്. അ‌വ 1499 രൂപ, 2499 രൂപ, 3999 രൂപ വിലകളിലാണ് ലഭ്യമാകുക. ഇത് ജിഎസ്ടി കൂടാതെയുള്ള ചാർജാണ്. ഇവയിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.

വീട്ടിലെ ഇന്റർനെറ്റിന് മാക്സിമം സ്പീഡ് വേണോ? ഈ പ്ലാനുകൾ അ‌തിനുള്ളതാണ്

1,499 രൂപയുടെ ജിയോ എയർ​ഫൈബർ മാക്സ് പ്ലാൻ: 300Mbps വേഗത വാഗ്ദാനം ചെയ്യുന്ന ജിയോ എയർ​ഫൈബർ പ്ലാനാണ് ഇത്. ജിയോയുടെ എയർ​ഫൈബർ മാക്സ് പ്ലാനുകളിൽ ഏറ്റവും വില കുറഞ്ഞ പ്ലാൻ ഇതാണ്. 1000 ജിബി ഡാറ്റയാണ് ഈ പ്ലാൻ പ്രതിമാസം വാഗ്ദാനം ചെയ്യുന്നത്. ​ഇതോടൊപ്പം 800+ ടിവി ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനുകളും ഉണ്ട്.

നെറ്റ്ഫ്ലിക്സ് (ബേസിക്), യൂട്യൂബ് പ്രീമിയം, ആമസോൺ ​പ്രൈം ​ലൈറ്റ് (രണ്ട് വർഷത്തേക്ക്), ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലിവ്, സൺനെക്സ്റ്റ്, ഹോയ്ചോയ്, ALTബാലാജി, ഇറോസ് നൗ, ഡിസ്കവറി+, ലയൻസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, ഷെമാരൂമീ, ഫാൻകോഡ് (JioTV+ വഴി) എന്നിവയാണ് 1499 രൂപയുടെ ജിയോ എയർഫൈബർ മാക്‌സ് പ്ലാനിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ.

2,499 രൂപയുടെ ജിയോ എയർ​ഫൈബർ മാക്സ് പ്ലാൻ: 500Mbps വേഗതയാണ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. 1000GB ഡാറ്റയും 800+ ടിവി ചാനലുകളും ഒടിടി സബ്സ്ക്രിപ്ഷനുകളും ഇതിലുണ്ട്. ഒടിടി ആനുകൂല്യങ്ങളിൽ നെറ്റ്ഫ്ലിക്സ് (ബേസിക്), യൂട്യൂബ് പ്രീമിയം, ആമസോൺ ​പ്രൈം ​ലൈറ്റ്, ജിയോഹോട്ട്സ്റ്റാർ, സീ5, സോണിലിവ്, സൺനെക്സ്റ്റ്, ഹോയ്ചോയ്, ALTബാലാജി, ഇറോസ് നൗ, ഡിസ്കവറി+, ലയൻസ്ഗേറ്റ് പ്ലേ, ഇടിവി വിൻ, ഷെമാരൂമീ, ഫാൻകോഡ് (JioTV+ വഴി) എന്നിവ ഉൾപ്പെടുന്നു.

വീട്ടിലെ ഇന്റർനെറ്റിന് മാക്സിമം സ്പീഡ് വേണോ? ഈ പ്ലാനുകൾ അ‌തിനുള്ളതാണ്

3999 രൂപയുടെ ജിയോ എയർഫൈബർ മാക്സ് പ്ലാൻ: ജിയോ എയർ​ഫൈബറിന്റെ ഏറ്റവും വേഗത കൂടിയ പ്ലാനാണിത്. 1Gbps വേഗത ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 1000ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. 30 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. 3, 6, 12 എന്നിങ്ങനെ നിശ്ചിത കാലയളവുകളിലേക്ക് ഈ ജിയോ ഈ പ്ലാൻ തെരഞ്ഞെടുക്കാനാകും.

നെറ്റ്ഫ്ലിക്സ് (ബേസിക്), യൂട്യൂബ് പ്രീമിയം, ആമസോൺ പ്രൈം ലൈറ്റ്, ജിയോഹോട്ട്സ്റ്റാർ, ZEE5, സോണിലൈവ്, സൺനെക്സ്റ്റ്, ഹോയ്ചോയ്, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, ഷെമാരൂമി, ALTബാലാജി, ഇറോസ് നൗ, ഇടിവി വിൻ, ഫാൻകോഡ് തുടങ്ങിയ ഒടിടി പ്ലാറ്റ്​ഫോമുകളുടെ സബ്സ്ക്രിപ്ഷൻനും 800+ ടിവി ചാനലുകളും ഈ പ്ലാനിൽ ലഭിക്കും.

More from GizBot

Best Mobiles in India

English summary
Jio AirFiber plans offer speeds ranging from 30 Mbps to 1Gbps. Of these, the plans ranging from 30Mbps to 100 Mbps are AirFiber plans. The higher speed plans ranging from 300 Mbps to 1 Gbps are known as AirFiber Max plans. Jio AirFiber Max plans come in prices of Rs 1499, Rs 2499, and Rs 3999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X