Home
Recharge plans

ജിയോ, എയർടെൽ, വിഐ വരിക്കാരേ... ദേ ഇതാണ് ഏറ്റവും പുതിയ വോയ്സ്- SMS ഒൺലി പ്ലാനുകൾ!

തങ്ങൾക്ക് നഷ്ടം വരാത്ത വിധത്തിലുള്ള കൂട്ടിലിനും കിഴിക്കലിനുമെല്ലാമൊടുവിൽ ഇന്ത്യയിലെ സ്വകാര്യ ടെലിക്കോം കമ്പനികൾ തങ്ങളുടെ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ പുതുക്കി അ‌വതരിപ്പിച്ചിരിക്കുകയാണ്. ജിയോ, എയർടെൽ, വിഐ എന്നീ ടെലിക്കോം കമ്പനികളെല്ലാം ആദ്യം പ്രഖ്യാപിച്ച വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ പിൻവലിക്കുകയും പകരം പുതിയ ഓപ്ഷനുകൾ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഡാറ്റ വേണ്ടാത്ത ടെലിക്കോം ഉപയോക്താക്കൾക്കായി വോയ്സ്- എസ്എംഎസ് ആനുകൂല്യങ്ങൾ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനികളും നിർബന്ധമായും ലഭ്യമാക്കണമെന്ന് ട്രായി ​ഉത്തരവ് ഇട്ടിരുന്നു. ഇതിന്റെ അ‌ടിസ്ഥാനത്തിലാണ് ടെലിക്കോം കമ്പനികൾ ജനുവരി 23ന് വോയ്സ്-ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചത്.

സ്വകാര്യ ടെലിക്കോം കമ്പനികൾ അ‌വതരിപ്പിച്ച വോയ്സ് ഒൺലി പ്ലാനുകൾ ട്രായിയുടെ ഉത്തരവിന്റെ യഥാർഥ ഉദ്ദേശലക്ഷ്യങ്ങളെ അ‌ട്ടിമറിക്കുന്നതാണെന്നും അ‌വയുടെ നിരക്കുകൾ കൂടുതലാണ് എന്നും പൊതു സമൂഹം വിമർശനം ഉയർത്തി. തുടർന്ന് വിഷയത്തിൽ ട്രായി ഇടപെട്ടതായും ​വോയ്സ് ഒൺലി പ്ലാനുകളുടെ നിരക്കുകൾ കുറയ്ക്കാൻ കമ്പനികളോട് നിർദേശിച്ചതായും വാർത്തകൾ വന്നു.

ഏറ്റവും പുതിയ ജിയോ, എയർടെൽ, വിഐ വോയ്സ് ഒൺലി പ്ലാനുക ഇതാണ്...

ഇതിന് പി​ന്നാലെ മൂന്ന് ടെലിക്കോം കമ്പനികളും തങ്ങളുടെ നിലവിലുണ്ടായിരുന്ന വോയ്സ് ഒൺലി പ്ലാനുകൾ പിൻവലിക്കുകയും പുതിയ പ്ലാനുകൾ അ‌വതരിപ്പിക്കുകയും ചെയ്തു. പ്ലാൻ അ‌വതരിപ്പിക്കലും പിൻവലിക്കലുമൊക്കെ ആവർത്തിച്ച് നടന്നതോടെ നിലവിൽ ഏത് പ്ലാൻ ആണ് ഉപയോഗിക്കാൻ ലഭ്യമായിട്ടുള്ളത് എന്ന് പലർക്കും കൺഫ്യൂഷനുണ്ട്. ഈ സാഹചര്യത്തിൽ ജിയോ, എയർടെൽ, വിഐ എന്നിവയുടെ ഏറ്റവും പുതിയ വോയ്സ് ഒൺലി പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.

ജിയോ 448 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ എൻട്രി ലെവൽ വോയ്സ് ഒൺലി പ്ലാൻ ഇപ്പോൾ ഇതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിങ്, 1000 എസ്എംഎസ്, 84 ദിവസത്തെ വാലിഡിറ്റി, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവ ഈ പ്ലാനിൽ ലഭ്യമാകും. ഇതിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 33 പെസ വരും.

ഏറ്റവും പുതിയ ജിയോ, എയർടെൽ, വിഐ വോയ്സ് ഒൺലി പ്ലാനുക ഇതാണ്...

ജിയോ 1748 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: 336 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ ജിയോ വോയ്സ്- എസ്എംഎസ് ഒൺലി പ്ലാൻ എത്തിയിരിക്കുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 3600 എസ്എംഎസും ഈ പ്ലാനിൽ ലഭ്യമാകുന്നു. അ‌ധിക ആനുകൂല്യമായി ജിയോക്ലൗഡ്, ജിയോടിവി, ജിയോസിനിമ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷനും ഉണ്ട്. ഇതിന്റെ പ്രതിദിന ചെലവ് 5 രൂപ 20 ​പൈസയാണ്.

എയർടെൽ 469 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: എയർടെലിന്റെ എൻട്രി ലെവൽ വോയ്‌സ് ഒൺലി പ്ലാൻ ഇപ്പോൾ ഇതാണ്. 84 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 900 എസ്എംഎസ് എന്നിവ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഇതോടൊപ്പം ലഭിക്കും. പ്രതിദിനം ഏകദേശം 5 രൂപ 50 ​പൈസയാണ് ഇതിന്റെ ചെലവ്.

എയർടെൽ 1849 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: 365 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 3,600 എസ്എംഎസുകളും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. 3 മാസത്തെ അപ്പോളോ 24/7 സർക്കിൾ അംഗത്വവും സൗജന്യ ഹലോ ട്യൂണുകളും ഈ പ്ലാനിൽ അ‌ധിക ആനുകൂല്യമായി ലഭ്യമാണ്. ഈ വാർഷിക പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 06 ​പൈസയാണ്.

ഏറ്റവും പുതിയ ജിയോ, എയർടെൽ, വിഐ വോയ്സ് ഒൺലി പ്ലാനുക ഇതാണ്...

വിഐ 470 രൂപ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ എൻട്രിലെവൽ വോയ്സ് ഒൺലി പ്ലാൻ ഇതാണ്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 900 എസ്എംഎസ് എന്നിവ 84 ദിവസ വാലിഡിറ്റിയിൽ ഈ വിഐ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകും. 5 രൂപ 59 ​പൈസയാണ് ഈ പ്ലാനിന്റെ പ്രതിദിന ചെലവ്.

വിഐ 1849 രൂപ പ്രീപെയ്ഡ് പ്ലാൻ: 365 ദിവസ വാലിഡിറ്റിയിൽ ആണ് ഈ വിഐ പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 3600 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ വിഐ വരിക്കാർക്ക് ലഭ്യമാകുന്നു. ഈ വിഐ വോയ്സ് ഒൺലി വാർഷിക പ്ലാനിന്റെ പ്രതിദിന ചെലവ് ഏകദേശം 5 രൂപ 06 ​പൈസയാണ്.

More from GizBot

Best Mobiles in India

English summary
The latest voice-SMS only prepaid plans available to Jio, Airtel and Vi subscribers include 84-day plans priced at Rs 448, Rs 469 and Rs 470. Jio's long-term validity voice-only plan is priced at Rs 1748 and Airtel and Vi's long-term validity voice-only plan is priced at Rs 1849.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X