Home
Recharge plans

ചാമ്പ്യൻസ് ട്രോഫി ആവേശ ഫൈനൽ ഞായറാഴ്ച.! ഇന്ത്യ vs ന്യൂസ്‌ലാൻഡ് പോരാട്ടം കാണാൻ മികച്ച പ്ലാനുകൾ ഇതാ

ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം കാണാനുള്ള ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികൾ. കഴിഞ്ഞ ദിവസം നടന്ന രണ്ടാം സെമി ഫൈനൽ മത്സരത്തിൽ ഓസ്‌ട്രേലിയയെ കിവികൾ കെട്ടുകെട്ടിച്ചതോടെയാണ് ഫൈനൽ മത്സരത്തിന്റെ ചിത്രം തെളിഞ്ഞത്. ടോസ് നേടിയ കിവികൾ ബാറ്റിങിന് ഇറങ്ങി കൂറ്റൻ സ്‌കോറാണ് അടിച്ചുകൂട്ടിയത്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 362 റൺസാണ് ന്യൂസ്‌ലാൻഡ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്ക് 50 ഓവറിൽ 312 റൺസ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെയാണ് ഫൈനൽ ചിത്രം തെളിഞ്ഞത്. ഞായറാഴ്ച നടക്കുന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഏറ്റുമുട്ടും.

ഈ മത്സരം നേരിട്ട് കാണാൻ സാധിക്കാത്തവർക്ക് ലൈവായി കാണാനുള്ള അവസരം നിരവധിയുണ്ട്. എന്നാൽ പണം നൽകാതെ എങ്ങനെ ലൈവ് കളി കാണാമെന്ന് നോക്കിയാലോ. അതിനും ചില മാർഗങ്ങളുണ്ട്. ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്നുണ്ട്. കുറഞ്ഞ ക്വാളിറ്റിയിൽ ഫ്രീയായി കാണാമെങ്കിലും ക്വാളിറ്റി കൂട്ടാൻ സബ്‌സ്‌ക്രിപ്ഷൻ ആവശ്യമാണ്.

ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം സൗജന്യമായി കാണാം

ഇതിന് കൂടെ 15 ജിബി 4ജി/5ജി ഡാറ്റയും ലഭ്യമാണ്. പക്ഷെ ഈ പ്ലാനിൽ വോയിസ് കാളും എസ്എംഎസും ഉൾപ്പെടില്ല. അതുപോലെ 949 രൂപയുടെ പ്ലാൻ എടുത്താൽ മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. അൺലിമിറ്റഡ് കാളും 2ജിബി ഡൈലി ഡാറ്റയും ദിവസവും 100 എസ്എംഎസും ഈ പ്ലാനിന്റെ കൂടെയുണ്ട്. 84 ദിവസമാണ് ഇതിന്റെ കാലാവധി.

വിഐ ഉപയോക്താക്കൾക്കും ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്ന പ്ലാനുകൾ നിലവിലുണ്ട്. 151 രൂപയുടെ ഡാറ്റാപാക്ക് ചെയ്താൽ നാല് ജിബി ഡാറ്റ മുപ്പത് ദിവസത്തിന് ലഭിക്കും. ഒപ്പം മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ലഭ്യമാകും. അതുപോലെ 169 രൂപയുടെ ഡാറ്റാ പകക്കിന്റെ കൂടെ എട്ട് ജിബി ഡാറ്റ മുപ്പത് ദിവസത്തിനും മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ലഭിക്കും.

ചാമ്പ്യൻസ് ട്രോഫി ഫൈനൽ മത്സരം സൗജന്യമായി കാണാം

മൂന്ന് മാസത്തെ ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷനും ഈ പ്ലാനിൽ ഉൾപ്പെടുന്നുണ്ട്. ഇതിലൊക്കെ ഉപരിയായി രാത്രി 12 മണി മുതൽ രാവിലെ ആറ് വരെ അൺലിമിറ്റഡ് ഡാറ്റയും ലഭിക്കും. മുകളിൽ പറഞ്ഞ റിചാർജിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ തന്നെ ജിയോ ഹോട്ട്‌സ്റ്റാർ ആക്ടീവ് ആവും.

ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്താൽ തന്നെ ഫ്രീ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കും. മൊബൈൽ റീചാർജുകൾക്കൊപ്പം ജിയോ ഹോട്ട്‌സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ ലഭിക്കുന്നത് ഉപയോക്താക്കൾക്ക് ഏറെ ഗുണകരമാണ്. കൂടാതെ പുതിയ പ്ലാറ്റ്‌ഫോം ആയതിനാൽ തന്നെ നിരവധി പുതിയ ചാനലുകളും പരിപാടകളും ജിയോ ഹോട്ട്‌സ്റ്റാറിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio and Vi prepaid recharge plans offer free JioHotstar subscriptions for watching Champions Trophy 2025 matches. Jio plans start at ₹195, with options including 2GB daily data and 3-month JioHotstar access. Vi also offers similar plans starting from ₹151, providing data along with free JioHotstar access.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X