Home
Recharge plans

ഈ സൗജന്യ ട്രയൽ ഒന്ന് പരീക്ഷിച്ച് നോക്കൂ, ജിയോ ഇന്റർനെറ്റ് എങ്ങനെ ഉണ്ടെന്ന് അ‌റിയാം!

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ​മൊ​ബൈൽ ടെലിക്കോം സേവനങ്ങൾ മാത്രമല്ല, ബ്രോഡ്ബാൻഡ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ ​ഫൈബർ, ജിയോ എയർ​ഫൈബർ കണക്ഷനുകളിലൂടെ ജിയോ ആവശ്യക്കാർക്ക് ഇന്റർനെറ്റ് ലഭ്യമാക്കിവരുന്നു. ഇന്ന് ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സർവീസ് പ്രൊ​വൈഡർമാരിൽ (ISP) ഒന്നാണ് റിലയൻസ് ജിയോ. ഇപ്പോൾ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് രംഗത്ത് തങ്ങളുടെ കരുത്തുകൂട്ടാൻ ലക്ഷ്യമിട്ട് ജിയോ ഒരു പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. സീറോ-റിസ്ക് ട്രയൽ എന്നാണ് ഈ ഓഫറിന്റെ പേര്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു റിസ്കും ഇല്ലാതെ ഉപയോക്താക്കൾക്ക് ജിയോ ഇന്റർനെറ്റ് പരീക്ഷിക്കാമെന്നതാണ് ഇതിന്റെ നേട്ടം.

ജിയോ സൗജന്യ ട്രയൽ ഓഫർ തങ്ങൾക്ക് ലഭ്യമായി എന്ന വിവിധ ഉപയോക്താക്കൾ സോഷ്യൽ മീഡിയയിലൂടെ അ‌റിയിച്ച് രംഗത്തെത്തിയതോടെയാണ് പൊതുവിൽ ഈ ഓഫറിനെപ്പറ്റി അ‌റിയാൻ കഴിഞ്ഞിരിക്കുന്നത്. ജിയോ ​ഫൈബർ, ജിയോ എയർ​ഫൈബർ ഉപയോക്താക്കൾക്ക് ഈ സീറോ റിസ്ക് ട്രയൽ ഓഫർ ലഭ്യമാകും എന്നാണ് വിവരം.

ഈ സൗജന്യ ട്രയൽ പരീക്ഷിക്കൂ, ജിയോ ഇന്റർനെറ്റ് എങ്ങനെയുണ്ടെന്ന് അ‌റിയാം!

50 ദിവസമാണ് ട്രയൽ കാലയളവ്. 2025 ഫെബ്രുവരി 28 വരെമാത്രമാണ് ഈ ഓഫർ ലഭ്യമാകുക എന്നാണ് വിവരം. അ‌തായത് പരിമിത കാലയളവിനുള്ളിൽ ഈ ഓഫർ പിൻവലിക്കപ്പെടും. അ‌തിനുള്ളിൽ ഈ ഓഫറിന്റെ ഭാഗമാകുന്നവർക്ക് സൗജന്യമായി ജിയോ ​ഫൈബർ, ജിയോഎയർ​ഫൈബർ കണക്ഷനുകൾ എങ്ങനെയുണ്ട് എന്ന് 50 ദിവസത്തേക്ക് പരീക്ഷിച്ചറിയാൻ സാധിക്കും.

ട്രയൽ ഘട്ടത്തിൽ സൗജന്യ സെറ്റ് ടോപ്പ് ബോക്സ്, സൗജന്യ റൂട്ടർ, സൗജന്യ ഇൻസ്റ്റാളേഷൻ എന്നിവ ലഭ്യമാകും എന്നാണ് ടെലിക്കോം ടോക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ ജിയോ ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗിക്കുന്നവർക്കും ഉപയോഗിക്കാൻ തയാറെടുക്കുന്നവർക്കും ഈ ഓഫറിന്റെ ഭാഗമാകാൻ സാധിക്കും എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഈ സൗജന്യ ട്രയൽ പരീക്ഷിക്കൂ, ജിയോ ഇന്റർനെറ്റ് എങ്ങനെയുണ്ടെന്ന് അ‌റിയാം!

സൗജന്യ ട്രയൽ ശരിക്കും 'സൗജന്യം' ആണോ: ഇപ്പോൾ ജിയോ പ്രഖ്യാപിച്ചിരിക്കുന്ന 50 ദിവസത്തെ സീറോ-റിസ്ക് ട്രയലിൽ പങ്കെടുക്കുന്നതിന് പുതിയ ഉപഭോക്താക്കൾ 1,234 രൂപ തുക നൽകേണ്ടതുണ്ട്. ഇത് പിന്നീട് തിരിച്ചുതരും. അ‌തായത്, ട്രയലിന് ശേഷം സേവനം തുടരാൻ ഒരു ഉപഭോക്താവ് ആഗ്രഹിക്കുന്നുവെങ്കിൽ, അവർക്ക് 1,234 രൂപ ക്രെഡിറ്റ് ലഭിക്കും.

അ‌തേസമയം 50 ദിവസത്തെ ട്രയലിന് ശേഷം ഒരു ഉപഭോക്താവ് തുടരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, സർക്കാർ ലെവി കിഴിച്ചതിന് ശേഷം 979 രൂപ റീഫണ്ട് അ‌യാൾക്ക് ലഭിക്കും. പുതിയ ഉപയോക്താക്കൾക്ക് മാത്രമല്ല, നിലവിലുള്ള ജിയോഫൈബർ, എയർഫൈബർ ഉപഭോക്താക്കൾക്കും ഓഫർ പ്രകാരം 50 ദിവസത്തെ സൗജന്യ സേവനം ആസ്വദിക്കാം.

ഇപ്പോൾ ജിയോ​ഫൈബർ അ‌ല്ലെങ്കിൽ ജിയോ എയർ​ഫൈബർ കണക്ഷനുള്ള ഉപയോക്താക്കൾ സൗജന്യ ട്രയൽ ഓഫർ ആസ്വദിക്കുന്നതിനായി അവരുടെ രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് 60008 60008 എന്ന നമ്പറിലേക്ക് "ട്രയൽ" എന്ന് ​ടൈപ്പ് ചെയ്ത് വാട്സ്ആപ്പ് വഴി ഒരു സന്ദേശം അയയ്ക്കേണ്ടതുണ്ട്. ഉപഭോക്താവ് അടുത്ത യോഗ്യതയുള്ള പേയ്‌മെന്റ് നടത്തുമ്പോഴോ റീചാർജ് ചെയ്യുമ്പോഴോ ഈ ട്രയൽ ആനുകൂല്യം ചേർക്കും.

ഈ സൗജന്യ ട്രയൽ പരീക്ഷിക്കൂ, ജിയോ ഇന്റർനെറ്റ് എങ്ങനെയുണ്ടെന്ന് അ‌റിയാം!

ജിയോ സീറോ-റിസ്ക് ട്രയൽ ഓഫറിന്റെ നേട്ടങ്ങൾ: 50 ദിവസത്തേക്ക് ഇന്റർനെറ്റ് ലഭ്യമാണ് എന്നത് മാത്രമല്ല, ജിയോ ​ഫൈബർ, എയർ​ഫൈബർ കണക്ഷനുകൾക്കൊപ്പമുള്ള മറ്റ് ആനുകൂല്യങ്ങൾ ആസ്വദിക്കാനും ഈ ഓഫർ അ‌വസരമൊരുക്കുന്നു. അ‌തായത് ലൈവ് ക്രിക്കറ്റ്, 800+ ടിവി ചാനലുകൾ, 13-ലധികം OTT ആപ്പുകൾ, പരിധിയില്ലാത്ത വൈഫൈ എന്നിവയുൾപ്പെടെയുള്ള നേട്ടങ്ങൾ ട്രയലിൽ ലഭ്യമാകും.

അടുത്ത ഘട്ടങ്ങൾക്കായി ഉപഭോക്താക്കൾ 60008 60008 എന്ന നമ്പറിലേക്ക് ഒരു മിസ്‌ഡ് കോൾ നൽകിയാൽ മതി. "എല്ലാവർക്കും സൗജന്യ ട്രയൽ ഇഷ്ടമാണ്" എന്നർത്ഥം വരുന്ന "ഫ്രീ ട്രയൽ സബ്‌കോ പസന്ദ് ഹേ" എന്ന തലക്കെട്ടോടെയാണ് ജിയോ ഈ ഓഫർ അ‌വതരിപ്പിച്ചിരിക്കുന്നത്. ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 ന് തൊട്ടുമുമ്പാണ് സൗജന്യ ട്രയൽ ഓഫർ വരുന്നത് എന്നത് ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Jio has announced a 50-day Zero-Risk Trial offer. It is available to existing and new JioFiber and AirFiber users. The trial period is 50 days. It is reported that this offer will be available only till February 28, 2025. To participate in the 50-day zero-risk trial, new customers will have to pay an amount of Rs 1,234. This will be refunded later.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X