Home
Recharge plans

ജിയോ 500 രൂപ വിലയിൽ ഹാപ്പി ന്യൂ ഇയർ 2026 പ്ലാൻ പ്രഖ്യാപിച്ചു; അ‌ൺലിമിറ്റഡ് കോളിങ്, ഡാറ്റ, OTT, 5G...

ഈ വർഷത്തെ ക്രിസ്മസ്, ന്യൂ ഇയർ സ്പെഷൽ റീച്ചാർജ് പ്ലാനുകൾ പ്രഖ്യാപിക്കുന്ന ആദ്യ ടെലിക്കോം കമ്പനിയായി റിലയൻസ് ജിയോ. 500 രൂപ വിലയിൽ ജിയോ തങ്ങളുടെ ന്യൂ ഇയർ 2026 പ്ലാൻ പ്രഖ്യാപിച്ചു (Reliance Jio Rs 500 Happy New Year 2026 Plan). ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, വാലിഡിറ്റി, ഒടിടി തുടങ്ങി ഉപയോക്താവിന് വേണ്ട എല്ലാ ആനുകൂല്യങ്ങളും ഈ ന്യൂ ഇയർ സ്പെഷൽ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. വില 500 രൂപ മാത്രമേ ഉള്ളൂ എന്നതിനാൽ ഏതാണ്ട് ബഹുഭൂരിപക്ഷം ഉപയോക്താക്കൾക്കും ഈ പ്ലാൻ ഈസിയായി സ്വന്തമാക്കാൻ കഴിയും.

സാധാരണയായി ജിയോ ന്യൂ ഇയർ പ്ലാനുകൾ വാർഷിക പ്ലാനുകൾ ആകാറാണ് പതിവ്. ഒരുപക്ഷേ ഇത് ഒരു സാമ്പിൾ പ്ലാൻ മാത്രമാകാം. പ്രധാന പ്ലാൻ ഇനി വേറെ വരുമെന്ന് വരിക്കാർ പ്രതീക്ഷിച്ചാലും കുറ്റം പറയാനാകില്ല. കാരണം കഴിഞ്ഞ വർഷം ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ 2025 രൂപ വിലയിലാണ് എത്തിയത്.

ജിയോ 500 രൂപ വിലയിൽ ഹാപ്പി ന്യൂ ഇയർ 2026 പ്ലാൻ പ്രഖ്യാപിച്ചു

ജിയോയുടെ പതിവ് ന്യൂ ഇയർ പ്ലാൻ രീതികൾ കണക്കിലെടുക്കുമ്പോൾ 2026 രൂപ വിലയിൽ ഒരു പ്ലാൻ ആണ് വരേണ്ടിയിരുന്നത്. ഒരുപക്ഷേ സാധാരണക്കാരായ വരിക്കാരെ കൂടുതൽ ആകർഷിക്കാനാകാം 500 രൂപ വിലയിൽ ഒരു സ്പെഷൽ പ്ലാൻ ഇപ്പോൾ ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത്. മറ്റ് ടെലിക്കോം കമ്പനികളൊന്നും ന്യൂ ഇയർ പ്ലാൻ പ്രഖ്യാപിക്കുന്നതിലേക്ക് കടന്നിട്ടില്ല.

മറ്റുള്ളവരെക്കാൾ ഒരുപടി മുന്നേ കാര്യങ്ങൾ നീക്കാനുള്ള ജിയോയുടെ തന്ത്രത്തിന്റെ ഭാഗമായാകാം 500 രൂപ ന്യൂ ഇയർ പ്രീപെയ്ഡ് പ്ലാൻ ഇപ്പോൾ അ‌വതരിപ്പിക്കപ്പെട്ടത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഈ ന്യൂ ഇയർ പ്ലാനിലുണ്ട്, എന്നാൽ ഒടിടി സബ്സ്ക്രിപ്ഷനുകളാണ് കൂടുതൽ ശ്രദ്ധേയം.

ജിയോ 500 രൂപ വിലയിൽ ഹാപ്പി ന്യൂ ഇയർ 2026 പ്ലാൻ പ്രഖ്യാപിച്ചു

ജിയോ 500 രൂപ ന്യൂ ഇയർ 2026 പ്ലാനിലെ ആനുകൂല്യങ്ങൾ

അ‌ൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 SMS, ദിവസം 2ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. നിരവധി അ‌ധിക ആനുകൂല്യങ്ങൾ ഈ സ്പെഷൽ പ്ലാനിൽ ജിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. 2ജിബി പ്രതിദിന ഡാറ്റ പ്ലാനായതിനാൽ 5ജി ഫോണുള്ള ജിയോ വരിക്കാർക്ക് ജിയോ 5ജി ലഭ്യമായ പ്രദേശങ്ങളിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും.

ജിയോ 500 രൂപ ഹാപ്പി ന്യൂ ഇയർ പ്ലാനിലെ സബ്‌സ്‌ക്രൈബർമാർക്ക് ആമസോൺ പ്രൈം വീഡിയോ മൊബൈൽ എഡിഷൻ, യൂട്യൂബ് പ്രീമിയം, ജിയോഹോട്ട്‌സ്റ്റാർ (മൊബൈൽ/ ടിവി), സോണി LIV, ZEE5, ലയൺസ്‌ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺ NXT, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് എന്നിവയുൾപ്പെടെ നിരവധി OTT പ്ലാറ്റ്‌ഫോമുകളിലേക്ക് ബണ്ടിൽ ആക്‌സസ് ലഭിക്കും.

500 രൂപയുടെ ഈ ജിയോ സൂപ്പർ സെലിബ്രേഷൻ പ്ലാൻ ആനുകൂല്യങ്ങളിൽ ജിയോ ഫിനാൻസ് വഴി ജിയോ ഗോൾഡിൽ 1 ശതമാനം അധിക ആനുകൂല്യം, പുതിയ ജിയോഹോം കണക്ഷനുകളിൽ രണ്ട് മാസത്തെ ഫ്രീ ട്രയൽ, 50GB സൗജന്യ JioAICloud സ്റ്റോറേജ് എന്നീ ആനുകൂല്യങ്ങളും ഉൾപ്പെടുന്നുണ്ട്.

ജിയോ 500 രൂപ വിലയിൽ ഹാപ്പി ന്യൂ ഇയർ 2026 പ്ലാൻ പ്രഖ്യാപിച്ചു

18 വയസ്സും അതിൽ കൂടുതലുമുള്ള ഉപയോക്താക്കൾക്ക് 35,100 രൂപ വിലമതിക്കുന്ന 18 മാസത്തെ സൗജന്യ ഗൂഗിൾ ജെമിനി പ്രോ പ്ലാനും ഈ പ്ലാനിന്റെ ആനുകൂല്യമായി ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. ജെമിനി ആനുകൂല്യങ്ങളിലേക്കുള്ള തുടർച്ചയായ ആക്‌സസിന് 349 രൂപയോ അതിൽ കൂടുതലോ ഉള്ള സജീവ അൺലിമിറ്റഡ് 5G പ്ലാൻ ആവശ്യമാണ്.

More from GizBot

Best Mobiles in India

English summary
Jio has announced a Happy New Year 2026 prepaid plan priced at Rs 500. The main benefits of this plan are 2GB data per day, unlimited voice calling, 100 SMS per day, unlimited 5G data offer, and 28 days validity. In addition, subscription to several OTT plans including Amazon Prime Video Mobile Edition and JioHotstar is also available in this plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X