ജിയോ വരിക്കാരേ... വിലക്കുറവാണ് നോക്കുന്നത് എങ്കിൽ ഈ ഒരു ഓപ്ഷൻ മാത്രമേ ഉള്ളൂ!
ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്ക് നിലവിൽ അൺലിമിറ്റഡ് 5ജി സൗജന്യമായി നൽകുന്നുണ്ട്. 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിലാണ് ഈ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകുന്നത്. ജിയോ ഇപ്പോൾ കേരളത്തിന്റെ ഏതാണ്ട് എല്ലാ കോണുകളിലും തന്നെ 5ജി എത്തിച്ചിട്ടുണ്ട്, എങ്കിലും പൂർണമായി പൂർത്തിയായിട്ടില്ല. ജിയോ 5ജി എത്തിയിട്ടുള്ള പ്രദേശങ്ങളിലെ വരിക്കാർക്ക് തങ്ങളുടെ 5ജി ഫോൺ ഉപയോഗിച്ച് അൺലിമിറ്റഡ് ഡാറ്റ ഓഫർ യോഗ്യതയുള്ള പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്തുകൊണ്ട് ഇഷ്ടം പോലെ ഹൈസ്പീഡ് ഡാറ്റയുടെ പിന്തുണ ഉറപ്പാക്കാനാകും.
എന്നാൽ ജിയോയുടെ 4ജി സ്മാർട്ട്ഫോണുള്ള ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം കൂടുതൽ ഡാറ്റ വേണമെങ്കിൽ കൂടുതൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കുകയേ നിവൃത്തിയുള്ളൂ. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ 2ജിബി ഡാറ്റയുള്ള പ്ലാനുകൾ ധാരാളമുണ്ട്. അതിലും ഉയർന്ന അളവിൽ ഡാറ്റ വേണ്ടവർക്ക് 2.5ജിബി ഡാറ്റയുടെ പ്ലാനുകളും ലഭ്യമാണ്.

2.5ജിബി പ്രതിദിന ഡാറ്റയുള്ള 4 പ്രീപെയ്ഡ് ആണ് ജിയോ വാഗ്ദാനം ചെയ്യുന്നത്. ഇവ 3599 രൂപ, 3999 രൂപ, 2025 രൂപ, 399 രൂപ വിലകളിലാണ് ഈ നാല് പ്ലാനുകൾ എത്തുന്നത്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 399 രൂപയുടെ പ്ലാൻ 28 ദിവസ വാലിഡിറ്റിയിലാണ് ലഭ്യമാകുക.
റിലയൻസ് ജിയോ 399 രൂപ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 2.5 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് റിലയൻസ് ജിയോയുടെ 399 രൂപ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാൻ അൺലിമിറ്റഡ് 5G ഡാറ്റ ഓഫർ സഹിതമാണ് എത്തുന്നത്. 28 ദിവസത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.

ജിയോഎഐ ക്ലൗഡ് ഡാറ്റയും (ആകെ 50GB) ജിയോടിവി സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ലഭിക്കും. 399 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് 14 രൂപ 25 പൈസ ആണ്. മൊത്തത്തിൽ ഈ പ്ലാനിന് നിരക്ക് അൽപ്പം കൂടുതലാണ് എന്ന് തോന്നുമെങ്കിലും അതിന് തക്കതായ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ അടങ്ങുന്നുണ്ട്.
ജിയോയുടെ 2.5ജിബി പ്രതിദിന ഡാറ്റ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക 3599 രൂപയുടെ പ്ലാനിലാണ്. അതായത് പ്ലാൻ വാലിഡിറ്റി കൂടുന്നത് അനുസരിച്ച് പ്ലാനിന്റെ പ്രതിദിന ചെലവ് കുറയുന്നുണ്ട്. 2025 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 12 പൈസയാണ്.
അതേപോലെ 3599 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 9 രൂപ 85 പൈസയാണ്. 3999 രൂപയുടെ ജിിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 10 രൂപ 95 പൈസയും. ജിയോയുടെ 3599 രൂപയുടെ പ്ലാനും 3999 രൂപയുടെ പ്ലാനും 365 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്. എന്നിട്ടും 3999 രൂപയുടെ പ്ലാനിന്റെ പ്രതിദിന ചെലവ് ഉയരാൻ കാരണം അതിൽ ഫാൻകോഡ് സബസ്ക്രിപ്ഷൻ അടങ്ങുന്നു എന്നതിനാലാണ്.

വാലിഡിറ്റി വ്യത്യാസമുണ്ട് എന്നത് ഒഴിച്ചാൽ 399 രൂപ, 2025 രൂപ, 3599 രൂപ, 3999 രൂപ പ്ലാനുകളുടെ പ്രധാന ആനുകൂല്യങ്ങളെല്ലാം ഒരുപോലെ തന്നെയാണ്. എന്നാൽ വാലിഡിറ്റി മാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു. 3999 രൂപയുടെ പ്ലാൻ മാത്രം അധിമായി ഫാൻകോഡ് സബസ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. 2025 രൂപയുടെ ജിയോ പ്ലാൻ 200 ദിവസ വാലിഡിറ്റിയിലാണ് എത്തുന്നത്.


Click it and Unblock the Notifications








