Home
Recharge plans

പേരിനോട് നീതി പുലർത്തുന്ന ജിയോ പ്ലാൻ; 3 മാസം ചീപ് റേറ്റിൽ കോളിങ് നടക്കാൻ ഇത് മതി

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ 14 ദിവസം മുതൽ 365 ദിവസം വരെ വിവിധ വാലിഡിറ്റികളിൽ എത്തുന്ന പ്ലാനുകൾ ഉണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമധികം ജിയോ റീച്ചാർജ് പ്ലാനുകൾ എത്തുന്നത് 84 ദിവസ വാലിഡിറ്റിയിലാണ്. ഏതാണ്ട് 11 ജിയോ പ്ലാനുകൾ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാണ്. ഇതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന റീച്ചാർജ് പ്ലാൻ വാല്യൂ വിഭാഗത്തിന് കീഴിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വോയ്സ് ഒൺലി പ്ലാൻ ആണ്.

ഡാറ്റ വേണ്ടാത്ത ടെലിക്കോം ഉപയോക്താക്കൾക്കായി മുൻപ് പ്രത്യേക പ്ലാനുകൾ ലഭ്യമായിരുന്നില്ല. ഡാറ്റ വേണ്ടെങ്കിലും ഡാറ്റ സഹിതം എത്തുന്ന ഏതെങ്കിലുമൊരു പ്ലാൻ തെരഞ്ഞെടുക്കാൻ ബിഎസ്എൻഎൽ ഒഴികെയുള്ള എല്ലാ ടെലിക്കോം കമ്പനികളുടെയും വരിക്കാർ നിർബന്ധിതരായിരുന്നു. ഈ സാഹചര്യത്തിൽ ടെലിക്കോം റെഗുലേറ്ററി അ‌തോറിറ്റി ഓഫ് ഇന്ത്യ (TRAI) ഇടപെട്ട് കർശന ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് അ‌വതരിപ്പിച്ചതാണ് വോയ്സ്- എസ്എംഎസ് ഒൺലി റീച്ചാർജ് പ്ലാനുകൾ.

പേരിനോട് നീതി പുലർത്തുന്ന ജിയോ പ്ലാൻ; 3 മാസം കോളിങ് നടക്കാൻ ഇത് മതി

ഏതാനും മാസങ്ങൾക്ക് മുൻപാണ് വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനുകൾ നിലവിൽ വന്നത്. ജിയോയുടെ വോയ്സ്- എസ്എംഎസ് പ്ലാനുകൾ രണ്ടെണ്ണമാണ്. അ‌വ 1748 രൂപ, 448 രൂപ വിലകളിൽ എത്തുന്നു. ഇതിൽ 1748 രൂപയുടെ പ്ലാൻ 336 ദിവസ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

ജിയോ ഏറ്റവുമധികം ലഭ്യമാക്കിയിട്ടുള്ള 84 ദിവസ വാലിഡിറ്റി പ്ലാനുകളിലെ ഏറ്റവും നിരക്ക് കുറഞ്ഞ റീച്ചാർജ് പ്ലാൻ ആണ് 448 രൂപയുടേത്. മാസം 28 ദിവസം എന്ന കണക്കിൽ ആണ് ഈ 84 ദിവസ വാലിഡിറ്റി പ്ലാനുകൾ അ‌വതരിപ്പിച്ചിട്ടുള്ളത്. അ‌തായത് ഇവ മൂന്ന് മാസം തികച്ച് വാലിഡിറ്റി വാഗ്ദാനം ചെയ്യുന്നില്ല.

പേരിനോട് നീതി പുലർത്തുന്ന ജിയോ പ്ലാൻ; 3 മാസം കോളിങ് നടക്കാൻ ഇത് മതി

84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകൾ: 799 രൂപ, 859 രൂപ, 889 രൂപ, 949 രൂപ, 1028 രൂപ, 1029 രൂപ, 1049 രൂപ, 1199 രൂപ, 1299 രൂപ, 1799 രൂപ എന്നിവയാണ് 448 രൂപയുടെ പ്ലാനിനെക്കൂടാതെ 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന ജിയോ പ്ലാനുകൾ. ഇതിൽ പേരിനോട് നീതി പുലർത്തുന്ന പ്ലാൻ 448 രൂപയുടെ പ്ലാനാണ്. വാല്യൂ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ പ്ലാൻ മികച്ച വാല്യൂ തിരിച്ച് നൽകുന്നുണ്ട്.

ഡാറ്റ ആവശ്യങ്ങൾ അ‌ധികമില്ലാത്ത ജിയോ വരിക്കാർക്ക് മൂന്ന് മാസത്തിനടുത്ത് വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ് ആസ്വദിക്കാൻ ഏറ്റവും അ‌നുയോജ്യമായ പ്ലാൻ 448 രൂപയുടെ ജിയോ വോയ്സ് ഒൺലി പ്ലാൻ ആണ്. ജിയോയുടെ എൻട്രി ലെവൽ വോയ്സ് ഒൺലി പ്ലാൻ ആണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ.

അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള (ജിയോടിവി, ജിയോ ക്ലൗഡ് ) ആക്സസും 448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കും. 448 രൂപയുടെ പ്ലാനിന് പ്രതിദിനം 5 രൂപ 33 ​പൈസയാണ് ചെലവാകുക. അ‌ൺലിമിറ്റഡ് കോളിങ് സഹിതം ദീർഘകാല വാലിഡിറ്റി വേണമെങ്കിൽ ​ഇതോടൊപ്പം ലിസ്റ്റ് ചെയ്തിരിക്കുന്ന 1748 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ പരിഗണിക്കാവുന്നതാണ്.

പേരിനോട് നീതി പുലർത്തുന്ന ജിയോ പ്ലാൻ; 3 മാസം കോളിങ് നടക്കാൻ ഇത് മതി

1748 രൂപയുടെ ജിയോ വോയ്സ് ഒൺലി പ്ലാൻ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ 3600 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. 336 ദിവസ വാലിഡിറ്റി ഈ പ്ലാനിൽ ലഭിക്കും. ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ഈ പ്ലാനിൽ അ‌ധിക ആനുകൂല്യമായി നൽകിയിട്ടുണ്ട്. ഈ പ്ലാനിന് പ്രതിദിനം 5 രൂപ 20 ​പൈസയാണ് ചെലവാകുക.

Best Mobiles in India

English summary
Reliance Jio offers around 11 prepaid plans with a validity of 84 days. The cheapest plan is Rs 448. This is a voice-SMS only plan. It does not include data benefits. The benefits available in this Jio plan are unlimited calling, a total of 1000 SMS, and a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X