Home
Recharge plans

സാധാരണക്കാർക്ക് വീണ്ടും തിരിച്ചടി; 249 രൂപയുടെ പ്ലാനിന് പിന്നാലെ 799 രൂപയുടെ പ്ലാനും ജിയോ നിർത്തലാക്കി

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ സാധാരണക്കാരായ വരിക്കാരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു റീച്ചാർജ് പ്ലാൻ കൂടി നിർത്തലാക്കിയിരിക്കുന്നു. ജിയോയുടെ 249 രൂപയുടെ പ്ലാൻ ​മൈജിയോ ആപ്പിൽ നിന്നും ജിയോ വെബ്​സൈറ്റിൽ നിന്നും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ ഇപ്പോൾ 1.5ജിബി പ്രതിദിന ഡാറ്റ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളുമായി ലഭ്യമായിരുന്ന 799 രൂപയുടെ പ്രീപെയ്ഡ് പ്ലാനും നിർത്തലാക്കിയിരിക്കുന്നു. ഇത് സാധാരണക്കാരായ ജിയോ ഉപയോക്താക്കൾക്കാണ് കനത്ത തിരിച്ചടിയാകുന്നത്. ധാരാളം ഡാറ്റ ഉപയോഗിക്കാൻ ആഗ്രഹമുണ്ടെങ്കിലും റീച്ചാർജ് ചെലവ് ചുരുക്കാനായി ആളുകൾ ഏറെ ആശ്രയിച്ചിരുന്ന പ്ലാനുകളാണ് ഇവ എന്നതാണ് ഏറ്റവും ശ്രദ്ധേയം.

799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഇപ്പോൾ 799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ജിയോ ആപ്പിലും വെബ്​സൈറ്റിലും ലഭ്യമല്ല. ഈ പ്ലാൻ 84 ദിവസ വാലിഡിറ്റിയിൽ പ്രതിദിനം 1.5ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയോടിവി, ജിയോക്ലൗഡ്, പ്രമോഷണൽ ഓഫറിന്റെ ഭാഗമായി ഒരു തവണത്തേക്ക് 90 ദിവസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ തുടങ്ങിയ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.

249 രൂപയുടെ പ്ലാനിന് പിന്നാലെ 799 രൂപയുടെ പ്ലാനും ജിയോ നിർത്തലാക്കി

ബദൽ ഓപ്ഷനുകൾ

799 രൂപയുടെ പ്ലാൻ പിൻവലിക്കുന്നതിലൂടെ വരുമാനം ഉയർത്താൻ തന്നെയാണ് ജിയോ ലക്ഷ്യമിടുന്നത്. ഈ പ്ലാൻ ഉപയോഗിച്ചിരുന്നവർ ഇനി 84 ദിവസ വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റ വേണമെങ്കിൽ 889 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും. അ‌തല്ലെങ്കിൽ 666 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും. ഏത് പ്ലാൻ എടുത്താലും ഉപയോക്താവിന് ചെലവ് കൂടും.

889 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

799 രൂപയുടെ പ്ലാനിൽ ഉണ്ടായിരുന്ന അ‌തേ ആനുകൂല്യങ്ങൾ തന്നെയാണ് 889 രൂപയുടെ പ്ലാനിലും ഉള്ളത്. ഏക വ്യത്യാസം എന്തെന്നാൽ 889 രൂപയുടെ പ്ലാനിൽ ജിയോസാവൻ പ്രോ സബ്സ്ക്രിപ്ഷൻ അ‌ടങ്ങുന്നു എന്നതാണ്. ഇതാകട്ടെ സാധാരണക്കാർക്ക് ഒട്ടും താൽപര്യമില്ലാത്ത ഒരു സബ്സ്ക്രിപ്ഷനും. അ‌തിനാൽ 799 രൂപയുടെ പ്ലാനിന് ബദലായി 889 രൂപയുടെ പ്ലാൻ തെരഞ്ഞെടുക്കുന്നത് ഉപയോക്താവിനെ സംബന്ധിച്ച് നഷ്ടമാണ്.

249 രൂപയുടെ പ്ലാനിന് പിന്നാലെ 799 രൂപയുടെ പ്ലാനും ജിയോ നിർത്തലാക്കി

666 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ

ഇപ്പോൾ നിർത്തലാക്കപ്പെട്ട 799 രൂപയുടെ റീച്ചാർജ് പ്ലാനിന് പകരമായി പരിഗണിക്കാവുന്ന മറ്റൊരു ഓപ്ഷൻ 666 രൂപയുടെ ജിയോ പ്ലാനാണ്. എന്നാൽ 70 ദിവസ വാലിഡിറ്റിയിലാണ് ഇതിൽ ആനുകൂല്യങ്ങൾ ലഭ്യമാകുക. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 1.5ജിബി പ്രതിദിന ഡാറ്റ, ദിവസം 100 എസ്എംഎസ്, ജിയോടിവി, ജിയോക്ലൗഡ്, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ.

799 രൂപയുടെ പ്ലാൻ നിർത്തലാക്കിയതിന്റെ ദോഷം

799 രൂപയുടെ ജിയോ പ്ലാനിന്റെ പ്രതിദിന ചെലവ് 9.51 രൂപയായിരുന്നു. ഇതിന് ബദലായി 889 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ പ്രതിദിന ചെലവ് 10.58 രൂപയായി ഉയരും. കുറഞ്ഞ വാലിഡിറ്റിയിൽ എത്തുന്ന 666 രൂപയുടെ പ്ലാൻ തെരഞ്ഞെടുത്താൽ 9.51 രൂപയാണ് പ്രതിദിന ചെലവ്.

666 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് കാഴ്ചയിൽ 799 രൂപയുടേതിന് സമാനമാണ് എങ്കിലും യഥാർഥത്തിൽ വരിക്കാരന് നഷ്ടമാണ്. കാരണം, 799 രൂപയുടെ പ്ലാനിൽ വാലിഡിറ്റി കൂടുതലുണ്ട്. ഇവിടെ 666 രൂപ പ്ലാനിൽ 14 ദിവസം കുറഞ്ഞ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. അ‌തിനാൽ 799 രൂപയുടെ പ്ലാൻ നിർത്തലാക്കിയതിലൂടെ വരിക്കാരന് മുൻപത്തെക്കാൾ നഷ്ടവും ജിയോയ്ക്ക് മുൻപത്തെക്കാൾ ലാഭവുമാണ് ഉണ്ടാകുന്നത്.

249 രൂപയുടെ പ്ലാനിന് പിന്നാലെ 799 രൂപയുടെ പ്ലാനും ജിയോ നിർത്തലാക്കി

ഇത് ട്രയലോ?

ഡാറ്റ ഉപയോഗം ആളുകൾക്കിടയിൽ വളരെയധികം വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ ഡാറ്റ വേണമെങ്കിൽ കൂടുതൽ നിരക്ക് നൽകണം എന്ന നിലയിലേക്ക് ഉപയോക്താക്കളെ എത്തിക്കാൻ ടെലിക്കോം കമ്പനികൾ തയാറെടുക്കുന്നതായി നേരത്തെ ചില റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിൽ ടെലിക്കോം കമ്പനികൾ അ‌വരുടെ പ്ലാനുകളിൽ നടപ്പാക്കുന്ന പരിഷ്കരണങ്ങൾ കാണുമ്പോൾ മുൻ ആലോചനയുടെ ട്രയൽ ആരംഭിച്ചതായി വേണം കരുതാൻ.

More from GizBot

Best Mobiles in India

English summary
Reliance Jio has removed the Rs 799 recharge plan from its list of prepaid plans. This plan offered benefits like 1.5GB data per day, unlimited calling, 100 SMS per day, JioTV, JioCloud, and a one-time 90-day JioHotstar subscription as part of a promotional offer for a validity of 84 days.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X