Home
Recharge plans

ഒരുമാസത്തെ ഫോൺ റീച്ചാർജിന്റെ വിലയിൽ വീട്ടിൽ ഇന്റർനെറ്റ്; ജിയോ എൻട്രിലെവൽ ഹോം പ്ലാൻ പരിചയപ്പെടാം

ഇന്ത്യയിലെ ഏറ്റവും ​വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ മികച്ചൊരു ഇന്റർനെറ്റ് സേവന ദാതാവ് (ISP) കൂടിയാണ്. ജിയോ​ഫൈബർ, ജിയോ എയർ​ഫൈബർ എന്നീ വിഭാഗങ്ങളിലായി ജിയോ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കിവരുന്നു. ഈ രണ്ട് സേവനങ്ങളും ജിയോഹോം എന്ന ഒറ്റ പ്ലാറ്റ്ഫോമിന് കീഴിലാണ് വരുന്നത്. മികച്ച ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് പ്ലാനുകൾ ആവശ്യമുള്ളവർക്കായി ജിയോയുടെ പക്കൽ നിരവധി പ്ലാനുകളുണ്ട്. അ‌തിൽ വീടുകൾക്കായുള്ള എൻട്രിലെവൽ പ്ലാൻ എത്തുന്നത് 399 രൂപ വിലയിലാണ്. അ‌തായത് ഒരു മാസത്തെ മൊ​ബൈൽ റീച്ചാർജ് പ്ലാനിന്റെ വിലയിൽ ഒരു വീട്ടിലേക്ക് അ‌ടിസ്ഥാന ആനുകൂല്യങ്ങൾ സഹിതം ഇന്റർനെറ്റ് ലഭ്യമാകും.

റിലയൻസ് ജിയോ ഏറെ നാളായി നൽകിവരുന്ന ഒരു ബ്രോഡ്ബാൻഡ് പ്ലാനാണ് 399 രൂപയുടേത്. അ‌തും, വർഷങ്ങളായി ജിയോയുടെ എൻട്രി ലെവൽ ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ എന്ന സ്ഥാനം അ‌ലങ്കരിച്ചുകൊണ്ടാണ് ഈ പ്ലാൻ മുന്നോട്ട് പോകുന്നത്. വില കുറവാണ് എന്നതുപോലെ തന്നെ ഈ പ്ലാനിൽ ആനുകൂല്യങ്ങളും കുറവാണ് എന്നത് വേറെ കാര്യം.

ഒരുമാസത്തെ ഫോൺ റീച്ചാർജിന്റെ വിലയിൽ വീട്ടിൽ ജിയോ ഇന്റർനെറ്റ്

എങ്കിലും കുറഞ്ഞ വിലയ്ക്ക് ഒരു ബ്രോഡ്ബാൻഡ് പ്ലാൻ തേടുന്നവർക്ക് ഈ ജിയോ 399 രൂപ എൻട്രിലെവൽ പ്ലാൻ പരിഗണിക്കാവുന്നതാണ്. കുറഞ്ഞ വിലയിലാണ് എത്തുന്നത് എങ്കിലും മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യമുള്ള ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉണ്ട്. ഈ പ്ലാനിനെക്കുറിച്ച് ഉപയോക്താവിന് അനുഭവപ്പെടാവുന്ന ഒരേയൊരു പോരായ്മ ഉയർന്ന വേഗത ഇതിൽ ലഭ്യമാകില്ല എന്നത് മാത്രമായിരിക്കും.

399 രൂപയുടെ ജിയോ ബ്രോഡ്‌ബാൻഡ് പ്ലാൻ

30 Mbps വേഗതയാണ് റിലയൻസ് ജിയോയുടെ 399 രൂപയുടെ ഹോം ബ്രോഡ്‌ബാൻഡ് പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. ഇത് പ്ലാൻ വില മാത്രമാണ്, അന്തിമ ബില്ലിൽ ജിഎസ്ടിയും ഉൾപ്പെടും. ഈ പ്ലാനിൽ ലഭിക്കുക പ്രതിമാസം 3.3TB ഡാറ്റ ആണ്. ഫെയർ യൂസേജ് പോളിസി (FUP) പ്രകാരം ഈ ഡാറ്റ പരിധി പിന്നിട്ടാൽ വേഗത കുറയും.

ഒരുമാസത്തെ ഫോൺ റീച്ചാർജിന്റെ വിലയിൽ വീട്ടിൽ ജിയോ ഇന്റർനെറ്റ്

399 രൂപയുടെ ഹോം ബ്രോഡ്ബാൻഡ് പ്ലാനിൽ ജിയോ സൗജന്യ വോയ്‌സ് കോളിംഗും ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ഈ സൗജന്യ വോയ്‌സ് കോളിംഗ് ഒരു ലാൻഡ്‌ലൈൻ കണക്ഷൻ വഴിയായിരിക്കും ലഭിക്കുക. ഇതിനായി ഒരു ലാൻഡ്‌ലൈൻ കണക്ഷൻ ഡി​വൈസ് ഉപയോക്താവ് പ്രത്യേകം വാങ്ങേണ്ടതുണ്ട് എന്നകാര്യം അ‌റിഞ്ഞിരിക്കുക.

399 രൂപയുടെ പ്ലാൻ ജിയോ ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 6 മാസം, 12 മാസം കാലയളവുകളിലേക്കായി ഒന്നിച്ച് തെരഞ്ഞെടുക്കാൻ കഴിയും. എന്നാൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം ജിയോയുടെ രണ്ട് ഇന്റർനെറ്റ് സേവന വിഭാഗങ്ങളിൽ ​ഫൈബർ കണക്ഷനുകൾക്ക് മാത്രമാണ് ഈ 399 രൂപയുടെ പ്ലാൻ ലഭ്യമാകുക. എയർ​ഫൈബർ കണക്ഷനുകൾക്ക് ഈ പ്ലാൻ ലഭ്യമാകില്ല.

കൂടുതൽ മികച്ച ജിയോ ​ഫൈബർ പ്ലാനുകൾ തേടുന്നവർക്ക് 599 രൂപയുടെ പ്ലാനും 888 രൂപയുടെ പ്ലാനും ലഭ്യമാണ്. ഇവ രണ്ടും 399 രൂപയുടെ എൻട്രിലെവൽ പ്ലാനിന്റെ മറ്റ് വണ്ട് വകഭേദങ്ങളാണ്. ഈ രണ്ട് പ്ലാനുകളും ഉപയോക്താക്കൾക്ക് 30 Mbps വേഗത തന്നെയാണ് വാഗ്ദാനം ചെയ്യുന്നത്, എന്നാൽ പ്ലാനിലെ ആഡ്-ഓൺ ആനുകൂല്യങ്ങൾ വ്യത്യസ്തമാണ്.

ഒരുമാസത്തെ ഫോൺ റീച്ചാർജിന്റെ വിലയിൽ വീട്ടിൽ ജിയോ ഇന്റർനെറ്റ്

ഉദാഹരണത്തിന് 888 രൂപയുടെ ജിയോ ​​ഫൈബർ പ്ലാൻ ഉപയോക്താക്കൾക്ക് നെറ്റ്ഫ്ലിക്സ് (ബേസിക്) സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്ലാനിനൊപ്പം യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനും ഉണ്ട്. പ്ലാനുകൾക്കൊപ്പം ഉപയോക്താക്കൾക്ക് 800+ ലൈവ് ടിവി ചാനലുകൾ ആക്‌സസ് ചെയ്യാനും കഴിയും. ജിയോയുടെ വെബ്‌സൈറ്റിൽ നിന്നോ മൊബൈൽ ആപ്പിൽ നിന്നോ ഈ പ്ലാനുകൾ തെരഞ്ഞെടുക്കാനാകും.

More from GizBot

Best Mobiles in India

English summary
Jio's entry-level fiber broadband plan is available at a price of Rs 399. Reliance Jio's Rs 399 home broadband plan offers a speed of 30 Mbps. This is only the plan price, and the final bill will include GST. This plan offers 3.3TB of data per month. As per the Fair Usage Policy (FUP), the speed will be reduced once this data limit is exceeded.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X