5G ഫോൺ ഉണ്ടെങ്കിൽ കൊള്ളാം! ജിയോയുടെ ഈ എൻട്രിലെവൽ പ്ലാൻ അൺലിമിറ്റഡ് 5G സഹിതം എത്തുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ജിയോയുടെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് സേവനങ്ങളിൽ ഏതാണ് ലാഭകരം എന്ന് ചോദിച്ചാൽ കൃത്യമായി ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും. കാരണം ഉപയോക്താവിന്റെ സാമ്പത്തിക സ്ഥിതി, ടെലിക്കോം ആവശ്യങ്ങൾ എന്നിവ അനുസരിച്ചായിരിക്കും ഉചിതമായത് തിരഞ്ഞെടുക്കാൻ സാധിക്കുക. പ്രീപെയ്ഡ് പ്ലാനുകളിൽ ലഭ്യമാകുന്നത്ര മികച്ച റീച്ചാർജ് ഓപ്ഷനുകൾ പോസ്റ്റ്പെയ്ഡിൽ കാണാൻ കഴിയില്ല. പക്ഷേ പോസ്റ്റ്പെയ്ഡ് പ്ലാനുകളെല്ലാം മികച്ച ആനുകൂല്യങ്ങൾ സഹിതമാണ് എത്തുന്നത്. ജിയോയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ (Reliance Jio Entry Level Postpaid Plan) എങ്ങനെയുണ്ട് എന്ന് ഇവിടെ പരിശോധിക്കാം.
ജിയോ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ
5ജി ഫോണുള്ള ഒരു ഉപയോക്താവിനെ സംബന്ധിച്ചിടത്തോളം ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാൻ നഷ്ടമില്ല എന്ന് പറയാം. ജിയോയുടെ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ നേരത്തെ 199 രൂപ വിലയിൽ ലഭ്യമാകുമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം നിരക്ക് വർധന വന്നതോടെ അത് മാറി, ഇപ്പോൾ 349 രൂപ വിലയിലാണ് എൻട്രിലെവൽ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ എത്തുന്നത്.

349 രൂപയുടെ ജിയോ പോസ്റ്റ്പെയ്ഡ് പ്ലാൻ
ജിയോയുടെ ഈ എൻട്രിലെവൽ പോസ്റ്റ്പെയ്ഡ് പ്ലാൻ പ്രതിമാസ വാലിഡിറ്റിയിലാണ് എത്തുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗും പ്രതിദിനം 100 എസ്എംഎസും ആകെ 30ജിബി ഡാറ്റയും ആണ് ഈ പോസ്റ്റ്പെയ്ഡ് പ്ലാനിൽ ലഭിക്കുക. 5ജി ഫോൺ ഉള്ളവർക്ക് അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാകും.
അധിക ആനുകൂല്യമായി ജിയോ അൺലിമിറ്റഡ് ഓഫറിന്റെ ഭാഗമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി സബ്‌സ്‌ക്രിപ്‌ഷനിലേക്ക് ഒരു തവണ മാത്രം സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ ലഭിക്കും. കൂടാതെ 50ജിബി
ജിയോഎഐക്ലൗഡ് സ്റ്റോറേജ് സൗജന്യമായി ലഭിക്കും. ഒപ്പം ജിയോടിവി സബ്സ്ക്രിപ്ഷനും ഉണ്ട്. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കിളുകളിലും ജിയോ ഈ പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളാണോ, പോസ്റ്റ് പെയ്ഡ് പ്ലാനുകളാണോ ലാഭകരം എന്ന് ചോദിച്ചാൽ, 349 രൂപയുടെ പ്ലാനിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ 5ജി ഫോണുള്ളവർക്ക് പോസ്റ്റ്പെയ്ഡ് പ്ലാനും 4ജി ഫോൺ ഉള്ളവർക്ക് പ്രീപെയ്ഡ് പ്ലാനും ആണ് ലാഭകരം എന്ന് പറയേണ്ടിവരും. കാരണം പോസ്റ്റ്പെയ്ഡ് പ്ലാനിൽ 5ജി ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ ഈ വിലയിൽ ധാരാളം ഡാറ്റ ലഭ്യമാകുന്നുള്ളൂ.
ജിയോ 349 രൂപ പ്രീപെയ്ഡ് പ്ലാൻ
ജിയോയ്ക്ക് 349 രൂപ വിലയിൽ പ്രീപെയ്ഡ് പ്ലാനും ലഭ്യമാണ്. 28 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഒറ്റത്തവണത്തേക്ക് 90 ദിവസ ജിയോഹോട്ട്സ്റ്റാർ, അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങൾ ഇതിലുണ്ട്.
ഒരേ വിലയിൽ എത്തുന്ന ഈ ജിയോ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ 4ജി ഉപയോക്താക്കൾക്ക് കൂടുതൽ ഡാറ്റ ലഭിക്കുക പ്രീപെയ്ഡ് പ്ലാനിലാണ്. എന്നാൽ 5ജി ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം 349 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ലഭിക്കുന്നതിനെക്കാൾ അൽപ്പം മുന്നിൽ നിൽക്കുന്നത് പോസ്റ്റ്പെയ്ഡ് പ്ലാനാണ്. കാരണം വാലിഡിറ്റി കൂടുതലുണ്ട്. മറ്റ് ആനുകൂല്യങ്ങൾ 5ജി ഫോൺ ഉപയോക്താക്കൾക്ക് ഏതാണ്ട് സമാനമാണ്.

ജിയോയുടെ പ്രീപെയ്ഡ് വരിക്കാരെ സംബന്ധിച്ചിടത്തോളം പ്രതിമാസ അടിസ്ഥാനത്തിൽ അൺലിമിറ്റഡ് 5ജി ഡാറ്റ സഹിതം ലഭ്യമാകുന്ന പ്ലാനാണ് 349 രൂപയുടേത്. പക്ഷേ ജിയോയുടെ പോസ്റ്റ് പെയ്ഡ് പ്ലാനുമായി താരതമ്യം ചെയ്താൽ ഈ പ്രീപെയ്ഡ് പ്ലാനിൽ 2 ദിവസം വാലിഡിറ്റി കുറവാണ് എന്ന് കാണാൻ സാധിക്കും.


Click it and Unblock the Notifications








