വീട്ടിൽ സന്തോഷം നിറയ്ക്കാൻ ഇത് മതി; ഒടിടി സബ്സ്ക്രിപ്ഷൻ സഹിതമുള്ള ജിയോ ഫൈബർ പ്ലാൻ
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ എന്ന് ഏതാണ്ട് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ വയർലെസ് വരിക്കാരുടെ കണക്കിൽ മാത്രമല്ല, ഫൈബർ ബ്രോഡ്ബാൻഡ് വിഭാഗത്തിലും ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ളത് റിലയൻസ് ജിയോയ്ക്ക് തന്നെയാണ്. ഇന്ത്യയിലെ പ്രധാന ഇന്റർനെറ്റ് സേവന ദാതാക്കളിലൊരാളായ ജിയോ ഫൈബർ സേവനങ്ങൾക്ക് പുറമേ 5ജി FWA അടിസ്ഥാനമാക്കിയുള്ള എയർഫൈബർ സേവനങ്ങളും നൽകുന്നുണ്ട്. ജിയോ ഫൈബർ ലഭ്യമല്ലാത്ത പ്രദേശങ്ങളിലെ ആളുകൾക്ക് വേണമെങ്കിൽ, 5G SA (സ്റ്റാൻഡലോൺ) നെറ്റ്‌വർക്ക് നൽകുന്ന ജിയോ എയർഫൈബർ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്താനാകും.
ദശലക്ഷക്കണക്കിന് ഫൈബർ ബ്രോഡ്ബാൻഡ് വരിക്കാർ ജിയോയ്ക്ക് ഉണ്ട്. തങ്ങളുടെ വരിക്കാരുടെ എണ്ണം കൂടുതൽ വിപുലീകരിക്കുന്നതിനായി ജിയോ ഇപ്പോഴും പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. മൊബൈൽ പ്ലാനുകളുടെ കാര്യത്തിലെന്നപോലെ ഫൈബർ പ്ലാനുകൾക്കൊപ്പവും ജിയോ ഒടിടി സബ്സ്ക്രിപ്ഷൻ അടക്കം വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചെലവിൽ ഇന്റർനെറ്റ് സേവനം ആഗ്രഹിക്കുന്നവർക്കായി ജിയോ 399 രൂപ മുതൽ വിലയിൽ ഫൈബർ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

399 രൂപയുടെ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ: ജിയോയുടെ ഏറ്റവും വില കുറഞ്ഞ ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനാണ് ഇത്. നികുതി കൂടാതെയുള്ള പ്രതിമാസ തുകയാണ് 399 എന്നത്. ഈ പ്ലാനിൽ ജിയോ 30 Mbps വേഗതയിൽ 1000GB ഹൈസ്പീഡ് ഡാറ്റ വാഗ്ദാനം ചെയ്യുന്നു. എൻട്രിലെവൽ പ്ലാനായതിനാൽത്തന്നെ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇതിലില്ല.
ഇപ്പോൾ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വദിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. അതിനാൽ ഒടിടി സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്ലാനുകളിലൂടെ ആളുകളെ വശത്താക്കാൻ ജിയോ ലഷ്യമിടുന്നു. അതിന്റെ ഭാഗമായി ഏറ്റവും കുറഞ്ഞ വിലയിൽ ജിയോ ലഭ്യമാക്കിയിരിക്കുന്ന ഫൈബർ ബ്രോഡ്ബാൻഡ് പ്ലാൻ ആണ് 599 രൂപ പ്ലാൻ.

599 രൂപയുടെ ജിയോ എയർഫൈബർ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ജിയോയുടെ എൻട്രിലെവൽ ഫൈബർ പ്ലാനായ 399 രൂപയുടെ പ്ലാനിലെ അതേ പ്രധാന ആനുകൂല്യങ്ങൾ തന്നെയാണ് ഇതിലും ഉള്ളത്. അതായത്. 30 Mbps വേഗതയിൽ 1000 ജിബി ഹൈസ്പീഡ് ഡാറ്റ ഈ പ്ലാനിൽ ലഭിക്കും. അതിന് പുറമേ ചില ഒടിടി സബ്സ്ക്രിപ്ഷനുകളും ലഭിക്കും.
599 രൂപയുടെ ജിയോ ഫൈബർ പ്ലാനിൽ ലഭ്യമാകുന്ന ഒടിടി സബ്സ്ക്രിപ്ഷനുകൾ: ജിയോ ഹോട്ട്സ്റ്റാർ, സോണിലിവ്, സീ5, സൺനെക്സ്റ്റ്, ഹോയ്ചോയ്, ഡിസ്കവറി+, ALTബാലാജി, ഇറോസ് നൗ, ലയൺസ്ഗേറ്റ് പ്ലേ, ഷെമാരൂമീ, ഇടിവി വിൻ. ഇത് കൂടാതെ ഉപയോക്താക്കൾക്ക് ഓൺ-ഡിമാൻഡ് ലൈവ് ടിവി ചാനലുകളും ലഭ്യമാണ്.
30Mbps വേഗതയും 1000ജിബി ഡാറ്റയും സഹിതം ആമസോൺ പ്രൈം ലൈറ്റ്, നെറ്റ്ഫ്ലിക്സ്, യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷൻ അടക്കമുള്ള വേണമെങ്കിൽ 888 രൂപയുടെ ജിയോ ഫൈബർ പ്ലാൻ നിലവിലുണ്ട്. ഇനി 30Mbps-നെക്കാൾ ഉയർന്ന വേഗത വേണമെങ്കിൽ 100Mbps വേഗതയുള്ള ജിയോ പ്ലാനുകൾ പരിഗണിക്കാവുന്നതാണ്.

100Mbps വേഗതയുള്ള മൂന്ന് പ്ലാനുകളാണ് ജിയോ ഫൈബർ വിഭാഗത്തിൽ ഉള്ളത്. അതിൽ ഒടിടി സബ്സ്ക്രപ്ഷൻ ഇല്ലാതെ 1000ജിബി ഡാറ്റ സഹിതം എത്തുന്ന പ്ലാനാണ് 699 രൂപയുടേത്. ഒടിടി സബ്സ്ക്രിപ്ഷൻ വേണ്ടവർക്ക് 599 രൂപയുടെ പ്ലാനിന് ബദലായി 899 രൂപയുടെ പ്ലാനും 888 രൂപയുടെ പ്ലാനിന് ബദലായി 1199 രൂപയുടെ പ്ലാനും ലഭ്യമാണ്. ഈ പ്ലാനുകളിലെല്ലാ, അൺലിമിറ്റഡ് വോയ്സ്കോൾ സൗകര്യവും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








