601 രൂപയ്ക്ക് ജിയോ 1 വർഷം 5ജി നൽകുന്നു; ആർക്കൊക്കെ കിട്ടുമെന്ന് അറിയണ്ടേ!
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റയുള്ള പ്ലാനുകളിൽ അൺലിമിറ്റഡ് 5ജി വാഗ്ദാനം ചെയ്യുന്നു. എന്നാൽ 2ജിബി പ്ലാനുകൾ മാത്രമല്ല, അതിൽ താഴെയുള്ള പ്രതിദിന ഡാറ്റ പ്ലാനുകളും ജിയോയ്ക്ക് ഉണ്ട്. മിനിമം 2ജിബി പ്രതിദിന ഡാറ്റ എന്ന നിബന്ധന പാലിക്കാൻ കഴിയാത്ത വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കാനായി ജിയോ ചില പ്രത്യേക 5ജി അപ്ഗ്രേഡ് പ്ലാനുകൾ പുറത്തിറക്കിയിട്ടുണ്ട്. അതിൽ പ്രതിമാസ റീച്ചാർജുകാർക്കായിട്ടുള്ള അപ്ഗ്രേഡ് പ്ലാൻ 51 രൂപ വിലയിൽ എത്തുന്നു.
എന്നാൽ 51 രൂപ വിലയിൽ മാത്രമല്ല, 101 രൂപ, 151 രൂപ, 601 രൂപ വിലകളിലും ജിയോ 5ജി അപ്ഗ്രേഡ് ഓപ്ഷനുകൾ ലഭ്യമാണ്. ഇതിൽ ഏറ്റവും മികച്ച ഓപ്ഷൻ 601 രൂപയുടെ പ്ലാൻ തന്നെ. കാരണം ഒരു വർഷത്തേക്ക് അൺലിമിറ്റഡ് 5ജി ഉറപ്പാക്കാൻ ഈ പ്ലാൻ സഹായിക്കുന്നു.

എന്നാൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ സ്വന്തമാക്കുന്നതിന് ചില നിബന്ധനകളൊക്കെയുണ്ട്. അതേപോലെ 601 രൂപയുടെ ഈ 5ജി അപ്ഗ്രേഡ് പ്ലാൻ ഒരു വർഷം അൺലിമിറ്റഡ് 5ജി ലഭ്യമാക്കുമെങ്കിലും അത് 51 രൂപയുടെ 12 അപ്‌ഗ്രേഡ് വൗച്ചറുകൾ ആയിട്ടാണ് എത്തുന്നത്. ജിയോ വരിക്കാർക്ക് ഈ വൗച്ചറുകൾ ഉപയോഗിക്കാനും വർഷം മുഴുവനും അവരുടെ മൊബൈൽ 5G നെറ്റ്‌വർക്കുമായി കണക്റ്റ് ചെയ്യാനും കഴിയും.
601 രൂപയുടെ ജിയോ 5ജി അപ്ഗ്രേഡ് പ്ലാൻ
ജിയോയുടെ 1.5GB പ്രതിദിന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്ന വരിക്കാർക്ക് മാത്രമേ 601 രൂപയുടെ പ്ലാൻ റിഡീം ചെയ്യാൻ കഴിയൂ. സ്വന്തം ഉപയോഗത്തിന് വേണ്ടി മാത്രമല്ല, ഈ ഗിഫ്റ്റ് വൗച്ചർ തങ്ങളുടെ സുഹൃത്തുക്കൾക്കോ/ പ്രിയപ്പെട്ടവർക്കോ വേണ്ടിയും ജിയോ ഉപയോക്താക്കൾക്ക് വാങ്ങാമെന്ന് ജിയോ പറഞ്ഞു.

1.5ജിബി പ്രതിദിന ഡാറ്റയുള്ള ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപയോഗിക്കുന്നവർക്ക് 5ജി എക്സ്പീരീയൻസ് ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അവർക്ക് ആശ്രയിക്കാൻ വേണ്ടി അവതരിപ്പിച്ച 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകളിലൊന്നാണ് 601 രൂപയുടെ ജിയോ പ്ലാൻ. ഇത് യഥാർഥത്തിൽ 51 രൂപയുടെ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിന്റെ 12 വ്യത്യസ്ത വൗച്ചറുകളാണ്.
51 രൂപയുടെ വൗച്ചർ MyJio ആപ്പിൽ ആക്ടിവേറ്റ് ചെയ്യാം. ഈ 12 വൗച്ചറുകൾ ഒരു വർഷം മുഴുവൻ 5G നെറ്റ്‌വർക്കുമായി ബന്ധം നിലനിർത്താൻ ജിയോ ഉപയോക്താക്കളെ സഹായിക്കും. 1.5GB പ്രതിദിന ഡാറ്റയുമായി വരുന്ന പ്രതിമാസ പ്രീപെയ്ഡ് പ്ലാനുകളിൽ 51 രൂപ വൗച്ചർ റിഡീം ചെയ്യാം.
601 രൂപ പ്ലാൻ റീച്ചാർജ് ചെയ്യേണ്ടത് എങ്ങനെ
ആദ്യം മൈജിയോ ആപ്പിൽ വൗച്ചറുകൾ എന്ന വിഭാഗത്തിലേക്ക് പോകുക. അവിടെ മൈ വൗച്ചേഴ്സ് എന്നതിൽ ക്ലിക്ക് ചെയ്താൽ 601 രൂപയുടെ വൗച്ചർ കാണാം. അത് സെലക്ട് ചെയ്ത ശേഷം പ്രൊസീഡ് ചെയ്താൽ നമ്മുടെ സ്വന്തം നമ്പറിന് വേണ്ടിയാണോ മറ്റേതെങ്കിലും നമ്പറിന് വേണ്ടിയാണോ എന്ന് വ്യക്തമാക്കേണ്ടിവരും. തുടർന്ന് നമ്പർ നൽകിയ ശേഷം പ്രൊസീഡ് എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ പേയ്മെന്റ് ഓപ്ഷൻ തെരഞ്ഞെടുത്ത് ഈ വൗച്ചർ വാങ്ങാവുന്നതാണ്.

1.5ജിബി ഡാറ്റ പ്ലാൻ തെരഞ്ഞെടുത്ത ശേഷം പിന്നീട് അൺലിമിറ്റഡ് 5ജി ഡാറ്റ അടക്കം 5ജി വേഗത ആസ്വദിക്കണം എന്ന് ആഗ്രഹിക്കുന്ന ജിയോ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ വൗച്ചർ ഉപകാരപ്രദമാണ്. അതേസമയം തുടക്കത്തിൽ തന്നെ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ ഇത്തരം ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്നത് വേറെ കാര്യം.


Click it and Unblock the Notifications








