ഇത് മറ്റൊരു സന്തോഷം! മ്യൂസിക് സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന 2 ജിയോ പ്ലാനുകൾ
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാർക്കായി വ്യത്യസ്ത ആനുകൂല്യങ്ങൾ സഹിതം നിരവധി റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ മ്യൂസിക് സബ്സ്ക്രിപ്ഷൻ ഇഷ്ടപ്പെടുന്ന ആളുകൾക്കായി രണ്ട് പ്ലാനുകളും ഉണ്ട്. ജിയോസാവൻ സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനുകൾ നൽകുന്നത്. ഈ റീച്ചാർജ് പ്ലാനുകളുടെ വില 329 രൂപ, 889 രൂപ എന്നിങ്ങനെയാണ്. ഈ രണ്ട് പ്ലാനുകൾ ഉപയോഗിച്ച്, ജിയോ പ്രീപെയ്ഡ് വരിക്കാർക്ക് അധിക നിരക്ക് നൽകാതെ ജിയോസാവനിലേക്ക് പ്രീമിയം ആക്‌സസ് ലഭിക്കും.
ജിയോസാവൻ പ്രോ സബ്‌സ്‌ക്രിപ്‌ഷൻ 30 ദിവസത്തേക്ക് ലഭിക്കണമെങ്കിൽ സാധാരണയായി 99 രൂപ നൽകണം. ഇത് 365 ദിവസത്തേക്ക് (ഒരു വർഷത്തേക്ക്) ആസ്വദിക്കണം എങ്കിൽ 749 രൂപയാണ് ചെലവ്. എന്നാൽ ജിയോയുടെ 329 രൂപ, 889 രൂപ പ്രീപെയ്ഡ് പ്ലാനുകൾ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഈ മ്യൂസിക് പ്ലാറ്റ്ഫോം സൗജന്യമായി ഉപയോഗിക്കാനാകും.

329 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: റിലയൻസ് ജിയോയുടെ 329 രൂപ പ്രീപെയ്ഡ് പ്ലാനിൽ 1.5 ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ ജിയോസാവൻ പ്രോ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയും ഉൾപ്പെടുന്നു. 28 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്.
889 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 1.5GB പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ ആനുകൂല്യങ്ങൾ ലഭ്യമാകുക. ജിയോസാവൻ പ്രോ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയാണ് ഈ പ്ലാനിലെ അധിക ആനുകൂല്യങ്ങൾ.

889 രൂപയുടെ ഈ ജിയോ പ്ലാനിൽ ഏതാണ്ട് 300 രൂപയ്ക്കടുത്ത് മൂല്യമുള്ള ജിയോസാവൻ പ്രോ ആനുകൂല്യം ലഭ്യമാണ് എന്നത് നേട്ടമാണ്. ഇത് അൽപ്പം ചെലവേറിയ പ്ലാനാണ് എങ്കിലും അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഇതിൽ ഇല്ല എന്നത് ശ്രദ്ധിക്കണം. 2ജിബിയോ അതിന് മുകളിലോ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന പ്ലാനുകളിൽ മാത്രമാണ് അൺലിമിറ്റഡ് 5ജി ലഭിക്കുക.
എന്നാൽ ഈ പ്ലാനുകൾക്ക് പുറമേ അൺലിമിറ്റഡ് 5ജി വേണമെന്ന് ആഗ്രഹിക്കുന്ന വരിക്കാർക്ക് അതിനായി പ്രത്യേകം പ്ലാനുകൾ ജിയോ നൽകുന്നുണ്ട്. 1.5ജിബി വരെയുള്ള പ്രതിദിന ഡാറ്റ അടങ്ങുന്ന പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്ന ജിയോ വരിക്കാർക്ക് അൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കാൻ 51 രൂപ, 101 രൂപ, 151 രൂപ എന്നീ നിരക്കുകളിലാണ് ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനുകൾ ലഭ്യമാക്കിയിട്ടുള്ളത്.
51 രൂപയുടെ ജിയോ ഡാറ്റ ബൂസ്റ്റ പ്ലാനിൽ അൺലിമിറ്റഡ് 5ജിയും 3ജിബി 4ജി ഡാറ്റയും ലഭിക്കും. ഇതിൻ്റെ വാലിഡിറ്റി ഉപയോക്താവിൻ്റെ അടിസ്ഥാന പ്ലാനിന് തുല്യമാണ്. ഒരു മാസം വരെ വാലിഡിറ്റിയുള്ള പ്ലാനുകൾ ഉപയോഗിക്കുന്നവരാണ് ഈ പ്ലാൻ ഉപയോഗിക്കേണ്ടത്. ജിയോ സാവൻ പ്രോ സബ്സ്ക്രിഷനുമായി എത്തുന്ന 329 രൂപയുടെ പ്ലാൻ ഈ ജിയോ ഡാറ്റ ബൂസ്റ്റർ പ്ലാനിനെ പിന്തുണയ്ക്കും.

101 രൂപയുടെ ജിയോ 5ജി ഡാറ്റ ബൂസ്റ്റർ പ്ലാനിൽ 6ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജിയും ലഭിക്കും. നിലവിലുള്ള അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. ഒരു മാസത്തിൽ കൂടുതലും എന്നാൽ രണ്ട് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയുള്ള 1ജിബി/1.5 ജിബി പ്രതിദിന ഡാറ്റ പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാൻ ഉപയോഗിക്കാനാകുക.
151 രൂപയുടെ ജിയോ 5ജി ഡാറ്റ പ്ലാനിനൊപ്പം, ഉപയോക്താക്കൾക്ക് 9ജിബി 4ജി ഡാറ്റയും അൺലിമിറ്റഡ് 5ജിയും ലഭിക്കും. അടിസ്ഥാന പ്ലാനിന്റെ വാലിഡിറ്റിയിൽ ഈ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകും. രണ്ട് മാസത്തിൽ കൂടുതലും മൂന്ന് മാസത്തിൽ താഴെയോ അതിന് തുല്യമോ ആയ വാലിഡിറ്റിയിലുള്ള 1.5GB പ്രതിദിന ഡാറ്റ പ്ലാനുകൾ ഉപയോഗിക്കുന്നവർക്കാണ് ഈ പ്ലാൻ ഉപയോഗിക്കാനാകുക. ഉദാഹരണത്തിന് 889 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്നവർ 5ജി ഡാറ്റയ്ക്കായി ഈ പ്ലാനാണ് ഉപയോഗിക്കേണ്ടത്.


Click it and Unblock the Notifications







