175 രൂപ മുതൽ വിലയിൽ കിട്ടും! ഒറ്റ ലോഗിൻ വഴി നിരവധി ഒടിടി പ്ലാറ്റ്ഫോമുകൾ ലഭ്യമാകുന്ന 2 ജിയോ പ്ലാനുകൾ
ഇന്ത്യയിൽ ഏറ്റവുമധികം ടെലിക്കോം ഉപയോക്താക്കൾ സ്വന്തമായുള്ള റിലയൻസ് ജിയോ (Reliance Jio) തങ്ങളുടെ വരിക്കാരുടെ എന്റർടെയ്ൻമെന്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി പ്രീപെയ്ഡ് പ്ലാനുകൾ തയാറാക്കി ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോൾ ആളുകൾ റീച്ചാർജിനൊപ്പം എൻർടെയ്ൻമെന്റ് ആനുകൂല്യങ്ങളും ലഭ്യമാകുന്നതിനെ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരം ആളുകൾക്കായി ജിയോ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ എന്നീ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന റീച്ചാർജ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇത് കൂടാതെ മറ്റനേകം പ്ലാറ്റ്ഫോമുകൾ ലഭ്യമാകുന്ന ചില പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ ഏറെ ശ്രദ്ധേയമാണ് ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകൾ.
ജിയോടിവി പ്രീമിയം ഒരു ഒടിടി (ഓവർ-ദി-ടോപ്പ്) സബ്‌സ്‌ക്രിപ്‌ഷനാണ്, ഇത് ഉപയോക്താക്കൾക്ക് ഒറ്റ ലോഗിൻ വഴി നിരവധി പ്ലാറ്റ്‌ഫോമുകളിലേക്ക് ആക്‌സസ് നൽകുന്നു. ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ രണ്ട് പ്ലാനുകളിലാണ് ലഭ്യമാകുക. ഈ പ്ലാനുകൾ 175 രൂപ, 445 രൂപ വിലകളിലാണ് ഉപയോക്താക്കൾക്ക് ലഭ്യമാകുക.

ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന 175 രൂപയുടെ പ്ലാൻ യഥാർത്ഥത്തിൽ ഒരു ഡാറ്റ വൗച്ചറാണ്. അതേസമയം 445 രൂപ പ്ലാൻ ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനൊപ്പം തന്നെ വാലിഡിറ്റിയും കോളിങ്, ഡാറ്റ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്. ഈ പ്ലാനുകളിലെ ആനുകൂല്യങ്ങൾ വിശദമായി പരിചയപ്പെടാം.
175 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിൽ എന്റർടെയ്ൻമെന്റ് പ്ലാനുകളുടെ വിഭാഗത്തിൽ ജിയോടിവി പ്രീമിയം പ്ലാനുകൾ എന്നതിന് താഴെ ഈ പ്ലാൻ ലിസ്റ്റ് ചെയ്തിരിക്കുന്നു. 28 ദിവസ വാലിഡിറ്റിയിൽ 10ജിബി ഡാറ്റ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. അതിന് പുറമേ 10 ഒടിടി പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാൻ സാധിക്കുന്ന ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷനും ഇതിലുണ്ട്.

175 രൂപയുടെ ജിയോടിവി പ്രീമിയം സബ്സ്ക്രിപ്ഷൻ പ്ലാനിൽ സോണിലിവ്, സീ5, ലയൻസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ജിയോടിവി എന്നിവയുടെ സബ്സ്ക്രിപ്ഷനുകളാണ് ഉൾപ്പെടുന്നത്. ഈ എല്ലാ സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോടിവി മൊബൈൽ ആപ്പിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും.
445 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 2ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളുമായി 28 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാൻ എത്തുന്നത്. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ, 50GB സൗജന്യ JioAICloud സ്റ്റോറേജ്, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവയുമുണ്ട്.
ഇതിനെല്ലാം പുറമേയാണ് 445 രൂപയുടെ പ്ലാൻ ജിയോടിവി പ്രീമിയം ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്. ഇതിൽ ലഭ്യമാകുന്ന ഒടിടി പ്ലാറ്റ്ഫോമുകളിൽ സോണിലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്കവറി+, സൺനെക്സ്റ്റ്, കാഞ്ചാ ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഹോയ്ചോയ്, ഫാൻകോഡ്, എന്നിവ ഉൾപ്പെടുന്നു. ജിയോടിവി ആപ്പ് വഴിയാണ് ഇവ ലഭ്യമാകുക.

ഒറ്റനോട്ടത്തിൽ 445 രൂപയുടെ ജിയോ പ്രീപെയ്ഡ് റീച്ചാർജ് പ്ലാൻ വളരെ ചെലവേറിയതാണ്. എന്നാൽ അതിൽ ഫാൻ കോഡ് ഉൾപ്പെടെ പത്തിലധികം ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ അടങ്ങുന്നുണ്ട് എന്നതാണ് അതിന് കാരണം. കൂടാതെ ഇതിൽ അൺലിമിറ്റഡ് 5ജി ഡാറ്റയും ലഭ്യമാണ്. അതിനാൽ ഡാറ്റയുടെ അളവിനെക്കുറിച്ച് ആശങ്കയില്ലാതെ 5ജി ഫോൺ ഉപയോക്താക്കൾക്ക് ഈ പ്ലാറ്റ്ഫോമുകൾ ആസ്വദിക്കാനും സാധിക്കും.


Click it and Unblock the Notifications








