റീച്ചാർജ് ചെയ്യുന്നവന് കാശ് അങ്ങോട്ട് കൊടുക്കാനും ജിയോയ്ക്ക് അറിയാം! ഈ പ്ലാൻ ചെയ്താൽ മതി
റിലയൻസ് ജിയോ (Reliance Jio) ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനിയാണ്. അതായത് തങ്ങളുടെ ടെലിക്കോം ആവശ്യങ്ങൾ നിറവേറ്റാൻ ജിയോ ആണ് അനുയോജ്യം എന്നാന്ന് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വിശ്വസിക്കുന്നു എന്ന് ഈ ബഹുജന പിന്തുണ സൂചിപ്പിക്കുന്നു. മികച്ച സേവനങ്ങൾ ഒരുക്കുകയും മികച്ച റീച്ചാർജ് ഓപ്ഷനുകൾ നൽകുകയും ചെയ്താണ് ജിയോ ജനപ്രീതി പിടിച്ചുപറ്റിയത്. ആ ജനപ്രീതിയിൽ അടുത്തിടെ ചെറിയ ഇടിവ് ഉണ്ടായി. എങ്കിലും ബഹുഭൂരിപക്ഷം പേർക്കും ഇപ്പോഴും ജിയോയെത്തന്നെ മതി. തങ്ങളുടെ വരിക്കാർക്കായി ജിയോ നിരവധി മികച്ച പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിന്റെ ഭാഗമായി ചില പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ അധിക ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അത്തരത്തിൽ അധിക ആനുകൂല്യമായി ഒരു പ്ലാനിൽ ജിയോ 50 രൂപ ക്യാഷ്ബാക്കും ആകർഷകമായ മറ്റ് ചില ഓഫറുകളും നൽകുന്നുണ്ട്. ആ പ്ലാൻ ഏതാണെന്നും. അതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ എന്തൊക്കെയാണ് എന്നും ഇവിടെ പരിചയപ്പെടാം.

പ്രധാന ടെലിക്കോം ആനുകൂല്യങ്ങൾക്ക് ഒപ്പമാണ് അധിക ആനുകൂല്യമായി ജിയോ 50 രൂപ ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നത്. ഇതിനെല്ലാം പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഈ പ്ലാനിൽ ലഭ്യമാണ്. 84 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ജിയോ പ്ലാനുകളിൽ ഒന്നായ 1028 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് അനവധി നേട്ടങ്ങളാൽ ഉപയോക്താവിനെ സന്തോഷിപ്പിക്കുന്ന ആ പ്ലാൻ.
ജിയോ 1028 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോൾ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 84 ദിവസ വാലിഡിറ്റിയിലാണ് ഈ സേവനങ്ങൾ ലഭ്യമാകുക. ഈ പ്ലാനിന്റെ അധിക ആനുകൂല്യങ്ങളിൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ ഉണ്ട്.

കൂടാതെ സ്വിഗ്ഗി വൺ ലൈറ്റിന്റെ മൂന്ന് മാസ സബസ്ക്രിപ്ഷനും റീചാർജിൽ 50 രൂപ ക്യാഷ്ബാക്കും 1028 രൂപയുടെ ഈ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാണ്. ഈ പ്ലാനിന്റെ വിലയെക്കാൾ വെറും ഒരു രൂപ അധിക നിരക്കിൽ ജിയോ ഒരു പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത്, 1029 രൂപ വിലയിൽ.
84 ദിവസ വാലിഡിറ്റിയിൽ, 1028 രൂപയുടെ പ്ലാനിൽ കിട്ടുന്ന പ്രധാന ആനുകൂല്യങ്ങൾ (അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ്) ഈ 1029 രൂപയുടെ ജിയോ പ്ലാനിലും പ്രധാന ആനുകൂല്യങ്ങളായി ലഭ്യമാകുന്നുണ്ട്.
ജിയോ 1028 രൂപ, 1029 രൂപ പ്രീപെയ്ഡ് പ്ലാനുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം 1029 രൂപ പ്ലാനിൽ ജിയോ ഒടിടി സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നുണ്ട് എന്നതാണ്. 84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ആണ് 1029 രൂപയുടെ ജിയോ പ്ലാനിൽ ലഭ്യമാകുക.

ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്നതിനാൽ 1029 രൂപയുടെ പ്ലാൻ ആണ് ഒടിടി പ്രേമികൾക്ക് ലാഭം. അതേസമയം വാലിഡിറ്റിക്ക് പ്രാധാന്യം നൽകുന്ന ആളുകളാണ് എങ്കിൽ, ഇതിനെക്കാൾ കുറഞ്ഞ വിലയിൽ കൂടുതൽ വാലിഡിറ്റിയോടെ എത്തുന്ന ജിയോ പ്ലാനുകൾ മൈജിയോ ആപ്പിലും വെബ്സൈറ്റിലുമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്, അത് പരിഗണിക്കാം.


Click it and Unblock the Notifications







