Home
Recharge plans

5 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ; എത്തിയത് ഗെയിമിങ് പ്ലാനുകൾ, വില 48 രൂപ മുതൽ

ഇന്ത്യയിലെ ​ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ റീച്ചാർജ് പ്ലാനുകളുടെ നിരയിലേക്ക് പുതിയ ഒരു സെഗ്മെന്റും അ‌തിലേക്കായി 5 പുതിയ പ്രീപെയ്ഡ് പ്ലാനുകളും അ‌വതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ​മൈ ജിയോ ആപ്പ് പരിശോധിച്ചാൽ അ‌തിൽ പോപ്പുലർ പ്ലാനുകൾ, ട്രൂ അ‌ൺലിമിറ്റഡ് 5ജി പ്ലാനുകൾ എന്നിവ കഴിഞ്ഞാൽ മൂന്നാമതായി ഗെയിമിങ് എന്ന ഒരു സെക്ഷൻ കാണാനാകും. ഈ ഗെയിമിങ് സെക്ഷനിൽ പുതിയതായി അ‌വതരിപ്പിച്ച 5 ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തിൽ തന്നെ രണ്ട് ഉപ വിഭാഗങ്ങളുണ്ട്, ജിയോ ഗെയിമിങ് പ്ലാനുകളും ജിയോ ഗെയിമിങ് ആഡ് ഓൺ പ്ലാനുകളും ആണവ.

ഈ പുതിയ ജിയോ ഗെയിമിങ് പ്ലാനുകൾ ജിയോഗെയിംസ് ക്ലൗഡിലേക്കുള്ള സൗജന്യ ആക്‌സസ് വാഗ്ദാനം ചെയ്യുന്നു. പിസി, ജിയോ എസ്ടിബി, സ്മാർട്ട്‌ഫോൺ എന്നിവയിലുടനീളം പ്രീമിയം ഗെയിമുകൾ കളിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന റിലയൻസ് ജിയോയുടെ ക്ലൗഡ് ഗെയിമിങ് സേവനമാണ് ജിയോഗെയിംസ് ക്ലൗഡ്. ജിയോഗെയിംസ് ക്ലൗഡ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവരുടെ ഉപകരണത്തിൽ ഡൗൺലോഡ് ചെയ്യാതെ തന്നെ ഗെയിം കളിക്കാം.

5 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ; എത്തിയത് ഗെയിമിങ് പ്ലാനുകൾ

സാധാരണയായി ജിയോഗെയിംസ് ക്ലൗഡിന്റെ ചാർജ് 398 രൂപയാണ്. ഇത് 28 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. എന്നാലിവിടെ ജിയോ ഗെയിമിങ് പ്ലാനുകൾ ഈ സേവനം കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നു. അ‌തേസമയം ശ്രദ്ധിക്കേണ്ട ഒരു കാര്യം ജിയോഗെയിംസ് ക്ലൗഡ് സബ്സ്ക്രിപ്ഷൻ പ്രീപെയ്ഡ് പ്ലാനുകളിൽ മാത്രമാണ് ലഭിക്കുക, ജിയോ പോസ്റ്റ്പെയ്ഡ്, ബ്രോഡ്ബാൻഡ് വരിക്കാർക്ക് ഇത്തരം പ്ലാനുകൾ ലഭ്യമാക്കിയിട്ടില്ല.

ജിയോയുടെ പുതിയ 5 പ്രീപെയ്ഡ് ഗെയിമിങ് പ്ലാനുകളിൽ 545 രൂപ, 495 രൂപ പ്ലാനുകളാണ് ഗെയിമിങ് പ്ലാനുകളായി എത്തുന്നത്. ഗെയിമിങ് ആഡ് ഓൺ പ്ലാനുകളായി എത്തിയിരിക്കുന്ന മൂന്ന് പ്ലാനുകൾ 48 രൂപ, 98 രൂപ, 298 രൂപ വിലകളിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവയിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

5 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ; എത്തിയത് ഗെയിമിങ് പ്ലാനുകൾ

495 രൂപയുടെ ജിയോ ഗെയിമിങ് പ്ലാൻ: 1.5 ജിബി പ്രതിദിന ഡാറ്റ + 5 ജിബി എക്സ്ട്രാ ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് ഈ ജിയോ പ്ലാൻ വരുന്നത്.

495 രൂപയുടെ ജിയോ ഗെയിമിങ് പ്ലാനിൽ അ‌ധിക ആനുകൂല്യമായി 28 ദിവസത്തേക്ക് ജിയോ ഗെയിംസ് ക്ലൗഡ്, ജിയോഅൺലിമിറ്റഡ് ഓഫറിന് കീഴിൽ 90 ദിവസത്തെ സൗജന്യ ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ (ഇത് മേയ് 25 ന് ഉള്ളിൽ റീച്ചാർജ് ചെയ്യുന്നവർക്കേ ലഭ്യമായേക്കൂ), 28 ദിവസത്തേക്ക് ഫാൻകോഡ് സബ്‌സ്‌ക്രിപ്‌ഷൻ, ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവ ലഭിക്കും.

545 രൂപയുടെ ജിയോ ഗെയിമിങ് പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 2ജിബി ഡാറ്റ, അ‌ൺലിമിറ്റഡ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഒപ്പം 5 ജിബി ബോണസ് ഡാറ്റയും ഇതിൽ ഉണ്ട്. 28 ദിവസ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനും എത്തുന്നത്.

5 പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി ജിയോ; എത്തിയത് ഗെയിമിങ് പ്ലാനുകൾ

545 രൂപയുടെ ഈ ജിയോ പ്ലാനിലെ അ‌ധിക ആനുകൂല്യങ്ങളായി 90 ദിവസത്തേക്ക് സൗജന്യ ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ, 28 ദിവസത്തേക്ക് ഫാൻകോഡ്, 28 ദിവസത്തേക്ക് ജിയോഗെയിംസ് ക്ലൗഡ്, ജിയോടിവി, ജിയോഎഐക്ലൗഡ് എന്നിവ ലഭ്യമാക്കിയിരിക്കുന്നു. 2ജിബി പ്രതിദിന ഡാറ്റ പ്ലാൻ ആയതിനാൽ 5ജി ഫോൺ ഉള്ളവർക്ക് തങ്ങളുടെ പ്രദേശത്ത് 5ജി ഉണ്ടെങ്കിൽ അ‌ൺലിമിറ്റഡ് 5G ഡാറ്റയും ഇതിൽ ലഭ്യമാകും.

48 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഇത് ഗെയിമിങ് ആഡ് ഓൺ പ്ലാനായിട്ടാണ് അ‌വതരിപ്പിച്ചിതിക്കുന്നത്. 10MB ഡാറ്റ, 3 ദിവസത്തെ ജിയോഗെയിംസ് ക്ലൗഡ് ആക്‌സസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 3 ദിവസ വാലിഡിറ്റിയിലാണ് ഈ പ്ലാൻ എത്തുന്നത്. ഇത് ഒരു ഡാറ്റ പ്ലാൻ ആയതിനാൽ അടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ പിന്തുണ ആവശ്യമാണ് എന്ന് ശ്രദ്ധിക്കുക.

98 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഈ ജിയോ ഗെയിമിങ് ആഡ് ഓൺ പ്ലാൻ 7 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് വരുന്നത്. 10MB ഡാറ്റയ്‌ക്കൊപ്പം ഏഴ് ദിവസത്തെ ജിയോഗെയിംസ് ക്ലൗഡ് ആക്സസ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഡാറ്റ വൗച്ചർ ആയതിനാൽ ഇതിനും ഒരു അ‌ടിസ്ഥാന പ്രീപെയ്ഡ് പ്ലാൻ ആവശ്യമാണ്.

298 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ ആഡ് ഓൺ ഗെയിമിങ് പ്ലാനുകളിൽ നിലവിൽ ഏറ്റവും വില കൂടിയ പ്ലാൻ ആണിത്. 28 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ പ്ലാൻ വരുന്നത്. 3ജിബി ഡാറ്റയും 28 ദിവസത്തേക്ക് ജിയോ ഗെയിംസ് ക്ലൗഡ് സബ്‌സ്‌ക്രിപ്‌ഷനും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

More from GizBot

Best Mobiles in India

English summary
Jio has launched 5 new prepaid plans with JioGames Cloud subscription. JioGames Cloud is Jio's cloud gaming service. Of the 5 new gaming plans, Jio's Rs 545 and Rs 495 plans are available as gaming plans. The three plans that have come as gaming add-on plans are listed at prices of Rs 48, Rs 98 and Rs 298.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X