ഓഫറുകളുമായി ജിയോ ആറാടുകയാണ്! പുതിയ റീച്ചാർജ് പ്ലാൻ എത്തി; 36 ദിവസം വാലിഡിറ്റി
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി ഒരു പുതിയ റീച്ചാർജ് പ്ലാൻ കൂടി അവതരിപ്പിച്ചിരിക്കുന്നു. 36 ദിവസ വാലിഡിറ്റിയിൽ എത്തുന്നു എന്നതാണ് ഈ ജിയോ പ്ലാനിന്റെ പ്രധാന പ്രത്യേകത. 36 ദിവസ വാലിഡിറ്റിയിൽ ഒരു റീച്ചാർജ് പ്ലാൻ ടെലിക്കോം വിപണിയിൽ അങ്ങനെയധികം കണ്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 450 രൂപയാണ് പുതിയ ജിയോ റീച്ചാർജ് പ്ലാനിന്റെ വില. ഫെസ്റ്റീവ് ഓഫർ എന്ന നിലയിലാണ് ന്യൂ ഇയറിനോട് അനുബന്ധിച്ച് ജിയോ ഈ പുതി പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
നേരത്തെ ന്യൂ ഇയറിനോട് അനുബന്ധമായി 500 രൂപ വിലയിൽ ജിയോ ഒരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരുന്നു. അതിൽ നിന്ന് തികച്ചും വ്യത്യസ്തമായ ആനുകൂല്യങ്ങളാണ് 450 രൂപയുടെ പുതിയ ജിയോ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്. സാധാരണ ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമേ ചില സ്പെഷൽ ആനുകൂല്യങ്ങളും ഈ 450 രൂപ പ്ലാനിലുണ്ട്.

പുതിയ ജിയോ 450 രൂപ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ
അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് 450 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. 36 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ആനുകൂല്യങ്ങളും ഇതിൽ ലഭ്യമാണ്.
ജിയോ 450 രൂപ പ്രീപെയ്ഡ് പ്ലാൻ ചില സ്പെഷൽ ഓഫറുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. പുതിയ ജിയോഹോം കണക്ഷൻ എടുക്കുന്നവർക്ക് 2 മാസത്തെ ഫ്രീ ട്രയൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. മറ്റൊന്ന് ഉപയോക്താക്കൾക്ക് മൂന്ന് മാസത്തേക്ക് ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ ടിവി സബ്സ്ക്രിപ്ഷൻ ലഭിക്കും എന്നതാണ്.

കൂടാതെ ജിയോക്ലൗഡിൽ 50GB ഫ്രീ സ്റ്റോറേജ് ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. 18 മാസത്തെ ഗൂഗിൾ ജെമിനി പ്രോ സബ്സ്ക്രിപ്ഷൻ ആണ് മറ്റൊരു ആനുകൂല്യം, ഇതിന് ഏതാണ്ട് 35100 രൂപ മൂല്യമുണ്ട്. 18 വയസിന് മുകളിലുള്ള ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ജെമിനി സബ്സ്ക്രിപ്ഷൻ ലഭ്യമാകുക.
450 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രതിദിന ചെലവ് 12.5 രൂപയാണ്. സാധാരണയായി 28 ദിവസ വാലിഡിറ്റി കഴിഞ്ഞാൽ പിന്നെയുള്ള പ്രധാന റീച്ചാർജ് പ്ലാനുകൾ പലതും 56 അല്ലെങ്കിൽ 84 ദിവസ വാലിഡിറ്റികളിലുള്ളതാണ്. ട്രായിയുടെ കർശന നിർദേശം പാലിക്കേണ്ടതിന്റെ ഭാഗമായി 30 ദിവസ വാലിഡിറ്റിയിൽ പേരിന് ഒരു റീച്ചാർജ് പ്ലാനും ഉണ്ട്.
പുതിയ വർഷത്തിൽ ഒരു പുതിയ റീച്ചാർജ് പ്ലാൻ പരീക്ഷിക്കാൻ താൽപര്യപ്പെടുന്ന വരിക്കാർക്ക് ഈ 450 രൂപയുടെ പ്ലാൻ പരീക്ഷിക്കാം. പ്രത്യേകിച്ച് വീട്ടിൽ ജിയോഹോം ഇന്റർനെറ്റ് കണക്ഷൻ എടുക്കാൻ പ്ലാനുണ്ടെങ്കിൽ ഈ പ്ലാൻ തെരഞ്ഞെടുക്കുന്നത് ലാഭകരമാണ്. അൺലിമിറ്റഡ് 5ജി അടക്കം സാധാരണ പ്ലാൻ മതി എങ്കിൽ 349 രൂപയുടെ പ്ലാൻ ആണ് മികച്ച പ്രതിമാസ റീച്ചാർജ് ഓപ്ഷൻ.

500 രൂപ വിലയിൽ അടുത്തിടെ ജിയോ പുറത്തിറക്കിയ പ്രീപെയ്ഡ് പ്ലാൻ ഒടിടി സബ്സ്ക്രിപ്ഷനുകൾ ആസ്വിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് അനുയോജ്യമാണ്. അൺലിമിറ്റഡ് കോളിങ്, ദിവസം 2ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, 28 ദിവസ വാലിഡിറ്റി, അൺലിമിറ്റഡ് 5ജി ഡാറ്റ എന്നീ ആനുകൂല്യങ്ങൾക്ക് പുറമേ യൂട്യൂബ് പ്രീമിയം, ആമസോൺ പ്രൈം, ജിയോഹോട്ട്സ്റ്റാർ, സോണിലിവ്, ഫാൻകോഡ് തുടങ്ങി പത്തിന് മുകളിൽ ഒടിടി സബ്സ്ക്രിപ്ഷനുകൾ ഇതിലുണ്ട്.


Click it and Unblock the Notifications







