Home
Recharge plans

100 രൂപയുടെ പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് ജിയോ; മുടക്കുന്ന കാശ് മുതലാക്കാൻ നിറയെ ഓഫറുകൾ

റിലയൻസ് ജിയോ തങ്ങളുടെ പ്രീപെയ്ഡ് വരിക്കാർക്കായി പുതിയ ഒരു റീച്ചാർജ് പ്ലാൻ കൂടി കഴിഞ്ഞ ദിവസം അ‌വതരിപ്പിച്ചിരിക്കുന്നു. 100 രൂപയാണ് ഈ പുതിയ പ്രീപെയ്ഡ് പ്ലാനിന്റെ വില. ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. അ‌ൺലിമിറ്റഡ്​ കോളിങ്, എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ലഭ്യമല്ല. എന്നാൽ മുടക്കുന്ന തുകയുടെ പല മടങ്ങ് മൂല്യമുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു എന്നതാണ് ഈ പുതിയ ജിയോ പ്ലാനിന്റെ പ്രത്യേകത. ഡാറ്റയ്ക്ക് പുറമേ, ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി OTT (ഓവർ-ദി-ടോപ്പ്) ആനുകൂല്യവും ഈ പ്ലാനിൽ ഉണ്ട്. ഉപയോക്താക്കൾക്കുള്ള സെലിബ്രേഷൻ ആഡ്-ഓൺ പായ്ക്കായിട്ടാണ് ഈ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്.

100 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ

100 രൂപയുടെ റിലയൻസ് ജിയോ പ്രീപെയ്ഡ് പ്ലാൻ 5 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. 30 ദിവസമാണ് ഈ ഡാറ്റയുടെ വാലിഡിറ്റി. ഇത് കൂടാതെ 30 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ മൊബൈൽ/ടിവി സബ്സ്ക്രിപ്ഷനും ഈ ജിയോ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇവ കൂടാതെ ജിയോയുടെ 9-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിച്ച ഓഫറുകളും ഈ പ്ലാൻ ഉപയോക്താക്കൾക്ക് ലഭിക്കും.

100 രൂപയുടെ പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് ജിയോ

ജിയോ വാർഷികാഘോഷ ആനുകൂല്യങ്ങൾ

  • ജിയോ ഗോൾഡിൽ 2%- ഈ ഓഫർ ലഭ്യമാകാൻ +91-8010000524 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകുക.
  • പുതിയ ജിയോഹോം കണക്ഷനിൽ 2 മാസത്തെ സൗജന്യ ട്രയൽ
  • റിലയൻസ് ഡിജിറ്റൽ: തിരഞ്ഞെടുത്ത ഇലക്ട്രോണിക് ഉൽപ്പന്നങ്ങളിൽ 399 രൂപ കിഴിവ്
  • സൊമാറ്റോ: 3 മാസം സൊമാറ്റോ ഗോൾഡ് മെമ്പർഷിപ്പ്
  • അജിയോ: 1000 രൂപയുടെ ഏറ്റവും കുറഞ്ഞ ഓർഡറിന് 200 രൂപ ഫ്ലാറ്റ് ഡിസ്കൗണ്ട്
  • ജിയോസാവൻ: ജിയോസാവൻ പ്രോയുടെ 1 മാസ സൗജന്യ സബ്സ്ക്രിപ്ഷൻ
  • നെറ്റ്മെഡ്സ്: 6 മാസം നെറ്റ്മെഡ്സ് ഫസ്റ്റ് മെമ്പർഷിപ്പ്
  • ഈസ് മൈ ട്രിപ്പ്: ആഭ്യന്തര വിമാന യാത്രകളിൽ 2220 രൂപ ഡിസ്കൗണ്ടും ഹോട്ടലുകളിൽ 15% ഡിസ്കൗണ്ടും
100 രൂപയുടെ പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് ജിയോ

ഇതൊക്കെയാണ് 100 രൂപയുടെ ജിയോ പ്ലാനിൽ അ‌ധികമായി ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. ഈ ആനുകൂല്യങ്ങളുടെ മൂല്യം നോക്കിയാൽ മുടക്കുന്ന 100 രൂപയുടെ പല മടങ്ങ് വരും. അ‌തിനാൽ പല ജിയോ വരിക്കാർക്കും 100 രൂപയുടെ ഈ പ്ലാൻ ഉപയോഗപ്പെടാൻ സാധ്യതയുണ്ട്. അ‌ടുത്തിടെ 77 രൂപ വിലയിലും ജിയോ ഒരു പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ചിരുന്നു.

സോണിലിവ് സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതാണ് ജിയോയുടെ 77 രൂപയുടെ പ്രീപെയ്ഡ് പ്ലാനിന്റെ പ്രത്യേകത. ഏഷ്യ കപ്പ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിൽക്കൂടിയാണ് ജിയോ ഈ പ്ലാൻ അ‌വതരിപ്പിച്ചത് എന്ന് കരുതപ്പെടുന്നു. കാരണം ഏഷ്യ കപ്പ് മത്സരങ്ങൾ കാണാൻ സോണിലിവ് സബ്സ്ക്രിപ്ഷൻ ഉപയോക്താക്കൾക്ക് ഉപയോഗിക്കാനാകും.

77 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഒരു ഡാറ്റ പ്ലാൻ എന്ന നിലയ്ക്കാണ് ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത്. 5 ദിവസത്തെ വാലിഡിറ്റിയിൽ ആകെ 3ജിബി ഡാറ്റയും ഈ പ്രീപെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. 30 ദിവസത്തേക്കാണ് സോണിലിവ് സബ്സ്ക്രിപ്ഷൻ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നത്.

100 രൂപയുടെ പുതിയ റീച്ചാർജ് പ്ലാൻ അ‌വതരിപ്പിച്ച് ജിയോ

ഏഷ്യ കപ്പ് മത്സരത്തിൽ ​ഫൈനൽ അ‌ടക്കമുള്ള മത്സരങ്ങൾ ഇനിയും അ‌വശേഷിക്കുന്നുണ്ട്. അ‌തിനാൽ ക്രിക്കറ്റ് പ്രേമികൾക്ക് ചുളുവിലയിൽ സോണിലിവ് സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ ഈ 77 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ ഉപകാരപ്പെടും. ക്രിക്കറ്റ് മാത്രമല്ല സിനിമകൾ ഉൾപ്പെടെയുള്ള മറ്റ് കണ്ടന്റുകളും സോണിലിവ് സബ്സ്ക്രിപ്ഷൻ വഴി ആസ്വദിക്കാനാകും.

More from GizBot

Best Mobiles in India

English summary
Jio has launched a new prepaid plan of Rs 100. The Reliance Jio prepaid plan of Rs 100 offers 5GB data. The validity of this data is 30 days. Apart from this, 30 days of JioHotstar mobile/TV subscription is also included in this Jio plan. Apart from these, the users of this plan will also get the offers announced as part of Jio's 9th anniversary celebrations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X