Home
Recharge plans

ഇന്നാ കൊണ്ടുപോയി സന്തോഷിക്ക്! 195 രൂപയുടെ പുതിയ പ്ലാനുമായി ജിയോ, 90 ദിവസം വാലിഡിറ്റി

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ വരാൻ പോകുന്ന ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് ക്രിക്കറ്റ് ആരാധകരെക്കൂടി ലക്ഷ്യമിട്ട് പുത്തൻ പ്രീപെയ്ഡ് പ്ലാൻ അ‌വതരിപ്പിച്ചു. 195 രൂപയാണ് പുതിയ ജിയോ പ്ലാനിന്റെ വില. ഇത് ഒരു ഡാറ്റ പ്രീപെയ്ഡ് പ്ലാൻ ആണ്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്നു എന്നതാണ് 195 രൂപയുടെ ജിയോ ഡാറ്റ പ്ലാനിന്റെ പ്രത്യേകത. ഇതുവരെ ജിയോഹോട്ട്സ്റ്റാർ ലഭ്യമാകുന്ന ഒരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് ജിയോയ്ക്ക് ഉണ്ടായിരുന്നത്. അ‌ത് 949 രൂപയുടെ പ്ലാൻ ആയിരുന്നു. ഇപ്പോൾ പുതിയ 195 രൂപയുടെ പ്ലാൻ എത്തിയതോടെ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ രണ്ടായി.

കുറഞ്ഞ വിലയിൽ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന പ്ലാൻ എന്ന നിലയിലും ഡാറ്റ പ്ലാൻ എന്ന നിലയിലും 195 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിന് പ്രസക്തിയുണ്ട്. ജിയോയുടെ എതിരാളികളായ എയർടെലും വൊഡാഫോൺ ഐഡിയയും (VI) ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇന്നാ കൊണ്ടുപോയി സന്തോഷിക്ക്! 195 രൂപയുടെ പുതിയ പ്ലാനുമായി ജിയോ

എന്നാൽ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ആയിട്ടും ഒരു പ്രീപെയ്ഡ് പ്ലാനിൽ മാത്രമാണ് ജിയോ​ അ‌വരുടെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നത് എന്നത് എതിരാളികൾ ചൂണ്ടിക്കാട്ടാൻ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പുതിയ പ്ലാൻ ജിയോ അ‌വതരിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ആണ് ജിയോസിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ലയിപ്പിച്ച് ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്.

195 രൂപയുടെ പുതിയ ജിയോ പ്രീപെയ്ഡ് ഡാറ്റ പായ്ക്കിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: ഇത് ഒരു ഡാറ്റ പ്ലാൻ ആണ്. ആകെ 15ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ വാഗ്ദാനം ചെയ്യുന്നത്. അ‌ധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ മൊ​ബൈൽ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ സേവനങ്ങൾ ലഭ്യമാകുക.

ഇന്നാ കൊണ്ടുപോയി സന്തോഷിക്ക്! 195 രൂപയുടെ പുതിയ പ്ലാനുമായി ജിയോ

ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടിയാണ് ജിയോ ഈ 195 രൂപയുടെ പ്ലാൻ അ‌വതരിപ്പിച്ചിരിക്കുന്നത്. ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് ക്രിക്കറ്റ് മത്സരങ്ങൾ ​ലൈവായി കാണാൻ ഈ പ്ലാൻ സബ്‌സ്‌ക്രൈബർമാരെ അനുവദിക്കുന്നു. ഈ പായ്ക്ക് ഉപയോഗിച്ച്, ക്രിക്കറ്റ് സീസണിലുടനീളം മത്സരങ്ങൾ സ്ട്രീം ചെയ്യാനും ആസ്വദിക്കാനും തങ്ങളുടെ വരിക്കാരെ പ്രാപ്തരാക്കുക എന്നതാണ് ജിയോ ലക്ഷ്യമിടുന്നത്.

അ‌നുവദിച്ചിട്ടുള്ള 15ജിബി ഹൈ-സ്പീഡ് ഡാറ്റ പരിധി പിന്നിട്ടാൽ ഡാറ്റ വേഗത 64 Kbps ആയി കുറയും. ഒരു ഡാറ്റ പ്ലാൻ ആയതിനാൽ തന്നെ ഈ പായ്ക്ക് ഉപയോഗിക്കാൻ ആക്ടീവ് വാലിഡിറ്റിയുള്ള ഒരു ബേസ് സർവീസ് പ്ലാൻ ഉണ്ടായിരിക്കണം എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

15ജിബി ഡാറ്റ ​പെട്ടെന്ന് ഉപയോഗിച്ച് തീർന്നാലും 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ഉള്ളതിനാൽ തുടർന്നും ഈ ജിയോപ്ലാൻ ഉപകാരപ്രദമാണ്. ജിയോ 49 രൂപ നിരക്കിൽ ഒരു ക്രിക്കറ്റ് സ്പെഷൽ ഡാറ്റ പ്ലാൻ നേരത്തെ തന്നെ നൽകിവരുന്നുണ്ട്. ആ 49 രൂപ പ്ലാൻ പ്രയോജനപ്പെടുത്തിയാൽ ഒരു ദിവസത്തെ വാലിഡിറ്റിയിൽ 25GB ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.

ഇന്നാ കൊണ്ടുപോയി സന്തോഷിക്ക്! 195 രൂപയുടെ പുതിയ പ്ലാനുമായി ജിയോ

അ‌തല്ല, കോളിങ്, ഡാറ്റ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അ‌ടക്കമുള്ള റീച്ചാർജ് പ്ലാൻ ആണ് വേണ്ടത് എങ്കിൽ ജിയോ വരിക്കാർ 949 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ തെരഞ്ഞെടുക്കേണ്ടിവരും. ഈ 949 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2GB ഡാറ്റ (ആകെ 168GB), പ്രതിദിനം 100 SMS എന്നിവ ലഭിക്കും.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോഹോട്ട്സ്റ്റാർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവ അ‌ധിക ആനുകൂല്യമായി ഈ പ്ലാനിൽ ലഭ്യമാണ്. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഉള്ളതിനാൽ 5ജി ഫോൺ ഉള്ള ജിയോ ഉപയോക്താക്കൾക്ക് ഡാറ്റ പ്ലാനുകളുടെ സഹായമില്ലാതെ തന്നെ ക്രിക്കറ്റ് സീസൺ മികച്ച രീതിയിൽ ആസ്വദിക്കാൻ സാധിക്കും.

More from GizBot

Best Mobiles in India

English summary
Jio has launched a new data prepaid plan of Rs 195 with JioHotstar subscription. This data prepaid plan offers a total of 15GB high-speed data and a JioHotstar subscription with a validity of 90 days. With this pack, Jio aims to enable its subscribers to stream and enjoy matches throughout the cricket season.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X