Home
Recharge plans

കൃത്യം 8 എണ്ണം ഉണ്ട്! ജിയോയുടെ 28 ദിവസ വാലിഡിറ്റയുള്ള പ്രീപെയ്ഡ് പ്ലാനുകൾ ഇതൊക്കെയാണ്

ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാരുള്ള ടെലിക്കോം കമ്പനി റിലയൻസ് ജിയോയാണ്. അ‌തിനാൽത്തന്നെ ജിയോയുടെ ഒരു പ്ലാനിനെക്കുറിച്ച് പറഞ്ഞാൽ അ‌ത് ഒരുപാട് ആളുകൾക്ക് പ്രയോജനപ്പെടും. അ‌പ്പോൾ ജിയോയുടെ 28 ദിവസ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമായിട്ടുള്ള മുഴുവൻ പ്ലാനുകളെക്കുറിച്ചും ഒരിടത്തു തന്നെ വെളിപ്പെടുത്തിയാൽ അ‌ത് ജിയോ റീച്ചാർജ് ചെയ്യുന്ന ഒരുപാട് ഉപയോക്താക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. 28 ദിവസ വാലിഡിറ്റിയിൽ ആകെ 8 ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് ലഭ്യമായിട്ടുള്ളത്. അ‌ത് 189 രൂപയുടെ പ്ലാൻ മുതൽ 449 രൂപയുടെ പ്ലാൻ വരെ നീളുന്നു. ഇവയിലെ ആനുകൂല്യങ്ങൾ ഇവിടെ പരിചയപ്പെടാം.

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ 28 ദിവസ വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ജിയോ പ്രതിമാസ പ്രീപെയ്ഡ് പ്ലാനാണ് ഇത്. ഈ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാനിൽ അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ 2ജിബി ഡാറ്റ, മൊത്തം 300 സൗജന്യ എസ്എംഎസ് എന്നിവയാണ് ജിയോ ഉൾപ്പെടുത്തിയിരിക്കുന്നത്. അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോക്ലൗഡ് ആക്സസും ലഭ്യമാണ്.

കൃത്യം 8 എണ്ണം ഉണ്ട്! ജിയോയുടെ 28 ദിവസ വാലിഡിറ്റയുള്ള പ്ലാനുകൾ

249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 1ജിബി പ്രതിദിന ഡാറ്റ സഹിതം 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകുന്ന പ്ലാൻ എന്നതാണ് ഈ ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ പ്രസക്തി. മറ്റ് ആനുകൂല്യങ്ങളെല്ലാം സമാനമാണ്. അ‌തായത് 1ജിബി പ്രതിദിന ഡാറ്റയ്ക്ക് പുറമേ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഈ പ്ലാനിൽ അ‌ടങ്ങിയിരിക്കുന്നു.

299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ഈ ജിയോ പ്രീപെയ്ഡ് പ്ലാനും 28 ദിവസ വാലിഡിറ്റിയിൽ ആണ് എത്തുന്നത്. പ്രതിദിനം 1.5ജിബി ഡാറ്റ 28 ദിവസ വാലിഡിറ്റിയിൽ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ പ്ര​ത്യേകത. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും ജിയോടിവി, ജിയോക്ലൗഡ് ആപ്പുകളിലേക്കുള്ള ആക്സസും ഇതിൽ ലഭ്യമാണ്.

കൃത്യം 8 എണ്ണം ഉണ്ട്! ജിയോയുടെ 28 ദിവസ വാലിഡിറ്റയുള്ള പ്ലാനുകൾ

329 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോ സാവൻ പ്രോ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ പ്ലാൻ എന്നതാണ് ഈ 28 ദിവസ പ്ലാനിന്റെ പ്രത്യേകത. പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭ്യമാകുന്ന പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോടിവി, ജിയോക്ലൗഡ് സബ്സ്ക്രിപ്ഷനും ലഭ്യമാകും.

349 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ 2ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വില കുറഞ്ഞ ജിയോ പ്രീപെയ്ഡ് പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങൾക്ക് പുറമേ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും ഇതിൽ ലഭ്യമാണ്.

399 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 2.5ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന 4 ജിയോ പ്രീപെയ്ഡ് പ്ലാനുകളിൽ വച്ച് ഏറ്റവും ചെലവ് കുറഞ്ഞ പ്ലാൻ എന്നതാണ് ഈ പ്ലാനിന്റെ പ്രത്യേകത. 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് തുടങ്ങിയ ആനുകൂല്യങ്ങളും അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് എന്നിവയിലേക്കുള്ള ആക്സസും ഇതിൽ ലഭ്യമാണ്.

കൃത്യം 8 എണ്ണം ഉണ്ട്! ജിയോയുടെ 28 ദിവസ വാലിഡിറ്റയുള്ള പ്ലാനുകൾ

445 രൂപയുടെ ജിയോ പ്ലാൻ: ഒടിടി സബ്സ്ക്രിപ്ഷനുകളാണ് ഈ 28 ദിവസ പ്ലാനിന്റെ പ്രത്യേകത. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് 5ജി എന്നിവയാണ് പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോടിവി ​​ആപ്പ് വഴി സോണി ലിവ്, സീ5, ലയൺസ്ഗേറ്റ് പ്ലേ, ഡിസ്‌കവറി+, സൺ എൻഎക്‌സ്‌ടി, കാഞ്ച ലങ്ക, പ്ലാനറ്റ് മറാത്തി, ചൗപാൽ, ഫാൻകോഡ്, ഹോയ്‌ചോയ് സബ്‌സ്‌ക്രിപ്‌ഷനുകളും ജിയോടിവിയും ജിയോക്ലൗഡും ഇതിൽ ലഭ്യമാകും.

ജിയോ 449 രൂപ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 28 ദിവസ വാലിഡിറ്റി പ്ലാനുകളിൽ ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റയുമായി എത്തുന്ന പ്ലാനാണിത്. 3ജിബി പ്രതിദിന ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ് എന്നീ അ‌ധിക ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാകും.

Best Mobiles in India

English summary
Jio has listed 8 prepaid plans with 28 days validity. They are available at prices of Rs 189, Rs 249, Rs 299, Rs 329, Rs 349, Rs 399, Rs 445, and Rs 449. The cheapest Jio monthly prepaid plan that offers 28 days validity is the Rs 189 plan. In this, only 2GB of data is available. This is Jio's entry-level prepaid plan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X