100 രൂപയുടെ പുതിയ റീച്ചാർജ് പ്ലാനുമായി ജിയോ; ജിയോഹോട്ട്സ്റ്റാർ ഈ പ്ലാനിന്റെ ഐശ്വര്യം!
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ തങ്ങളുടെ വരിക്കാർക്കായി വെറും 100 രൂപ വിലയിൽ ഒരു പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചിരിക്കുന്നു. ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ആണ് ഈ പ്ലാനിന്റെ പ്രധാന ആകർഷണം. ഒരു ഡാറ്റ പ്ലാൻ+ എന്റർടെയ്ൻമെന്റ് പ്ലാൻ എന്ന നിലയിലാണ് ജിയോയുടെ പുതിയ 100 രൂപ പ്രീപെയ്ഡ് പ്ലാൻ എത്തിയിരിക്കുന്നത്. ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടിയാണ് ജിയോ ഈ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം, അതായത് ഫെബ്രുവരി 14ന് ആണ് ജിയോസിനിമയും ഡിസ്നി+ ഹോട്ട്സ്റ്റാറും ലയിപ്പിച്ച് ജിയോഹോട്ട്സ്റ്റാർ നിലവിൽ വന്നത്.
ജിയോഹോട്ട്സ്റ്റാർ നിലവിൽ വരുന്ന സമയത്ത് അതിന്റെ സബ്സ്ക്രിപ്ഷൻ ലഭ്യമാകുന്ന ഒരേയൊരു പ്രീപെയ്ഡ് പ്ലാൻ മാത്രമാണ് ജിയോയുടെ പക്കലുണ്ടായിരുന്നത്. 949 രൂപയുടെ പ്ലാനായിരുന്നു അത്. എന്നാൽ മറ്റ് ടെലിക്കോം കമ്പനികൾക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന നിരവധി പ്ലാനുകൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ, ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന കൂടുതൽ പ്ലാനുകൾ ജിയോ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.

100 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഏറ്റവും പുതിയ പ്ലാനാണ് 100 രൂപയുടെ ജിയോ ഡാറ്റ പ്ലാൻ. 90 ദിവസ വാലിഡിറ്റിയിൽ ആകെ 5ജിബി ഹൈസ്പീഡ് ഡാറ്റയാണ് ഇതിൽ ലഭ്യമാകുക. ഇതിനൊപ്പം അധിക ആനുകൂല്യമായി 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു.
അടുത്തിടെ 195 രൂപ വിലയിലും ജിയോ ഒരു ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന പുതിയ പ്ലാൻ അവതരിപ്പിച്ചിരുന്നു. മൈജിയോ ആപ്പിലെ ലിസ്റ്റിങ് പ്രകാരം ജിയോഹോട്ട്സ്റ്റാർ ലഭിക്കുന്ന ആകെ 3 പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ജിയോയ്ക്ക് ഉണ്ട്. അവ 100 രൂപ, 195 രൂപ, 949 രൂപ വിലകളിലാണ് എത്തുന്നത്.

100 രൂപയുടെ പുതിയ പ്ലാൻപോലെ തന്നെ 195 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനും ഡാറ്റ പ്ലാനാണ്. ആകെ 15ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ വാഗ്ദാനം ചെയ്യുന്നത്. അധിക ആനുകൂല്യമായി ജിയോഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷനും വാഗ്ദാനം ചെയ്യുന്നു. 90 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ സേവനങ്ങൾ ലഭ്യമാകുക.
ക്രിക്കറ്റ് സീസൺ കണക്കിലെടുത്ത് കൂടിയാണ് ജിയോ പുതിയ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ അവതരിപ്പിക്കുന്നത്. കാരണം ജിയോഹോട്ട്‌സ്റ്റാർ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷൻ ഉപയോഗിച്ച് ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി കാണാൻ ഈ പ്ലാനുകൾ സബ്‌സ്‌ക്രൈബർമാരെ അനുവദിക്കുന്നു. ഈ പായ്ക്ക് ഉപയോഗിച്ച്, ക്രിക്കറ്റ് സീസണിലുടനീളം മത്സരങ്ങൾ സ്ട്രീം ചെയ്യാനും ആസ്വദിക്കാനും തങ്ങളുടെ വരിക്കാരെ പ്രാപ്തരാക്കുകയും അതിലൂടെ പ്ലാറ്റ്ഫോം സബ്സ്ക്രൈബേഴ്സിന്റെ എണ്ണം ഉയർത്താനും ജിയോ ലക്ഷ്യമിടുന്നു.
ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ അടങ്ങുന്ന ഏറ്റവും ചെലവേറിയ പ്ലാൻ 949 രൂപയുടെ പ്ലാനാണ്. ഇതിൽ ഡാറ്റ, കോളിങ്, വാലിഡിറ്റി എന്നീ ആനുകൂല്യങ്ങളും ഉൾപ്പെടുന്നു എന്നതാണ് വില കൂടാനുള്ള കാരണം. 949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ 84 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്.

949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 2GB ഡാറ്റ (ആകെ 168GB), പ്രതിദിനം 100 SMS എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോഹോട്ട്സ്റ്റാർ, ജിയോടിവി, ജിയോക്ലൗഡ് തുടങ്ങിയവ ലഭ്യമാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ഉള്ളതിനാൽ 5ജി ഫോൺ ഉള്ളവർക്ക് ഡാറ്റ പ്ലാനുകളുടെ സഹായമില്ലാതെ തന്നെ ക്രിക്കറ്റ് സീസൺ ആസ്വദിക്കാൻ സാധിക്കും.


Click it and Unblock the Notifications








