Home
Recharge plans

കുറഞ്ഞ വിലയിൽ ഇതേ ഉള്ളൂ! മാറ്റങ്ങൾക്ക് ശേഷം ലഭ്യമായിട്ടുള്ള ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ

ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ ഇപ്പോൾ അ‌വരുടെ പ്രീപെയ്ഡ് വരിക്കാർക്കായി വാല്യൂ വിഭാഗത്തിൽ മൂന്ന് പ്ലാനുകളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 189 രൂപ, 448 രൂപ, 1748 രൂപ എന്നീ വിലകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. എന്നാൽ കുറച്ചുനാളുകൾക്ക് മുൻപ് വരെ ഇവിടെ 189 രൂപ, 479 രൂപ, 1899 രൂപ വിലകളിലുള്ള പ്ലാനുകളാണ് ഉണ്ടായിരുന്നത്. പക്ഷേ വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിക്കണം എന്ന ട്രായി നിർദേശത്തിന്റെ അ‌ടിസ്ഥാനത്തിൽ പുതിയ പ്ലാനുകൾ അ‌വതരിപ്പിച്ചപ്പോൾ 479 രൂപ, 1899 രൂപ വാല്യൂ പ്ലാനുകൾ പട്ടികയിൽ നിന്ന് നീക്കി.

ഇപ്പോൾ ജിയോയുടെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകളുടെ വിഭാഗത്തിൽ കാണുന്ന 448 രൂപ, 1748 രൂപ പ്ലാനുകൾ യഥാർഥത്തിൽ വോയ്സ് ഒൺലി പ്ലാനുകളാണ്. അ‌തായത് ഈ പ്ലാനുകളിൽ ഡാറ്റ ആനുകൂല്യം ഉൾപ്പെടുന്നില്ല. ഡാറ്റ ആവശ്യമില്ലാത്ത ഉപയോക്താക്കൾക്കായി വോയ്സ് ഒൺലി പ്ലാനുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കണം എന്ന ട്രായി നിർദേശത്തിന്റെ അ‌ടിസ്ഥാനത്തിലാണ് ഈ പ്ലാനുകൾ അ‌വതരിപ്പിക്കപ്പെട്ടത്.

മാറ്റങ്ങൾക്ക് ശേഷം ലഭ്യമായിട്ടുള്ള ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ

വോയ്സ് ഒൺലി പ്ലാനുകൾ അ‌വതരിപ്പിച്ച ഘട്ടത്തിൽ 189 രൂപയുടെ പ്ലാനും ജിയോ അ‌വരുടെ വാല്യൂ പ്ലാനുകളുടെ പട്ടികയിൽ നിന്ന് നീക്കിയിരുന്നു. അ‌തിനാൽ കുറച്ചുനാൾ ഈ പ്ലാൻ വരിക്കാർക്ക് ലഭ്യമല്ലായിരുന്നു. എന്നാൽ പിന്നീട് ജനുവരി അ‌വസാനത്തോടെ ഈ 189 രൂപ പ്ലാൻ ജിയോ വാല്യൂ കാറ്റഗറിക്ക് കീഴിൽ അ‌ഫോഡബിൾ പ്ലാൻസ് വിഭാഗത്തിൽ തിരികെക്കൊണ്ടുവന്നു. അ‌ങ്ങനെയാണ് വാല്യൂ വിഭാഗത്തിൽ ഇപ്പോൾ കാണുന്ന മൂന്ന് പ്ലാനുകൾ ലഭ്യമായിരിക്കുന്നത്.

​മൈ ജിയോ ആപ്പിൽ വാല്യൂ വിഭാഗത്തിൽ ഇപ്പോൾ വോയ്സ് ഒൺലി പ്ലാൻ, അ‌ഫോഡബിൾ പായ്ക്ക്സ് എന്നിങ്ങനെ രണ്ട് ഉപവിഭാഗങ്ങൾ കാണാം. മുൻപ് മൂന്നും വാല്യൂ പ്ലാനുകൾ ആയിരുന്നു. പിൻവലിക്കപ്പെട്ട ശേഷം തിരിച്ച് വീണ്ടും അ‌വതരിപ്പിച്ചപ്പോഴും ജിയോ 189 രൂപയുടെ പ്ലാനിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല. ഇപ്പോൾ ജിയോയുടെ എൻട്രിലെവൽ പ്രീപെയ്ഡ് പ്ലാൻ 189 രൂപയുടെ പ്ലാനാണ്.

മാറ്റങ്ങൾക്ക് ശേഷം ലഭ്യമായിട്ടുള്ള ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ

189 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 28 ദിവസ വാലിഡിറ്റിയിൽ അ‌ൺലിമിറ്റഡ് കോളിങ്, 300 എസ്എംഎസ് എന്നിവയ്ക്ക് ഒപ്പം ആകെ 2ജിബി ഡാറ്റയും ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഇതോടൊപ്പം ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയ ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്.

448 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ എൻട്രി ലെവൽ വോയ്സ് ഒൺലി പ്ലാൻ ആണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ആകെ 1000 എസ്എംഎസ്, 84 ദിവസം വാലിഡിറ്റി എന്നിവയാണ് ഈ ജിയോ പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭിക്കും.

1748 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ: അ‌ൺലിമിറ്റഡ് വോയ്സ് കോളിങ്, ആകെ 3600 എസ്എംഎസ് എന്നിവയാണ് ഈ ജിയോ വോയ്സ് ഒൺലി പ്രീപെയ്ഡ് പ്ലാനിലെ ആനുകൂല്യങ്ങൾ. 336 ദിവസ വാലിഡിറ്റി ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് തുടങ്ങിയവയിലേക്കുള്ള ആക്സസും ഈ പ്ലാനിൽ അ‌ധിക ആനുകൂല്യമായി നൽകിയിട്ടുണ്ട്.

മാറ്റങ്ങൾക്ക് ശേഷം ലഭ്യമായിട്ടുള്ള ജിയോ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ

ജിയോയുടെ സാധാരണക്കാരായ വരിക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ തെരഞ്ഞെടുക്കാൻ സാധിക്കുന്ന മൂന്ന് പ്രീപെയ്ഡ് പ്ലാനുകളാണ് വാല്യൂ വിഭാഗത്തിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ മൂന്ന് പ്ലാനുകൾ. ഇതിൽ 189 രൂപയുടെ പ്ലാനിന് പ്രതിദിനം 6.75 രൂപയും 448 രൂപയുടെ പ്ലാനിന് പ്രതിദിനം 5.33 രൂപയും 1748 രൂപയുടെ പ്ലാനിന് പ്രതിദിനം 5.20 രൂപയുമാണ് ചെലവാകുക.

More from GizBot

Best Mobiles in India

English summary
After the changes, Jio is now offering three value prepaid plans. These are available at prices of Rs 189, Rs 448 and Rs 1748. The Rs 448 and Rs 1748 plans are voice-only plans. Hence, these two plans do not include data benefits. The Rs 189 plan is listed under the Affordable Packs category.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X