ഇതാണ് ബെസ്റ്റ് ഓപ്ഷൻ! ജിയോ 28 ദിവസ വാലിഡിറ്റിയിൽ ലഭ്യമാക്കിയിരിക്കുന്ന കിടിലൻ റീച്ചാർജ് പ്ലാൻ
ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്നത് റിലയൻസ് ജിയോയുടെ ടെലിക്കോം സേവനങ്ങളാണ്. ജിയോ വരിക്കാരിൽ സാധാരണക്കാർ മുതൽ കോടീശ്വരന്മാർ വരെ ഉണ്ട്. ഇവർക്കെല്ലാമായി ജിയോ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നു. ദിവസവും ഇഷ്ടം പോലെ ഡാറ്റയും ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനും സഹിതം ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളുണ്ട്. എന്നാൽ സാധാരണ വരിക്കാരെ സംബന്ധിച്ചിടത്തോളം അത്തരം പ്ലാനുകൾ താങ്ങാനാകില്ല. സാധാരണക്കാരായ ജിയോ വരിക്കാർ കൂടുതലും പ്രതിമാസ പ്ലാനുകളാണ് തെരഞ്ഞെടുക്കാറുള്ളത്. ഡാറ്റ ഉപയോഗം കുറവുള്ള വരിക്കാർക്കായി ജിയോ 189 രൂപയുടെ പ്ലാൻ ആണ് 28 ദിവസ വാലിഡിറ്റിയിൽ വാഗ്ദാനം ചെയ്യുന്നത്.
അതേസമയം അൺലിമിറ്റഡ് കോളിങ് ആനുകൂല്യത്തിനൊപ്പം അത്യാവശ്യം ഡാറ്റയും ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് 1.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാനുകൾ തെരഞ്ഞെടുക്കാവുന്നതാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകില്ല എന്നത് മാത്രമാണ് 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളുടെ പോരായ്മ. 2ജിബി പ്രതിദിന പ്ലാനുകൾക്കൊപ്പം മാത്രമേ അൺലിമിറ്റഡ് 5ജി ഡാറ്റ ലഭിക്കൂ.

2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ തെരഞ്ഞെടുക്കണമെങ്കിൽ നിരക്ക് അൽപ്പം ഉയരും. അതിനാൽ സാധാരണക്കാർ കൂടുതലായും തെരഞ്ഞെടുക്കുന്നതും 1.5ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ്. ഒരു മാസത്തിനടുത്ത് വാലിഡിറ്റിയിൽ 1.5ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാനിന് 299 രൂപയാണ് വില വരുന്നത്.
299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, ദിവസം100 എസ്എംഎസ്, 1.5 ജിബി പ്രതിദിന ഡാറ്റ എന്നിവയാണ് 299 രൂപയ്ക്ക് ജിയോ വാഗ്ദാനം ചെയ്യുന്ന പ്രധാന ആനുകൂല്യങ്ങൾ. ഈ പ്ലാൻ 28 ദിവസത്തെ സർവീസ് വാലിഡിറ്റിയോടെയാണ് എത്തുന്നത്.

മുൻപ് സൂചിപ്പിച്ചതുപോലെ, 299 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാനിനൊപ്പം അൺലിമിറ്റഡ് 5G ബണ്ടിൽ ചെയ്തിട്ടില്ല. ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള സ്റ്റാൻഡേർഡ് ആക്‌സസ് ഇതിൽ അധിക ആനുകൂല്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഫെയർ യൂസേജ് പോളിസി (FUP) ഡാറ്റയുടെ ഉപഭോഗത്തിന് ശേഷം, ബ്രൗസിങ് വേഗത 64 Kbps ആയി കുറയും.
ജിയോയുടെ 28 ദിവസ വാലിഡിറ്റിയുള്ള പ്ലാനുകളിൽ ഏറ്റവും ജനപ്രീതിയുള്ള പ്രീപെയ്ഡ് പ്ലാൻ 299 രൂപയുടേത് ആണ്. ആകെ ഡാറ്റ 42 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ജിയോ ഉപയോക്താവിന് ലഭ്യമാകുക. രാജ്യത്തെ എല്ലാ ടെലിക്കോം സർക്കികളുകളിലുമുള്ള ജിയോ വരിക്കാർക്ക് ഈ 299 രൂപ പ്ലാൻ റീച്ചാർജിനായി ലഭ്യമാണ്.
ജിയോ ഉപയോക്താക്കൾക്ക് മൈജിയോ ആപ്പിൽ നിന്ന് നേരിട്ട് ഈ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയും. ആപ്പ് വഴി റീച്ചാർജ് ചെയ്യുന്നതിന് കമ്പനി അധിക കൺവീനിയൻസ് ചാർജ് ഈടാക്കുന്നില്ല. അതേസമയം മറ്റ് തേർഡ് പാർട്ടി റീചാർജ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് റീച്ചാർജ് ചെയ്യുന്നത് എങ്കിൽ ചെറുതായി കൺവീനിയൻസ് ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്.

ഒരുമാസ വാലിഡിറ്റി തികച്ച് ലഭിക്കുന്ന റീച്ചാർജ് ഓപ്ഷനുകൾ നിർബന്ധമായും ഉണ്ടായിരിക്കണം എന്ന ട്രായി ഉത്തരവ് ഉള്ളതിനാൽ 30 ദിവസം, ഒരു മാസം വാലിഡിറ്റികളുള്ള പ്രീപെയ്ഡ് പ്ലാനുകളും ജിയോ ലഭ്യമാക്കിയിട്ടുണ്ട്. 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന മികച്ച പ്ലാനാണ് 355 രൂപയുടെ ജിയോ ഫ്രീഡം പ്ലാൻ. ഇതിൽ അൺലിമിറ്റഡ് കോളിങ്ങിന് പുറമേ 25ജിബി ബൾക്ക് ഡാറ്റയും ലഭ്യമാണ്.


Click it and Unblock the Notifications








