കിട്ടുക ഉള്ളതിൽ ഏറ്റവും മികച്ച ആനുകൂല്യങ്ങൾ! ജിയോയുടെ VIP പ്ലാനുകൾ സ്വന്തമാക്കണോ? ഇതാ
റിലയൻസ് ജിയോയുടെ (Reliance Jio) വരിക്കാരുടെ എണ്ണം ഏതാണ്ട് 50 കോടിയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ ഏറ്റവുമധികം വരിക്കാർ ഉള്ള ടെലിക്കോം കമ്പനി റിലയൻസ് ജിയോയാണ്. മികച്ച സേവനങ്ങൾ മറ്റ് സ്വകാര്യ കമ്പനികളെക്കാൾ ലാഭകരമായി വാഗ്ദാനം ചെയ്തുകൊണ്ടാണ് ജിയോ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് 50 കോടിക്ക് അടുത്ത് വരുന്ന വരിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനായി ജിയോ മികച്ച കുറച്ചധികം റീച്ചാർജ് പ്ലാനുകൾ ലഭ്യമാക്കിയിട്ടുണ്ട്. അതിൽ വിഐപി പ്ലാനുകൾ എന്ന് വിശേഷിപ്പിക്കാവുന്ന മൂന്ന് പ്ലാനുകൾ ഉണ്ട്. കാരണം ഡാറ്റ, കോളിങ്, എസ്എംഎസ് എന്നിവ ഏറ്റവുമധികം ലഭ്യമാകുക ഈ മൂന്ന് പ്ലാനുകളിലാണ്.
ലഭ്യമായതിൽ ഏറ്റവും ഉയർന്ന ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളെ വിഐപി പ്ലാനുകൾ എന്ന് വിളിക്കുന്നതിൽ തെറ്റില്ല എന്ന് കരുതാം. ആനുകൂല്യങ്ങൾ മാത്രമല്ല, ഇവയുടെ വിലയും അൽപ്പം കൂടുതലാണ്. എങ്കിലും സകല സുഖസൗകര്യങ്ങളോടും കൂടി ടെലിക്കോം സേവനങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്ന ജിയോ വരിക്കാർക്ക് ഈ പ്ലാനുകൾ മികച്ച ഓപ്ഷനാണ്.

3ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളെ കുറിച്ചാണ് ഈ പറഞ്ഞുവരുന്നത്. ആകെ 3 ജിയോ പ്ലാനുകളാണ് ഇത്തരത്തിൽ ലഭ്യമായിട്ടുള്ളത്. ഈ പ്ലാനുകളുടെ വില 449 രൂപ, 1199 രൂപ, 1799 രൂപ എന്നിങ്ങനെയാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ഈ മൂന്ന് പ്ലാനുകളിലും ലഭ്യമാണ്.
449 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. 28 ദിവസ വാലിഡിറ്റിയിലാണ് ഇവ ലഭ്യമാകുക. അധിക ആനുകൂല്യമായി അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോക്ലൗഡ്, 90 ദിവസത്തേക്ക് ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവ ലഭ്യമാകും.

1199 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നീ പ്രധാന ആനുകൂല്യങ്ങളുമായി 84 ദിവസത്തെ സേവന വാലിഡിറ്റിയിൽ ഈ പ്ലാൻ എത്തുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോക്ലൗഡ്, 90 ദിവസത്തെ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവ ഇതിൽ അധിക ആനുകൂല്യമായി ലഭ്യമാകുന്നു.
1799 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 1199 രൂപയുടെ പ്ലാനിൽ കണ്ട അതേ പ്രധാന ആനുകൂല്യങ്ങൾ തന്നെയാണ് ഇതിലും ഉള്ളത്. അതായത് 84 ദിവസ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 3 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ഇതിലുണ്ട്. എന്നാൽ 1799 രൂപ പ്ലാനിനെ 1199 രൂപ പ്ലാനിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ഒടിടി സബസ്ക്രിപ്ഷൻ ആണ്.
റിലയൻസ് ജിയോയുടെ 1799 രൂപ പ്ലാനിൽ ഉപയോക്താക്കൾക്ക് 84 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷൻ ലഭിക്കും. ഈ ആനുകൂല്യം ക്ലെയിം ചെയ്യുന്നതിന്, ഉപയോക്താക്കൾ മൈജിയോ ആപ്പിൽ പോയി അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇതിന് പുറമേ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോടിവി, ജിയോ ക്ലൗഡ്, 90 ദിവസ ജിയോഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ എന്നിവയും ഇതിലുണ്ട്.

ഒറ്റനോട്ടത്തിൽ നോക്കിയാൽ ഈ പ്ലാനുകൾ ചെലവേറിയതാണ്. പക്ഷേ ഇതിൽ ലഭ്യമാകുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് വലിയ കൂടുതലാണ് എന്ന് കരുതാനാകില്ല. 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ 5ജി ഫോൺ ഉപയോക്താക്കളെക്കാൾ 4ജി ഫോൺ ഉപയോക്താക്കൾക്കാണ് കൂടുതൽ ഗുണം ചെയ്യുക. 5ജി ഫോൺ ഉള്ളവരെ സംബന്ധിച്ചിടത്തോളം 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തെരഞ്ഞെടുത്താൽ അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ ലഭ്യമാകും. അതിനാൽ 3ജിബി പ്രതിദിന ഡാറ്റ എന്നതിന് പ്രസക്തിയില്ലാതായി മാറുന്നു.


Click it and Unblock the Notifications








