ഏറ്റവും സാധാരണക്കാർക്ക് ജിയോ ഡാറ്റ സഹിതം ലഭ്യമാക്കിയിരിക്കുന്ന 3 റീച്ചാർജ് പ്ലാനുകൾ!
ഡാറ്റ ഉള്ള പ്ലാനുകളും ഡാറ്റ ഇല്ലാത്ത പ്ലാനുകളും. ഇന്ത്യൻ ടെലിക്കോം രംഗത്ത് ഇപ്പോൾ റീച്ചാർജ് പ്ലാനുകൾ സംബന്ധിച്ച ചർച്ച മുഴുവൻ ഡാറ്റയെ ആശ്രയിച്ചാണ് ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുന്നത്. സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം ചെറിയ അളവിലെങ്കിലും ഡാറ്റ വേണം. ചെലവ് ചുരുക്കി റീച്ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്ന ചിലരും ചെറിയ അളവിൽ ഡാറ്റ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അത്തരം ആളുകൾക്കെല്ലാം ഉപയോഗപ്പെടും വിധത്തിൽ റിലയൻസ് ജിയോ ചില റീച്ചാർജ് ഓപ്ഷനുകൾ നേരത്തെ മുതൽ നൽകി വരുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട മൂന്ന് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം.
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോ 1ജിബി പ്രതിദിന ഡാറ്റ ലഭ്യമാകുന്ന രണ്ട് പ്രീപെയ്ഡ് റീച്ചാർജ് ഓപ്ഷനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഇത് കൂടാതെ ആകെ 25ജിബി ബൾക്ക് ഡാറ്റയുമായി 30 ദിവസ വാലിഡിറ്റിയിൽ എത്തുന്ന ഒരു ജിയോ പ്ലാനും ഉണ്ട്. ഈ മൂന്ന് പ്ലാനുകളും ഏതാണ്ട് ഒരു മാസത്തേക്ക് കുറഞ്ഞ അളവിൽ ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഇതിൽ ജിയോയുടെ 1ജിബി പ്രതിദിന ഡാറ്റ പ്ലാനുകൾ 209 രൂപ, 249 രൂപ വിലകളിലാണ് എത്തുന്നത്. 1ജിബി പ്രതിദിന ഡാറ്റ വാഗ്ദാനം ചെയ്യുന്ന രണ്ടേ രണ്ട് ജിയോ പ്ലാനുകൾ മാത്രമാണ് ഉള്ളത്. നേരത്തെ കുറഞ്ഞ അളവിൽ ഡാറ്റ സഹിതം എല്ലാ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിരുന്ന വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ നൽകിയിരുന്നു.
എന്നാൽ, ട്രായിയുടെ നിർദേശ പ്രകാരം വോയ്സ്- എസ്എംഎസ് ഒൺലി പ്ലാനുകൾ അവതരിപ്പിച്ചതിന് പിന്നാലെ വാല്യൂ പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പിൻവലിച്ചു. ഡാറ്റ ഇല്ലാതെ ടെലിക്കോം സേവനങ്ങൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം വോയ്സ് ഒൺലി പ്ലാനുകൾ അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ ജിയോ വാല്യൂ പ്ലാനുകൾ പിൻവലിച്ചത് ഉപയോക്താക്കൾക്ക് തിരിച്ചടിയാണ്.

ജിയോ 209 രൂപ പ്രീപെയ്ഡ് പ്ലാൻ: പ്രതിദിനം 1ജിബി ഡാറ്റയുമായി എത്തുന്ന രണ്ട് ജിയോ പ്ലാനുകളിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ ലഭ്യമാകുന്ന പ്ലാൻ ഇതാണ്. പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവ 22 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭിക്കും.
249 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 1ജിബി പ്രതിദിന ഡാറ്റ ലഭിക്കുന്ന രണ്ടാമത്തെ ജിയോ പ്ലാൻ ഇതാണ്. പ്രതിദിനം 1ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ്, ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നീ ആനുകൂല്യങ്ങൾ 28 ദിവസ വാലിഡിറ്റിയിൽ ഈ പ്ലാൻ ലഭ്യമാക്കുന്നു. 250 രൂപയിൽ താഴെ വിലയിൽ ജിയോ വരിക്കാർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച റീച്ചാർജ് പ്ലാനുകളിൽ ഒന്നാണിത്.
ജിയോ 355 രൂപ പ്ലാൻ: 30 ദിവസത്തെ വാലിഡിറ്റിയിൽ ചെറിയ അളവ് ഡാറ്റയും മറ്റ് ടെലിക്കോം ആനുകൂല്യങ്ങളും ഉപയോഗിക്കാൻ താൽപര്യപ്പെടുന്നവർക്ക് ലഭ്യമായിട്ടുള്ള ജിയോ ഫ്രീഡം പ്ലാൻ ആണ് ഇത്. അൺലിമിറ്റഡ് കോളിങ്, ആകെ 25ജിബി ബൾക്ക് ഡാറ്റ, ദിവസം 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ.

വീട്ടിലും ഓഫീസിലും വൈഫൈ വഴി ഇന്റർനെറ്റ് ലഭ്യമായിട്ടുള്ള ജിയോ വരിക്കാർക്ക് ഈ പ്ലാനുകൾ ഏറെ അനുയോജ്യമാണ്. യാത്രകളിലും മറ്റും ഡാറ്റ ആവശ്യമായി വന്നാൽ ഉപയോഗിക്കാൻ വേണ്ട ചെറിയ അളവ് ഡാറ്റ ഈ പ്ലാനുകൾ നൽകുന്നുണ്ട്. ഇവ തികയാതെ വന്നാൽ ജിയോ ഡാറ്റ പ്ലാനുകളെ ആശ്രയിക്കാനുള്ള ഓപ്ഷനും ഉണ്ട്.


Click it and Unblock the Notifications








