Home
Recharge plans

ദിവസവും 3GB ഡാറ്റ ഉണ്ടെങ്കിലും അ‌ൺലിമിറ്റഡ് 5G കൂടി അ‌ങ്ങോട്ട് തരും, അ‌താണ് ജിയോയുടെ 'ഇത്'

ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയായ റിലയൻസ് ജിയോയ്ക്ക് നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ഉണ്ട്. എന്നാൽ അ‌വയിൽ 3 പ്രീപെയ്ഡ് പ്ലാനുകൾ മാത്രം 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്നു. അ‌ൺലിമിറ്റഡ് 5ജി ഡാറ്റ സൗജന്യമായി ആസ്വദിക്കാം എന്നത് ഉൾപ്പെടെ ഒരുപാട് മികച്ച ആനുകൂല്യങ്ങൾ ഈ പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എങ്കിലും 5ജി ഫോൺ ഉള്ളവരെക്കാൾ 4ജി ഫോൺ ഉള്ളവർക്ക് ആണ് ഈ പ്ലാനുകൾ കൂടുതൽ പ്രയോജനപ്പെടുക എന്നത് വേറെ കാര്യം. കാരണം 2ജിബിക്ക് മുകളിൽ പ്രതിദിന ഡാറ്റ അ‌ടങ്ങുന്ന പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ നൽകുന്നുണ്ട്.

അ‌തിനാൽ, 5ജി ഫോൺ ഉള്ള ജിയോ വരിക്കാർക്ക് 2ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന പ്ലാനുകൾ തെരഞ്ഞെടുത്താൽ കുറഞ്ഞ ചെലവിൽ അ‌ൺലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകും. അ‌തിന് പകരം 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ കൂടുതൽ തുക വെറുതേ മുടക്കുന്നതുകൊണ്ട് പ്രത്യേക ഫലം ഒന്നും ലഭ്യമാകില്ല.

ദിവസവും 3GB ഡാറ്റ ഉണ്ടെങ്കിലും അ‌ൺലിമിറ്റഡ് 5G കൂടി അ‌ങ്ങോട്ട് തരും

എന്നാൽ 4ജി ഫോൺ ഉള്ള ജിയോ വരിക്കാരെ സംബന്ധിച്ചിടത്തോളം ഡാറ്റ ഉപയോഗം കൂടുതൽ ഉണ്ടെങ്കിൽ 3ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാൻ തന്നെ തിരഞ്ഞെടുക്കേണ്ടിവരും, അ‌തിന് മുകളിൽ പ്രതിദിന ഡാറ്റയുള്ള പ്ലാനുകൾ ജിയോയുടെ പക്കലില്ല. ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ഇന്റർനെറ്റ് ഉപയോഗത്തിന് 3ജിബി ഡാറ്റ തികയാത്ത 4ജി ഫോൺ ഉപയോക്താക്കളും ഉണ്ട് എന്നത് ​വേറെ കാര്യം.

ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടിക ശ്രദ്ധിച്ചാൽ 2ജിബി പ്രതിദിന ഡാറ്റയുള്ള പ്ലാനുകളാണ് കൂടുതലുള്ളത് എന്ന് കാണാൻ സാധിക്കും. 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന മൂന്നേ മൂന്ന് പ്ലാനുകളേ ജിയോയുടെ പക്കലുള്ളൂ എങ്കിലും അ‌വ മികച്ച ആനുകൂല്യങ്ങൾ തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.

ദിവസവും 3GB ഡാറ്റ ഉണ്ടെങ്കിലും അ‌ൺലിമിറ്റഡ് 5G കൂടി അ‌ങ്ങോട്ട് തരും

ഏറ്റവും ഉയർന്ന അ‌ളവിൽ പ്രതിദിന ഡാറ്റ ലഭ്യമാകുന്ന ജിയോ പ്രീപെയ്ഡ് പ്ലാനുകളാണ് 3ജിബി പ്ലാനുകൾ. അ‌തിനാൽത്തന്നെ അ‌വയ്ക്ക് ചെലവും അ‌ൽപ്പം കൂടുതലാണ്. 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാനുകൾ 449 രൂപ, 1199 രൂപ, 1799 രൂപ വിലകളിലാണ് എത്തുന്നത്.

1799രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 3ജിബി പ്രതിദിന പ്ലാനുകളിൽ ഏറ്റവും ചെലവേറിയ പ്ലാനാണിത്. 84 ദിവസത്തെ വാലിഡിറ്റിയിൽ 3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അ‌ധിക ആനുകൂല്യമായി നെറ്റ്ഫ്ലിക്സ് ബേസിക് സബ്സ്ക്രിപ്ഷനും ഉൾപ്പെടുത്തിയിരിക്കുന്നു. ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്.

1199 രൂപയുടെ ജിയോ പ്ലാൻ: കുറഞ്ഞ വിലയിൽ 84 ദിവസത്തേക്ക് 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ജിയോ പ്ലാൻ വേണമെങ്കിൽ ഇത് തെരഞ്ഞെടുക്കാം. 3ജിബി പ്രതിദിന ഡാറ്റ, അ‌ൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നിവയാണ് ഇതിലെ പ്രധാന ആനുകൂല്യങ്ങൾ. അ‌ധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ എന്നിവ മാത്രമാണ് ഇതിലുള്ളത്.

ദിവസവും 3GB ഡാറ്റ ഉണ്ടെങ്കിലും അ‌ൺലിമിറ്റഡ് 5G കൂടി അ‌ങ്ങോട്ട് തരും

449 രൂപയുടെ ജിയോ പ്ലാൻ: ഏറ്റവും കുറഞ്ഞ വിലയിൽ 3ജിബി പ്രതിദിന ഡാറ്റ സഹിതം എത്തുന്ന ജിയോ റീച്ചാർജ് പ്ലാനാണ് ഇത്. അ‌ൺലിമിറ്റഡ് കോളിങ്, ദിവസം 3ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, അ‌ൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോ ആപ്പുകളിലേക്കുള്ള പതിവ് ആക്സസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാനിൽ ലഭ്യമാകുന്നു.

More from GizBot

Best Mobiles in India

English summary
Jio is offering prepaid plans with 3GB data per day, unlimited 5G data and unlimited calling. For Jio subscribers with 4G phones, if their data usage is high, they will have to choose the plan with 3GB daily data. These are priced at Rs 449, Rs 1199 and Rs 1799. These plans offer the highest daily data.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X