ഇതൊക്കെയാണ് മോനേ ശരിക്കും 'റീച്ചാർജ്'! നെറ്റ്ഫ്ലിക്സും ഹോട്ട്സ്റ്റാറും പ്രൈമും ലഭിക്കുന്ന ജിയോ പ്ലാനുകൾ
ടെലിക്കോം ആനുകൂല്യങ്ങൾ സംബന്ധിച്ച പഴയ സങ്കൽപ്പങ്ങളൊക്കെ ഇന്ന് പാടേ മാറിക്കഴിഞ്ഞു. ഫീച്ചർ ഫോണുകൾ കളം വാണിരുന്ന സമയത്ത് കോളിങ്, എസ്എംഎസ് എന്നിവയായിരുന്നു പ്രധാന ആനുകൂല്യങ്ങൾ. പിന്നീട് സ്മാർട്ട്ഫോണുകൾ വന്നതോടെ ഡാറ്റയ്ക്ക് പ്രാധാന്യം കൂടി. ഇപ്പോൾ അവിടെ നിന്ന് ടെലിക്കോം വരിക്കാരുടെ ആവശ്യങ്ങൾ കുറേക്കൂടി മുന്നോട്ട് പോയി. സ്മാർട്ട്ഫോൺ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇപ്പോൾ ഡാറ്റയോടൊപ്പം എന്റർടെയ്ൻമെന്റ് ആനുകൂല്യങ്ങളും പല ടെലിക്കോം ഉപയോക്താക്കളും പ്രതീക്ഷിക്കുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ ഒഴികെ എല്ലാ ടെലിക്കോം കമ്പനികളും തങ്ങളുടെ ചില പ്ലാനുകൾക്കൊപ്പം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്ത്യയിലെ ഒന്നാം നമ്പർ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ (Reliance Jio). തങ്ങളുടെ വരിക്കാർക്കായി ലഭ്യമാക്കിയിരിക്കുന്ന ചില പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ ആനുകൂല്യങ്ങൾ വെവ്വേറെ പ്രീപെയ്ഡ് പ്ലാനുകളിലാണ് ലഭ്യമാകുക.

നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം എന്നീ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന മൂന്ന് മികച്ച ജിയോ പ്രീപെയ്ഡ് പ്ലാനുകൾ ഇവിടെ പരിചയപ്പെടാം. ജിയോയുടെ 1299 രൂപ, 1799 രൂപ പ്ലാനുകൾ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിൽ 1299 രൂപയുടെ പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
അതേപോലെ ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ സഹിതം ലഭ്യമാകുന്ന ജിയോ 1029 രൂപ പ്രീപെയ്ഡ് പ്ലാൻ, ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സഹിതം എത്തുന്ന 949 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ എന്നിവയിലെ ആനുകൂല്യങ്ങളും ഇവിടെ വിവരിക്കുന്നു. ഒടിടി സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്ന മറ്റ് പ്ലാനുകളും ജിയോയ്ക്ക് ഉണ്ട് എന്ന് അറിഞ്ഞിരിക്കുക.

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ: 949 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ജിയോ അധിക ആനുകൂല്യമായി മൂന്ന് മാസത്തേക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ മൊബൈൽ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. 84 ദിവസമാണ് ഈ പ്രീപെയ്ഡ് പ്ലാനിന്റെ വാലിഡിറ്റി.
949 രൂപയുടെ ജിയോ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങളായി അൺലിമിറ്റഡ് കോളിങ്, 2ജിബി പ്രതിദിന ഡാറ്റ (മൊത്തത്തിൽ 168GB ഡാറ്റ), ദിവസം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, ജിയോടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നീ ജിയോ ആപ്പുകളിലേക്കുള്ള ആക്സസ് എന്നിവയും 84 ദിവസ വാലിഡിറ്റിയിൽ ലഭ്യമാകും.
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 1029 രൂപ പ്രീപെയ്ഡ് പ്ലാനിൽ
84 ദിവസത്തേക്ക് ആമസോൺ പ്രൈം ലൈറ്റ് സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 2GB ഡാറ്റ (ആകെ 168GB), ദിവസം 100 എസ്എംഎസ് എന്നിവയൊക്കെയാണ് ഈ പ്ലാനിലെ പ്രധാന ആനുകൂല്യങ്ങൾ. ഇതോടൊപ്പം അൺലിമിറ്റഡ് 5ജി ഡാറ്റയും ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ലഭ്യമാണ്.

നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ ലഭിക്കുന്ന ജിയോ പ്രീപെയ്ഡ് പ്ലാൻ: ജിയോയുടെ 1299 രൂപ പ്രീപെയ്ഡ് പ്ലാൻ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഈ പ്ലാൻ പ്രതിദിനം 2ജിബി ഡാറ്റ, അൺലിമിറ്റഡ് കോളിങ്, ദിവസം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൻ്റെ വാലിഡിറ്റി 84 ദിവസമാണ്. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫർ, ജിയോ ആപ്പുകളിലേക്കുള്ള സബ്സ്ക്രിപ്ഷൻ എന്നിവയും ഇതിൽ ലഭ്യമാണ്.


Click it and Unblock the Notifications








